For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: കോലി 'സെല്‍ഫിഷ്', സെഞ്ച്വറിക്കായി ജയം വൈകിപ്പിച്ചു! വിമര്‍ശനം ശക്തം

പൂനെ: വിരാട് കോലി ആരാധകര്‍ക്ക് ആവേശത്തിന്റെ രാത്രിയാണ് ബംഗ്ലാദേശിനെതിരായ മത്സരം സമ്മാനിച്ചത്. ഓസ്‌ട്രേലിയക്കെതിരേ നഷ്ടമായ സെഞ്ച്വറി ബംഗ്ലാദേശിനെതിരേ നേടിയാണ് കോലി കൈയടി നേടിയത്. ഇന്ത്യക്ക് ജയിക്കാന്‍ 26 റണ്‍സ് വേണ്ട സമയത്ത് 74 റണ്‍സായിരുന്നു കോലിയുടെ പേരിലുണ്ടായിരുന്നത്. കെ എല്‍ രാഹുല്‍ മറുവശത്തുണ്ടായിരുന്നു. എത്രയും വേഗം ഇന്ത്യ വിജയലക്ഷ്യം പൂര്‍ത്തിയാക്കുമെന്നാണ് കരുതിയതെങ്കിലും ഇന്ത്യയുടെ ജയത്തേക്കാളുപരി കോലിയുടെ സെഞ്ച്വറിക്കാണ് എല്ലാവരും പ്രാധാന്യം നല്‍കിയത്.

കെ എല്‍ രാഹുല്‍ നല്‍കിയ പിന്തുണയാണ് കോലിയെ സെഞ്ച്വറിയിലേക്കെത്തിച്ചത്. സിംഗിളെടുക്കാന്‍ രാഹുല്‍ തയ്യാറാവാതെ കോലിയെ സെഞ്ച്വറിയിലേക്കെത്തിക്കുകയായിരുന്നു. രാഹുലിന് അര്‍ധ സെഞ്ച്വറി നേടാനുള്ള അവസരം മുന്നിലുണ്ടായിരുന്നു. എന്നാല്‍ തന്റെ നേട്ടം വേണ്ടെന്നുവെച്ചാണ് കോലിയെ സെഞ്ച്വറിയിലേക്കെത്താന്‍ രാഹുല്‍ സഹായിച്ചത്. 103 റണ്‍സുമായി 48ാം ഏകദിന സെഞ്ച്വറി നേടാന്‍ കോലിക്ക് സാധിക്കുകയും ചെയ്തു.

എന്നാല്‍ മത്സരത്തിന് പിന്നാലെ കോലി സ്വാര്‍ത്ഥനാണെന്ന ആരോപണമാണ് ശക്തമാവുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ 'സെല്‍ഫിഷ്' ടാഗ് ട്രന്റിങ്ങായി മാറിയിരിക്കുകയാണ്. കോലി സെഞ്ച്വറിക്കായി അമിതമായി പ്രതിരോധിച്ച് കളിച്ചെന്നും തുടക്കം മുതല്‍ ആക്രമിക്കാന്‍ തയ്യാറായില്ലെന്നും ഇത് ഇന്ത്യയുടെ ജയം വൈകിപ്പിച്ചെന്നുമാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. വിരാട് കോലിയുടെ പ്രകടനം ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായെന്ന കാര്യത്തില്‍ സംശയമില്ല.

തുടക്കത്തിലെ രണ്ട് നോബോള്‍ ലഭിച്ചപ്പോള്‍ ഫ്രീ ഹിറ്റിനെ ഫോറും സിക്‌സറും പറത്താന്‍ കോലിക്ക് സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് സെഞ്ച്വറിക്കായി കോലി വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ മെല്ലപ്പോക്ക് നടത്തി. പിന്നീട് സെഞ്ച്വറിക്കായി രാഹുല്‍ പിന്തുണ പ്രഖ്യാപിച്ചപ്പോഴാണ് വീണ്ടും ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റിയത്. ടീമിന്റെ വേഗത്തിലുള്ള ജയത്തോടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനല്ല കോലി ആഗ്രഹിച്ചത്. കോലിയുടെ ലക്ഷ്യം വ്യക്തിഗത നേട്ടത്തിലാണെന്നും ചില ആരാധകര്‍ കുറ്റപ്പെടുത്തുന്നു.

virat kohli

രാഹുല്‍ തന്റെ അര്‍ധ സെഞ്ച്വറി വേണ്ടെന്നുവെച്ചു. എന്നാല്‍ കോലിക്കായി സിംഗിള്‍ നിഷേധിക്കുകയായിരുന്നില്ല രാഹുല്‍ ചെയ്യേണ്ടിയിരുന്നതെന്നും വേഗത്തില്‍ ഇന്ത്യയെ ജയിപ്പിക്കാന്‍ ശ്രമിക്കണമായിരുന്നുവെന്നും ഒരു വിഭാഗം പ്രതികരിക്കുന്നു. രോഹിത് ശര്‍മയെപ്പോലെ ടീമിന് പ്രാധാന്യം നല്‍കുന്ന താരമല്ല വിരാട് കോലിയെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. കോലിയുടെ വിരോധികളാണ് സെല്‍ഫിഷ് ആരോപണവുമായി രംഗത്തെത്തുന്നത്.

എന്നാല്‍ കോലി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിച്ചത് കോലിയാണ്. എന്നിട്ടും സെല്‍ഫിഷ് ആരോപണം നടത്തുന്നത് അടിസ്ഥാന രഹിതമാണ്. അത്ര പെട്ടെന്ന് ആര്‍ക്കും എത്തിപ്പെടാന്‍ സാധിക്കാത്ത ചരിത്ര റെക്കോഡിലേക്കാണ് കോലി നടന്നുനീങ്ങുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ആരും തകര്‍ക്കില്ലെന്ന് കരുതിയ 49 ഏകദിന സെഞ്ച്വറിയെന്ന റെക്കോഡിന് തൊട്ടടുത്താണ് കോലിയുള്ളത്.

വെറും 2 സെഞ്ച്വറിയകലെ സച്ചിനെ മറികടക്കാന്‍ കോലിക്കാവും. അതുകൊണ്ടുതന്നെ കോലിക്കായി രാഹുല്‍ സിംഗിള്‍ നിഷേധിച്ചതിനെ തെറ്റായി കാണാനാവില്ല. സെഞ്ച്വറി പ്രകടനത്തോടെ മറ്റ് ചില വമ്പന്‍ റെക്കോഡുകളും സ്വന്തമാക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തേക്കെത്താന്‍ കോലിക്ക് സാധിച്ചു. മഹേല ജയവര്‍ധനയുടെ റെക്കോഡാണ് കോലി തകര്‍ത്തത്. വേഗത്തില്‍ 26000 ഏകദിന റണ്‍സെന്ന റെക്കോഡില്‍ തലപ്പത്തേക്കെത്താനും കോലിക്ക് സാധിച്ചിട്ടുണ്ട്.

ഐസിസി ടൂര്‍ണമെന്റില്‍ മൂന്നാം നമ്പറില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനായി മാറാനും കോലിക്കായി. റണ്‍ചേസിലെ തന്റെ മാസ്മരിക മികവ് ഒരിക്കല്‍ക്കൂടി അടയാളപ്പെടുത്തിയാണ് കോലി തകര്‍പ്പന്‍ സെഞ്ച്വറി നേടിയത്. ഇതോടെ ഐസിസി ടൂര്‍ണമെന്റില്‍ റണ്‍ചേസില്‍ 1500 റണ്‍സ് പൂര്‍ത്തിയാക്കാനും കോലിക്കായി. തൊട്ടതെല്ലാം പൊന്നാക്കിയ കോലി ഇത്തവണത്തെ ലോകകപ്പില്‍ രണ്ട് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും നേടിക്കഴിഞ്ഞു.

ടീമിന്റെ ജയത്തിനായി ഏതറ്റംവരെയും പോകുന്ന കോലി പല മത്സരങ്ങളിലും ഇന്ത്യയെ ഒറ്റക്ക് വിജയിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കോലിയെ സെല്‍ഫിഷ് എന്ന് വിളിക്കാന്‍ കടുത്ത വിരോധികള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. വരുന്ന മത്സരങ്ങളിലും മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ വിജയ ശില്‍പ്പിയാവാന്‍ കോലിക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Friday, October 20, 2023, 10:12 [IST]
Other articles published on Oct 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+