For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സഞ്ജു എവിടെ? സൂര്യയെക്കാള്‍ ബെസ്റ്റ്! മുംബൈ ലോബി- രൂക്ഷ വിമര്‍ശനം

മുംബൈ: ഏകദിന ലോകകപ്പിനായുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ നായകനും ഹാര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനുമായുള്ള ഇന്ത്യന്‍ ടീമില്‍ ഒട്ടുമിക്ക പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ചില പ്രധാന താരങ്ങളെ ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. പ്രസിദ്ധ് കൃഷ്ണ, സഞ്ജു സാംസണ്‍, തിലക് വര്‍മ എന്നിവരെല്ലാം തഴയപ്പെട്ടപ്പോള്‍ സൂര്യകുമാര്‍ യാദവ്, ശാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവര്‍ക്ക് ഇന്ത്യ ടീമില്‍ ഇടം നല്‍കി.

ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ സൂര്യകുമാറിന്റെ ശരാശരി 30ല്‍ താഴെയാണ്. എന്നിട്ടും സഞ്ജു സാംസണെ തഴഞ്ഞ് ഇന്ത്യ സൂര്യകുമാര്‍ യാദവിനെ പരിഗണിച്ചിരിക്കുകയാണ്. മുംബൈ താരമായ സൂര്യകുമാറിനെ ഇന്ത്യ ഫിനിഷറെന്ന നിലയില്‍ കൂടുതല്‍ പിന്തുണ നല്‍കുന്നു. പെട്ടെന്ന് മത്സരത്തെ മാറ്റാന്‍ സൂര്യകുമാറിന് കഴിവുണ്ട്. അതുകൊണ്ടാണ് സൂര്യകുമാറിനെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചത്.

കെ എല്‍ രാഹുലിനെ ഇന്ത്യ മുഖ്യ വിക്കറ്റ് കീപ്പറാക്കി പരിഗണിച്ചപ്പോള്‍ മിന്നും ഫോമിലുള്ള ഇഷാന്‍ കിഷനാണ് ബാക്കപ്പ് വിക്കറ്റ് കീപ്പര്‍. ഇതോടെയാണ് സഞ്ജു തഴയപ്പെട്ടത്. ഇപ്പോഴിതാ മുംബൈ ലോബിയുടെ കളിയാണ് സഞ്ജു തഴയപ്പെടാന്‍ കാരണമെന്ന വിമര്‍ശനം ശക്തമാവുകയാണ്. സൂര്യകുമാറിനെക്കാള്‍ മികച്ച ഏകദിന ബാറ്റ്‌സ്മാന്‍ സഞ്ജുവാണ്. ഏത് പൊസിഷനിലും കളിക്കാന്‍ മികവുണ്ട്. ഫിനിഷര്‍ റോളിലടക്കം കസറിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ അര്‍ധ സെഞ്ച്വറിയും നേടി. എന്നിട്ടും സഞ്ജുവിനെ തഴഞ്ഞ് സൂര്യകുമാറിനെ പരിഗണിച്ചതിന്റെ യുക്തി മനസിലാകുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇഷാനും സൂര്യയുമെല്ലാം എത്ര മോശം പ്രകടനം നടത്തിയാലും ഇവര്‍ക്ക് ടീമില്‍ വീണ്ടും അവസരം ലഭിക്കും. സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ക്കും നായകന്‍ രോഹിത് ശര്‍മക്കും മുംബൈ സ്‌നേഹമാണ്.

rohit sharma

സഞ്ജുവിനായി സംസാരിക്കാനും പിന്തുണക്കാനും ആരുമില്ല. അതുകൊണ്ടാണ് സെലക്ടര്‍മാര്‍ ഇത്തരത്തില്‍ ഒഴിവാക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജു ലഭിച്ച അവസരങ്ങളിലൂടെത്തന്നെ പ്രതിഭ തെളിയിച്ചവനാണ്. ലോകകപ്പ് കളിക്കാന്‍ സൂര്യകുമാറിനെക്കാള്‍ അര്‍ഹന്‍ സഞ്ജുവാണ്. എന്നാല്‍ രോഹിത് ശര്‍മക്ക് മുംബൈ ഇന്ത്യന്‍സിലെ സഹതാരമായ സൂര്യകുമാര്‍ യാദവിനെയാണ് ആവശ്യം. അതുകൊണ്ടാണ് ഫോം നോക്കാതെ സഞ്ജുവിനെ തഴഞ്ഞത്.

ഇന്ത്യയില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ സഞ്ജുവിനാവും. പക്ഷെ ടീം മാനേജ്‌മെന്റിന് വിശ്വാസമില്ല. സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് മറ്റെവിടേക്കെങ്കിലും പോകുന്നതാണ് നല്ലതെന്നും ആരാധകര്‍ പറയുന്നു. സഞ്ജുവിന്റെ പ്രതിഭയെ നേരത്തെ മുതല്‍ അറിയാവുന്ന പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്. എന്നാല്‍ ദ്രാവിഡ് സഞ്ജുവിനെ പിന്തുണക്കാത്തത് നിരാശപ്പെടുത്തുന്ന കാര്യമാണെന്നും ആരാധകര്‍ പറയുന്നു.

ഇനി സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിക്കേണ്ട. റിഷഭ് പന്ത് തിരിച്ചെത്തുന്നതോടെ സഞ്ജുവിന്റെ ചീട്ട് പൂര്‍ണ്ണമായും കീറും. ഇനി ഇന്ത്യന്‍ ജേഴ്‌സിയില്‍ സഞ്ജുവിനെ കാണാനായേക്കില്ലെന്നും ആരാധകര്‍ പറയുന്നു. ഐപിഎല്ലില്‍ മാത്രമായി സഞ്ജു ഒതുങ്ങും. ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു മടക്കം സഞ്ജുവിനുണ്ടാവില്ലെന്ന നിരാശയും ആരാധകര്‍ പങ്കുവെക്കുന്നു. എന്തായാലും ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ മലയാളി താരം ഇടം അര്‍ഹിച്ചിരുന്നുവെന്ന് തീര്‍ച്ചയായും പറയാം.

ഇന്ത്യയുടെ ലോകകപ്പ് ടീം: രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ (vc), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ താക്കൂര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ

Story first published: Tuesday, September 5, 2023, 14:19 [IST]
Other articles published on Sep 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+