For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്, സഞ്ജുവിന് വലിയ ആശ്വാസം! ഇനി ആ പേടി വേണ്ട

മുംബൈ: ഏകദിന ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഇത്തവണയും ഗംഭീര പ്രകടനം കാഴ്ചവെക്കുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ലോകകപ്പിലേക്കെത്തിയ ശേഷമുള്ള ടീമിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. രണ്ട് മത്സരങ്ങള്‍ തോറ്റ ഇംഗ്ലണ്ടിന്റെ സെമി സാധ്യകള്‍ പോലും വലിയ പ്രതിസന്ധിയിലാണ്. ഇനിയുള്ള മത്സരങ്ങളിലെല്ലാം തകര്‍പ്പന്‍ ജയം നേടാതെ ഇംഗ്ലണ്ടിന് സെമി കാണുക പ്രയാസമായിരിക്കുമെന്ന് പറയാം.

മൂന്ന് മത്സരത്തില്‍ ഒരു മത്സരമാണ് ഇംഗ്ലണ്ടിന് ജയിക്കാനായത്. നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് മുന്നോട്ടുള്ള യാത്ര കടുപ്പമായിരിക്കും. ടീമെന്ന നിലയില്‍ ഒത്തിണക്കമില്ലാതെയാണ് ഇംഗ്ലണ്ട് കളിക്കുന്നത്. നായകനെന്ന നിലയില്‍ ജോസ് ബട്‌ലര്‍ ദുരന്തമാണ്. 2021ല്‍ ഇംഗ്ലണ്ടിന് ടി20 ലോകകപ്പ് നേടിക്കൊടുത്ത നായകനാണ് ബട്‌ലറെങ്കിലും ഇന്ത്യന്‍ ലോകകപ്പില്‍ ബട്‌ലര്‍ക്ക് മികവ് കാട്ടാന്‍ സാധിക്കുന്നില്ല. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും താരം നിരാശപ്പെടുത്തുന്നു.

ബട്‌ലര്‍ക്ക് കീഴില്‍ ഇംഗ്ലണ്ട് നിരാശപ്പെടുത്തുന്ന പ്രകടനം നടത്തുമ്പോള്‍ സഞ്ജു സാംസണിനത് വലിയ ആശ്വാസമാണെന്ന് പറയാം. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സ് നായകസ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവസാന സീസണില്‍ സഞ്ജുവിന് കീഴില്‍ കളിച്ച രാജസ്ഥാന്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പ്ലേ ഓഫിലെത്താന്‍ ടീമിന് സാധിച്ചിരുന്നില്ല.

അതുകൊണ്ടുതന്നെ സഞ്ജുവിന്റെ നായകസ്ഥാനം തെറിക്കാനും തല്‍സ്ഥാനത്ത് ജോസ് ബട്‌ലറെ എത്തിക്കാനുമുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇംഗ്ലണ്ട് ബട്‌ലര്‍ക്ക് കീഴില്‍ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തുമ്പോള്‍ മാറ്റംകൊണ്ടുവരാന്‍ രാജസ്ഥാന്‍ റോയല്‍സ് തയ്യാറായേക്കില്ല. അങ്ങനെ വരുമ്പോള്‍ രാജസ്ഥാന്റെ നായകസ്ഥാനത്ത് തുടരാന്‍ സഞ്ജുവിന് സാധിച്ചേക്കും. നിലവിലെ സാഹചര്യത്തില്‍ രാജസ്ഥാന്റെ നായകസ്ഥാനം നഷ്ടപ്പെടുന്നത് സഞ്ജുവിന് വലിയ തിരിച്ചടിയാവും.

jos buttler

ഇന്ത്യ ദേശീയ ടീമില്‍ നിന്ന് സഞ്ജുവിനെ പൂര്‍ണ്ണമായും തഴഞ്ഞതായാണ് കാണുന്നത്. ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ്, ഓസീസ് പരമ്പര, ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ നിന്നെല്ലാം സഞ്ജുവിനെ തഴഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രയാസമാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തിയാലേ സഞ്ജുവിന് ദേശീയ ടീമിലേക്ക് തിരിച്ചെത്താനാവൂ.

രാജസ്ഥാന്റെ നായകസ്ഥാനം നഷ്ടപ്പെട്ടാല്‍ സഞ്ജുവിന് ദേശീയ ടീമിലേക്കുള്ള മടക്കം കൂടുതല്‍ കടുപ്പമായി മാറും. ഇക്കാരണത്താല്‍ത്തന്നെ രാജസ്ഥാന്‍ നായകസ്ഥാനം സഞ്ജുവിന്റെ കരിയര്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായകമാണ്. ജോസ് ബട്‌ലര്‍ സഞ്ജുവിന്റെ നായകസ്ഥാനത്തിന് വലിയ ഭീഷണിയാണെങ്കിലും നിലവിലെ ഇംഗ്ലണ്ടിന്റെ പ്രകടനവും ബട്‌ലറുടെ ഫോമും വിലയിരുത്തുമ്പോള്‍ സഞ്ജു ഭയക്കേണ്ടതില്ലെന്ന് നിസംശയം പറയാം.

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്താന്‍ കഠിനമായ ശ്രമത്തിലാണ് സഞ്ജു. ഇതിന്റെ ഭാഗമായി നിലവില്‍ കേരളത്തിനൊപ്പം ആഭ്യന്തര ക്രിക്കറ്റ് കളിക്കുകയാണ് അദ്ദേഹം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിക്കുന്നത് സഞ്ജുവാണ്. ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടതിന് പിന്നാലെ തന്നെ താരം കേരള ടീമിനൊപ്പം ചേര്‍ന്നിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ ചാമ്പ്യന്മാരാക്കുകയും മികച്ച ബാറ്റിങ് പ്രകടനം നടത്തുകയും ചെയ്താല്‍ സഞ്ജുവിന് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചേക്കും.

എന്നാല്‍ സഞ്ജുവിനത് എളുപ്പമായിരിക്കില്ലെന്നുറപ്പാണ്. നിലവില്‍ ഇഷാന്‍ കിഷനും കെ എല്‍ രാഹുലും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാരായുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഫിറ്റ്‌നസ് വീണ്ടെടുത്ത് റിഷഭ് പന്തുമെത്തും. ഇതോടെ സഞ്ജുവിന് സീറ്റ് ലഭിക്കുക കടുപ്പമായിരിക്കും. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലും വരുന്ന ഐപിഎല്ലിലും തിളങ്ങിയാല്‍ സഞ്ജുവിന് ദേശീയ ടീമില്‍ ഇടം നേടാന്‍ സാധിച്ചേക്കും. പ്രതീക്ഷ കാത്ത് മികവുകാട്ടാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Monday, October 16, 2023, 15:17 [IST]
Other articles published on Oct 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+