For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: പവര്‍പ്ലേയില്‍ പുലി, എന്നിട്ടും സിറാജിന് 3 ഓവര്‍ മാത്രം! രോഹിത്തിന്റെ തന്ത്രം വൈറല്‍

ചെന്നൈ: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ നേരിടുകയാണ്. ടോസ് നേടിയ ഓസീസ് ആതിഥേയരായ ഇന്ത്യക്കെതിരേ ആദ്യം ബാറ്റ് ചെയ്യുകയാണ്. മിച്ചല്‍ മാര്‍ഷിനെ അക്കൗണ്ട് തുറക്കും മുമ്പ് ജസ്പ്രീത് ബുംറ മടക്കിയെങ്കിലും രണ്ടാം വിക്കറ്റിലെ സ്റ്റീവ് സ്മിത്ത്-ഡേവിഡ് വാര്‍ണര്‍ കൂട്ടുകെട്ട് ഓസീസിന് അടിത്തറയേകി. ഇന്ത്യക്ക് വലിയ അപകടം സൃഷ്ടിച്ചേക്കുമെന്ന് തോന്നിപ്പിച്ച ഡേവിഡ് വാര്‍ണറെ കുല്‍ദീപ് യാദവ് (41) എല്‍ബിയില്‍ കുടുക്കുകയായിരുന്നു.

ഇന്ത്യ പവര്‍പ്ലേയില്‍ മികച്ച ബൗളിങ് പ്രകടനമാണ് നടത്തിയത്. എന്നാല്‍ ചില കൗതുകരമായ നീക്കം രോഹിത് ശര്‍മ ക്യാപ്റ്റന്‍സിയില്‍ കാട്ടി. ഇതിലൊന്ന് പവര്‍പ്ലേയില്‍ വെറും 3 ഓവര്‍ മാത്രമാണ് മുഹമ്മദ് സിറാജിന് നല്‍കിയതെന്നതാണ്. പവര്‍പ്ലേയില്‍ ഇന്ത്യയുടെ വിശ്വസ്തനായ ബൗളറാണ് സിറാജ്. മൂന്ന് ഓവറില്‍ ഒരോവര്‍ മെയ്ഡനാക്കിയ സിറാജ് 9 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. എന്നിട്ടും സിറാജിന് കൂടുതല്‍ ഓവര്‍ പവര്‍പ്ലേയില്‍ നല്‍കിയില്ല.

ഏഷ്യാ കപ്പില്‍ പവര്‍പ്ലേയില്‍ പന്തെറിഞ്ഞ് സിറാജ് നടത്തിയ പ്രകടനം ആരും മറന്നിട്ടില്ല. ഒരോവറില്‍ നാല് വിക്കറ്റ് ഉള്‍പ്പെടെ ആറ് വിക്കറ്റുകളാണ് ഈ മത്സരത്തില്‍ സിറാജ് വീഴ്ത്തിയത്. സിറാജിന്റെ ഏകദിന കരിയര്‍ നോക്കിയാല്‍ കൂടുതല്‍ വിക്കറ്റും പവര്‍പ്ലേയിലാണ് പിറന്നത്. ന്യൂബോളിലെ വിശ്വസ്തനായ സിറാജിന് എന്തുകൊണ്ടാണ് നായകന്‍ രോഹിത് ശര്‍മ കൂടുതല്‍ ഓവര്‍ നല്‍കാത്തത്?. ഇന്ത്യന്‍ നായകന്റെ ക്യാപ്റ്റന്‍സി ബ്രില്യന്‍സാണിത്.

ചെന്നൈയിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് മികച്ച മുന്‍തൂക്കമുണ്ട്. അതുകൊണ്ടാണ് പവര്‍പ്ലേയില്‍ സിറാജിനെ പിന്‍വലിച്ച് രോഹിത് ആര്‍ അശ്വിനെ പന്തേല്‍പ്പിച്ചത്. അശ്വിന് വിക്കറ്റ് നേടാനായില്ലെങ്കിലും ക്യാരം ബോള്‍ ഉള്‍പ്പെടെ തകര്‍പ്പന്‍ പന്തുകളുമായി വാര്‍ണറേയും സ്മിത്തിനേയും വിറപ്പിക്കാന്‍ അശ്വിനായി. അശ്വിന്‍ സൃഷ്ടിച്ച സമ്മര്‍ദ്ദത്തെ നന്നായി മുതലാക്കാന്‍ കുല്‍ദീപ് യാദവിനുമായി. ഇതാണ് ഡേവിഡ് വാര്‍ണറിന്റെ വിക്കറ്റിലേക്ക് കുല്‍ദീപ് യാദവിനെയെത്തിച്ചത്.

kuldeep yadav

ഇന്ത്യ ശാര്‍ദ്ദുല്‍ ടാക്കൂറിനെ പുറത്തിരുത്തി കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നീ മൂന്ന് സ്പിന്നര്‍മാരുമായാണ് കളത്തിലിറങ്ങിയത്. തുടക്കം മുതല്‍ സ്പിന്നിനെ ഉപയോഗിച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഓസീസിന്റെ റണ്‍റേറ്റിനെ പിടിച്ചുകെട്ടുകയും ചെയ്തു. അശ്വിനേയും കുല്‍ദീപിനേയും ഉപയോഗിച്ച് തുടക്കത്തിലേ ഓസീസിനെ വിറപ്പിച്ച രോഹിത് പിന്നീടാണ് രവീന്ദ്ര ജഡേജയെ എത്തിച്ചത്. സ്മിത്തിനെതിരേ ജഡേജയുടെ മികച്ച ലൈനും ലെങ്തും ക്ലിക്കാവുമെന്ന രോഹിത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല.

ഇതിഹാസ ബാറ്റ്‌സ്മാനായ സ്മിത്തിന് പന്തിന്റെ ദിശ മനസിലാക്കാന്‍ പോലുമായില്ല. അതിന് മുമ്പ് കുറ്റി തെറിച്ചു. മനോഹരമായ പന്തിലൂടെയാണ് ജഡേജ സ്മിത്തിനെ വീഴ്ത്തിയത്. വലം കൈയന്‍ ബാറ്റ്‌സ്മാനെതിരേ ജഡേജയെ കൃത്യമായി ഉപയോഗിക്കാന്‍ രോഹിത് ശര്‍മക്കായി. മാര്‍നസ് ലബ്യുഷെയ്‌നും ജഡേജ പുറത്താക്കി. ബൗളര്‍മാരെ കൃത്യമായി ഉപയോഗിക്കാനും ആക്രമണോത്സകതയുള്ള ഫീല്‍ഡിങ് കൊണ്ടുവരാനും തുടക്കം മുതല്‍ രോഹിത് ശര്‍മക്ക് സാധിച്ചു.

ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ടത് ഫീല്‍ഡിങ്ങിന്റെ പേരിലായിരുന്നു. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ഏറ്റവും മോശം ഫീല്‍ഡിങ് പ്രകടനം നടത്തിയ ടീമുകളിലൊന്ന് ഇന്ത്യയായിരുന്നു. എന്നാല്‍ ഈ ചീത്തപ്പേര് മാറ്റി തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനമാണ് ഓസീസിനെതിരേ ഇന്ത്യ കാഴ്ചവെച്ചത്.

ഇഷാന്‍ കിഷന്‍ ബൗണ്ടറി ലൈനിനരികെ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. രവീന്ദ്ര ജഡേജ, വിരാട് കോലി എന്നിവരും ഫീല്‍ഡിങ്ങില്‍ മിന്നിച്ചു. മിച്ചല്‍ മാര്‍ഷിനെ ബുംറ പുറത്താക്കിയത് സ്ലിപ്പില്‍ കോലിയുടെ തകര്‍പ്പന്‍ ക്യാച്ചിലായിരുന്നു.

Story first published: Sunday, October 8, 2023, 16:39 [IST]
Other articles published on Oct 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+