Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഹാട്രിക്കടക്കം നേടി, ബൗളിങ് വിട്ടതെന്ത്, ഇനി ബൗള്‍ ചെയ്യുമോ | രോഹിത് പറയുന്നു

ഐസിസി ഏകദിന ലോകകപ്പില്‍ ടീം ഇന്ത്യയെ നയിക്കാനുള്ള തയ്യാറെടുപ്പിലാണ് രോഹിത് ശര്‍മ. കരിയറില്‍ ഇതാദ്യമായിട്ടാണ് ലോകകപ്പില്‍ ടീമിനെ നയിക്കാന്‍ ഹിറ്റ്മാന് അവസരം ലഭിച്ചിരിക്കുന്നത്. അതു സ്വന്തം കാണികള്‍ക്കു മുന്നില്‍ തന്നെയാണെന്നതു അദ്ദേഹത്തിന്റെ ആഹ്ലാദം ഇരട്ടിയാക്കുകയും ചെയ്യുന്നു. നിലവില്‍ ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങില്‍ മാത്രമാണ് രോഹിത്തിന്റെ സേവനം ടീമിനു ലഭിക്കുന്നത്. പക്ഷെ കരിയറിന്റെ ആദ്യ കാലങ്ങളില്‍ പാര്‍ട്ട് ടൈം ബൗളറായും അദ്ദേഹം മോശമല്ലാത്ത പ്രകടനം നടത്തിയിട്ടുണ്ട്.

ഐപിഎല്ലില്‍ തന്റെ ആദ്യത്തെ ടീമായ ഡെക്കാന്‍ ചാര്‍ജേഴ്‌സിനു വേണ്ടി കളിക്കവെ ഹാട്രിക്കുള്‍പ്പെടെ നേടി രോഹിത് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ അദ്ദേഹം ബൗളിങ് പൂര്‍ണമായി ഉപേക്ഷിച്ച മട്ടാണ്. ഇന്ത്യയുടെ ബാറ്റിങിലെ ടോപ്പ് ഫൈവ് എടുക്കുകയാണെങ്കില്‍ ബൗള്‍ ചെയ്യുന്ന ഒരു താരത്തെപ്പോലും നമുക്കു കാണാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ രോഹിത് വീണ്ടും ബൗള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് ആരാധകര്‍.

ROHIT SHARMA

എന്തുകൊണ്ടാണ് ബൗളിങില്‍ നിന്നും ഇപ്പോള്‍ പൂര്‍ണമായി മാറി നില്‍ക്കുന്നതെന്നും ലോകകപ്പില്‍ ബൗള്‍ ചെയ്യുമോയെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത്. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിമല്‍ കുമാറിന്റെ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഹിറ്റ്മാന്‍ മനസ്സ്തുറന്നത്.

ബൗള്‍ ചെയ്യുമ്പോള്‍ എന്റെ കൈവിരലില്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാറുണ്ട്. അതുകൊണ്ടു തന്നെ ഇതു വകവയ്ക്കാതെ ബൗള്‍ ചെയ്യുകയാണെങ്കില്‍ എന്റെ ബാറ്റിങിനെയും അതു ബാധിച്ചേക്കും. ബൗളിങ് കാരണം ബാറ്റിങില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ബൗളിങില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നു രോഹിത് വെളിപ്പെടുത്തി. പക്ഷെ ബൗളിങ് ഞാന്‍ പൂര്‍ണമായി വേണ്ടെന്നു വച്ചിട്ടില്ല. നെറ്റ്‌സിലൊക്കെ ഞാന്‍ ഇപ്പോള്‍ കുറച്ചു ബൗള്‍ ചെയ്യാറുണ്ട്. എന്താണ് ഇനി എന്താണ് സംഭവിക്കുകയെന്നു നമുക്കു നോക്കാമെന്നും ഹിറ്റ്മാന്‍ കൂട്ടിച്ചേര്‍ത്തു.

ഓഫ് സ്പിന്‍ ബൗളറായി ക്രിക്കറ്റ് കരിയര്‍ തുടങ്ങിയ താരമാണ് രോഹിത്തെന്നു പലര്‍ക്കും അറിയാന്‍ സാധ്യതയില്ല. ആദം ഗില്‍ക്രിസ്റ്റിനു കീഴില്‍ 2009ലെ ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായി കളിക്കവെയായിരുന്നു ബൗളിങ് കൊണ്ട് അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചത്.

ROHIT SHARMA

തന്റെ നിലവിലെ ഫ്രാഞ്ചൈസി കൂടിയായ മുംബൈ ഇന്ത്യന്‍സിനെതിരേയായിരുന്നു രോഹിത്തിന്റെ ഹാട്രിക്ക് നേട്ടം. ജെപി ഡുമിനി, അഭിഷേക് നായര്‍, ഹര്‍ഭജന്‍ സിങ് എന്നിവരെ അടുത്തടുത്ത ബോളുകളില്‍ പുറത്താക്കിയായിരുന്നു അദ്ദേഹം ഹാട്രിക്ക് കുറിച്ചത്. ഈ മല്‍സരത്തില്‍ ഡെക്കാന്‍ മിന്നുന്ന വിജയവും സ്വന്തമാക്കിയിരുന്നു.

അന്നു മുംബൈയ്‌ക്കെതിരേ ഹാട്രിക് നേടിയെന്നതു തനിക്കു ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു രോഹിത് ഒരിക്കല്‍ തുറന്നു പറഞ്ഞത്. ഇന്‍സ്റ്റഗ്രം ലൈവില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുമായി സംസാരിക്കവെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.

എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല. മുംബൈയുമായുള്ള കളിയില്‍ ഡെക്കാനു വേണ്ടി ഞാന്‍ ഹാട്രിക് തികച്ചുവെന്നത് ഇപ്പോഴും അവിശ്വസനീയമായി തോന്നുന്നു. അന്നു ഞാന്‍ എങ്ങനെയായിരുന്നു ബൗള്‍ ചെയ്തിരുന്നത് എന്നു പോലും ഇപ്പോള്‍ ഓര്‍മയില്ല. പിന്നീടൊരിക്കല്‍ കൈവിരലിനു എനിക്കു പരിക്കേറ്റിരുന്നു. അതിനു ശേഷം എനിക്കു പന്ത് ശരിയായി പിടിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയും ചെയ്തു. അതുകൊണ്ടായിരുന്നു ബൗളിങില്‍ നിന്നും മാറി നിന്നതെന്നുമായിരുന്നു രോഹിത്തിന്റെ വാക്കുകള്‍.

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്.

Story first published: Monday, October 2, 2023, 12:57 [IST]
Other articles published on Oct 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+