World Cup 2023: സഞ്ജു ഫാന്‍സ് എവിടെ? മുംബൈ താരങ്ങളുടെ പവര്‍ കാണൂ- ട്രോള്‍ പൂരം
ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ ഗംഭീര പ്രകടനം ഇന്ത്യ തുടരുകയാണ്. കളിച്ച ആറ് മത്സരത്തിലും ജയിച്ച ഇന്ത്യ 12 പോയിന്റുമായി പട്ടികയില്‍ തലപ്പത്താണ്. ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് തോന്നിപ്പിച്ച പാകിസ്താന്‍, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട് എന്നിവരെയെല്ലാം ഇന്ത്യ തോല്‍പ്പിച്ചു. അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 100 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ടിനെ ഇന്ത്യ തോല്‍പ്പിച്ചതോടെ ആദ്യ ആറ് മത്സരവും ജയിച്ച ഏക ടീമായി ഇന്ത്യ മാറുകയും ചെയ്തു.
ഇന്ത്യയുടെ ത്രില്ലിങ് ജയത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ആരാധകരാണ് കൂടുതല്‍ സന്തോഷവാന്മാരായത്. കാരണം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത് മൂന്ന് മുംബൈക്കാരായ താരങ്ങളാണ്. ഇന്ത്യന്‍ ടീമില്‍ മുംബൈ താരങ്ങള്‍ക്ക് കൂടുതല്‍ മുന്‍തൂക്കം ലഭിക്കുന്നുണ്ടെന്ന ആക്ഷേപം ഏറെ നാളുകളായി ഉള്ളതാണ്. അജിത് അഗാര്‍ക്കര്‍ ഇന്ത്യയുടെ മുഖ്യ സെലക്ടറായി എത്തിയപ്പോള്‍ ഈ ആക്ഷേപം കൂടുതല്‍ ശക്തമായി.

സഞ്ജു സാംസണിനെ ഇന്ത്യ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോഴും മുംബൈ ലോബിക്കെതിരേയാണ് വിമര്‍ശനം ഉയര്‍ന്നത്. എന്തുകൊണ്ടാണ് മുംബൈ കളിക്കാരെ ഇന്ത്യ കൂടുതലായും പരിഗണിക്കുന്നത് എന്നതിന്റെ ഉത്തരമാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ജയമെന്നാണ് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ പറയുന്നത്. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചതില്‍ നായകന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരുടെ പ്രകടനമാണ് നിര്‍ണ്ണായകമായത്.
ഇവര്‍ മൂന്ന് പേരും മുംബൈ ഇന്ത്യന്‍സ് താരങ്ങളാണ്. ഇതോടെയാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ജയം മുംബൈ ആരാധകര്‍ ആഘോഷമാക്കിയത്. ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയാണ് മുംബൈ ഇന്ത്യന്‍സിന്റേയും നായകന്‍. ഇംഗ്ലണ്ടിനെതിരേ 101 പന്തില്‍ 87 റണ്‍സുമായി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമാവാന്‍ രോഹിത്തിനായി. 10 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് രോഹിത് കസറിയത്. മത്സരത്തിലെ ടോപ് സ്‌കോറര്‍ രോഹിത്തായിരുന്നു.
ബാറ്റുചെയ്യാന്‍ ദുഷ്‌കരമായ പിച്ചില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. വിരാട് കോലിയും ശുബ്മാന്‍ ഗില്ലും ശ്രേയസ് അയ്യരുമെല്ലാം നിരാശപ്പെടുത്തിയപ്പോഴും രോഹിത് ഇന്ത്യക്ക് കരുത്തായി. സഞ്ജു സാംസണിനെ തഴഞ്ഞ് സൂര്യകുമാര്‍ യാദവിനെ പരിഗണിച്ചതിനെ വിമര്‍ശിച്ചവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ഇംഗ്ലണ്ടിനെതിരേ സൂര്യ കാഴ്ചവെച്ചത്. 47 പന്ത് നേരിട്ട് 49 റണ്‍സാണ് താരം നേടിയത്. 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് സൂര്യ കസറിയത്.
സൂര്യകുമാറിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായി. സൂര്യക്ക് അവസരത്തിനൊത്ത് ഉയരാന്‍ ഏകദിനത്തില്‍ സാധിക്കില്ലെന്ന് പറഞ്ഞവരുടെ വായടപ്പിക്കാന്‍ അദ്ദേഹത്തിനായി. ബൗളിങ്ങില്‍ ഇന്ത്യക്കായി ജസ്പ്രീത് ബുംറ ഗംഭീര ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത് ബുംറയാണ്. ഒരേ ഓവറില്‍ ഡേവിഡ് മലാനെയും ജോ റൂട്ടിനേയും പുറത്താക്കി ബുംറ നല്‍കിയ തകര്‍പ്പന്‍ തുടക്കമാണ് മുഹമ്മദ് ഷമിയടക്കം മുതലാക്കിയത്. മൂന്ന് നിര്‍ണ്ണായക വിക്കറ്റുകളാണ് ബുംറ മത്സരത്തില്‍ നേടിയത്.

ഇംഗ്ലണ്ട് മോശം ഫോമിലായിരുന്നതിനാല്‍ ഇന്ത്യയുടെ ജയത്തെ ചരിത്ര ജയമെന്നൊന്നും വിശേഷിപ്പിക്കാനാവില്ല. എന്നാല്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയതിലൂടെ പ്രതികാരം വീട്ടാന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്. 2019ലെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ വിജയക്കുതിപ്പിന് അവസാനമിട്ടത് ഇംഗ്ലണ്ടാണ്.
അവസാന ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പുറത്താക്കിയത് ഇംഗ്ലണ്ടാണ്. ഇതിനും പ്രതികാരം വീട്ടാന്‍ ഇന്ത്യക്ക് സാധിച്ചു. എന്തായാലും ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ജയം മുംബൈ ആരാധകരാണ് കൂടുതല്‍ ആഘോഷമാക്കുന്നത്. ഇതേ വിജയത്തുടര്‍ച്ചയോടെ ഇന്ത്യ കപ്പടിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications