For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: പാകിസ്താന്‍ വീണ്ടും തോറ്റു, ഞെട്ടല്‍ ഇന്ത്യക്ക്! അത് സംഭവിച്ചാല്‍ വലിയ നിരാശ

ചെന്നൈ: ഏകദിന ലോകകപ്പിലെ വന്‍ ശക്തികളായി ഇന്ത്യയിലേക്കെത്തിയ പാക് ടീം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആദ്യത്തെ അഞ്ച് മത്സരങ്ങള്‍ കഴിയുമ്പോള്‍ രണ്ട് മത്സരം പാകിസ്താന്‍ ജയിച്ചപ്പോള്‍ മൂന്ന് മത്സരം തോറ്റു. നാല് പോയിന്റുള്ള പാകിസ്താന്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണുള്ളത്. അഫ്ഗാനിസ്ഥാനോട് എട്ട് വിക്കറ്റിന്റെ അട്ടിമറി തോല്‍വി നേരിടേണ്ടി വന്നത് പാകിസ്താന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

നിലവില്‍ പാകിസ്താന്റെ നെറ്റ് റണ്‍റേറ്റ് -0.400 ആണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും പാകിസ്താന്‍ നിരാശപ്പെടുത്തുന്നു. ലോകകപ്പിന് മുമ്പുവരെ അനായാസമായി സെമി കളിക്കുമെന്ന് വിലയിരുത്തപ്പെട്ട ടീമാണ് പാകിസ്താന്‍. എന്നാല്‍ ഇപ്പോഴത്തെ പാകിസ്താന്റെ പ്രകടനം വീക്ഷിക്കുമ്പോള്‍ സെമി കളിക്കാനുള്ള സാധ്യത വിരളമാണെന്ന് പറയാം. അഫ്ഗാനിസ്ഥാനോട് പാകിസ്താന്‍ തോറ്റപ്പോള്‍ പാക് ആരാധകരെപ്പോലെ തന്നെ ഇന്ത്യന്‍ ആരാധകരും നിരാശരാണ്.

അതിനൊരു കാരണവുമുണ്ട്. ലോകകപ്പില്‍ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടം ആരാധകര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ പാകിസ്താന്‍ നിരാശപ്പെടുത്തുമ്പോള്‍ സെമി കളിക്കാന്‍ ടീമുണ്ടാകില്ലേയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. പാകിസ്താന്‍ ഇതേ പ്രകടനം തുടര്‍ന്നാല്‍ സെമി കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഈ ലോകകപ്പില്‍ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടത്തിന് സാധ്യതയുണ്ടാകില്ലെന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്.

ഈ ലോകകപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ പാകിസ്താനെ നാണംകെടുത്താന്‍ ഇന്ത്യക്കായിരുന്നു. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ജയമാണ് ഇന്ത്യ നേടിയെടുത്തത്. വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടം കൂടി ഇത്തവണ കാണാനാവണേയെന്നാണ് കൂടുതല്‍ ആരാധകരും ആഗ്രഹിക്കുന്നത്. എന്നാല്‍ പാകിസ്താന്‍ തോല്‍വികള്‍ ഏറ്റുവാങ്ങി പിന്നോട്ട് പോകുന്നതോടെ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടത്തിന്റെ സാധ്യത കുറഞ്ഞിരിക്കുകയാണ്.

afghanistan, cricket

ഇതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. ഇന്ത്യ ആദ്യത്തെ അഞ്ച് മത്സരവും ജയിച്ച് സെമി സാധ്യത സജീവമാക്കിയിട്ടുണ്ട്. നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ് ഇന്ത്യയുള്ളത്. 1.353 എന്ന മികച്ച നെറ്റ് റണ്‍റേറ്റും ഇന്ത്യക്കുണ്ട്. ഒരു ജയം കൂടി നേടിയാല്‍ ഏകദേശം ഇന്ത്യക്ക് സെമി ഉറപ്പിക്കാം. നിലവില്‍ തോല്‍വി അറിയാത്ത ഏക ടീം ഇന്ത്യ മാത്രമാണ്. ന്യൂസീലന്‍ഡിന്റെ വിജയക്കുതിപ്പിന് ഇന്ത്യ തടയിട്ടിരുന്നു. ഇനി ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഇന്ത്യക്ക് പ്രധാന വെല്ലുവിളി.

നെതര്‍ലന്‍ഡ്‌സിനോട് മത്സരം ശേഷിക്കുന്നത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. നെതര്‍ലന്‍ഡ്‌സിനെ വമ്പന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ച് നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തുകയെന്നതാവും ഇന്ത്യയുടെ ലക്ഷ്യം. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളെ മറികടക്കുകയെന്നത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണെങ്കിലും നിലവിലെ ഫോമില്‍ ഇന്ത്യക്ക് അതിന് സാധിച്ചേക്കും. ഇംഗ്ലണ്ട് തീര്‍ത്തും നിരാശപ്പെടുത്തുന്നത് ഇന്ത്യക്ക് സെമിയിലേക്കെത്തുമ്പോഴും ഗുണം ചെയ്‌തേക്കും.

ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്താന്‍ ടീമുകള്‍ സെമിയില്‍ കടക്കാതിരുന്നാല്‍ ഇന്ത്യക്ക് അത്രയും വെല്ലുവിളി കുറഞ്ഞിരിക്കും. എന്നാല്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത് സെമിയില്‍ ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടം കാണാനാണ്. 2011 ആവര്‍ത്തിച്ച് വീണ്ടുമൊരു ചിരവൈരി പോരാട്ടം സെമിയില്‍ കാണാനാവുമോയെന്ന് ആരാധകര്‍ കാത്തിരിക്കുമ്പോള്‍ പാകിസ്താന്‍ പിന്നോട്ട് പോകുന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്. എന്നാല്‍ പാകിസ്താന്റെ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അസ്തമിച്ചിട്ടില്ല.

ഇനിയും നാല് മത്സരങ്ങള്‍ ശേഷിക്കെ പാകിസ്താന്‍ സെമിയിലേക്കെത്താന്‍ സാധ്യതകളുണ്ട്. ശേഷിക്കുന്ന നാല് മത്സരങ്ങളിലും വമ്പന്‍ ജയം നേടിയാല്‍ പാകിസ്താന് സെമി അസാധ്യമല്ല. മോശം ഫീല്‍ഡിങ്ങും സൂപ്പര്‍ താരങ്ങള്‍ നിലവാരത്തിനൊത്ത് ഉയരാത്തതും പാകിസ്താനെ പിന്നോട്ടടിക്കുന്ന കാര്യമാണ്. ബൗളിങ് നിരയില്‍ നസീം ഷായുടെ അഭാവവും പാകിസ്താന് വലിയ തിരിച്ചടിയാണ്.

നിലവിലെ ഫോമില്‍ പാകിസ്താന് തിരിച്ചുവരവ് പ്രയാസമാണ്. എന്നാല്‍ ഭാഗ്യം കൂടി തുണച്ചാല്‍ സെമിയിലെത്താനുള്ള വഴി ഇപ്പോഴും മുന്നിലുണ്ട്. ശേഷിക്കുന്ന മത്സരങ്ങളിലും ജയിച്ച് അഫ്ഗാനിസ്ഥാന്‍ സെമിയിലേക്കെത്തിയാലും അത്ഭുതപ്പെടാനാവില്ലെന്ന് പറയാം. എന്തായാലും ശേഷിക്കുന്ന മത്സരങ്ങളില്‍ തീപാറുമെന്നുറപ്പ്.

Story first published: Tuesday, October 24, 2023, 7:50 [IST]
Other articles published on Oct 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+