Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: 'ബെസ്റ്റ് ഓപ്ഷന്‍', നാലാം നമ്പറില്‍ രക്ഷകനാവാന്‍ രഹാനെ വരണം! കാരണങ്ങള്‍

ഏകദിന ലോകകപ്പിനായുള്ള പടയൊരുക്കുങ്ങള്‍ അണിയറയില്‍ സജീവമാവുകയാണ്. ഇത്തവണ ഇന്ത്യയുടെ തട്ടകത്തിലാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പ് നേടേണ്ടത് അഭിമാന പ്രശ്‌നമാണ്. 2011ല്‍ ഏകദിന ലോകകപ്പ് ഇന്ത്യയില്‍ വിരുന്നെത്തിയപ്പോള്‍ കിരീടം അലമാരയിലെത്തിക്കാന്‍ ഇന്ത്യക്കായിരുന്നു. അന്ന് എംഎസ് ധോണിക്ക് കീഴിലാണ് ഇന്ത്യയുടെ കിരീട നേട്ടം. എന്നാല്‍ ഇത്തവണ രോഹിത് ശര്‍മക്ക് കീഴിലാണ് ഇന്ത്യ ലോകകപ്പിനൊരുങ്ങുന്നത്.

ശക്തമായ താരനിരയുമായി ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയുടെ പ്രധാന തലവേദന നാലാം നമ്പര്‍ ബാറ്റ്‌സ്മാനാണ്. പരിക്ക് ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നു. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരാണ് മധ്യനിരയിലെ ഇന്ത്യയുടെ നട്ടെല്ല്. ഇരുവരും പരിക്കേറ്റ് നീണ്ട നാളുകളായി വിശ്രമത്തിലായിരുന്നു. ഇപ്പോള്‍ തിരിച്ചുവരവ് നടത്തുമ്പോള്‍ പ്രകടനം എത്രത്തോളം മികച്ചതാവുമെന്ന് കണ്ടറിയണം. ഇവരെക്കൂടാതെ സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരേയും ഇന്ത്യ പരിഗണിക്കുന്നു.

ajinkya rahane

എന്നാല്‍ ഇവരെയൊന്നും വിശ്വസ്തരെന്ന് വിളിക്കാന്‍ സാധിക്കുന്നില്ല. യുവരാജ് സിങ് വിരമിച്ച ശേഷം നാലാം നമ്പറില്‍ മികച്ചൊരു ബാറ്റ്‌സ്മാനെ കണ്ടെത്താന്‍ ഇന്ത്യക്കായിട്ടില്ലെന്നതാണ് വസ്തുത. ലോകകപ്പ് പടിവാതുക്കലെത്തിയിട്ടും നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യക്ക് മുന്നില്‍ ചോദ്യമായി തുടരുകയാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് നാലാം നമ്പറിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് താരം അജിന്‍ക്യ രഹാനെയാണെന്ന് പറയാം.

ഏറെ നാളായി ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന് പുറത്താണെങ്കിലും രഹാനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തണം. നാലാം നമ്പറില്‍ രഹാനെയെ പരിഗണിക്കണമെന്ന് പറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം അനുഭവസമ്പത്താണ്. ഇന്ത്യന്‍ പിച്ചില്‍ വലിയ അനുഭവസമ്പത്ത് രഹാനെക്ക് അവകാശപ്പെടാം. ഒരു കാലത്ത് രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായി വിലയിരുത്തപ്പെട്ട ബാറ്റ്‌സ്മാനാണ് രഹാനെ. ക്ലാസിക് ബാറ്റ്‌സ്മാനായ രഹാനെ നിലയുറപ്പിച്ച് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവുള്ളവനാണ്.

മധ്യനിരയില്‍ ബാറ്റ് ചെയ്ത് ശീലമുള്ള രഹാനെ ഏറെ നാള്‍ ഐപിഎല്ലിലും കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ പിച്ചില്‍ രഹാനെയുടെ ബാറ്റിങ് മികവ് തെളിയിക്കേണ്ടതായില്ല. അതുകൊണ്ടുതന്നെ രഹാനെ നാലാം നമ്പറിലേക്ക് വരുന്നത് ടീമിന് ഗുണം ചെയ്യും. രണ്ടാമത്തെ കാര്യം രഹാനെയുടെ സമീപകാല ഫോമാണ്. ടെസ്റ്റ് ബാറ്റ്‌സ്മാനെന്ന നിലയിലേക്ക് മാത്രം ഒതുക്കപ്പെട്ടിരുന്ന രഹാനെ ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം ബാറ്റിങ് വെടിക്കെട്ട് നടത്തി ഞെട്ടിച്ചിരുന്നു.

ഇതോടെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരാനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാനും മികച്ച പ്രകടനം കാഴ്ചവെക്കാനും രഹാനെക്കായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഫോം പ്രതീക്ഷ നല്‍കുന്നതാണ്. രഹാനെയെ ലോകകപ്പിലേക്ക് തിരിച്ചുവിളിക്കുന്നത് ടീമിന്റെ കെട്ടുറപ്പുയര്‍ത്തും. ടീമിന്റെ സംതുലിതാവസ്ഥയെ അത് ശക്തമാക്കും. രഹാനെയെ തിരിച്ചുവിളിക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് 100 ശതമാനം ഉറപ്പാണ്.

മറ്റൊരു കാരണം യുവതാരങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കാനും പ്രചോദിപ്പിക്കാനും കഴിവുള്ളയാളാണ് രഹാനെ. നായകനായി ഏറെ നാള്‍ കളിച്ചിട്ടുള്ളതിനാല്‍ത്തന്നെ രഹാനെയെത്തുന്നത് നായകന്‍ രോഹിത് ശര്‍മയുടെയും സമ്മര്‍ദ്ദം കുറക്കും. ക്യാപ്റ്റന്‍സിയില്‍ രോഹിത്തിനെ സഹായിക്കാന്‍ രഹാനെക്കാവും. അനുഭവസമ്പന്നനായ രഹാനെ തകര്‍പ്പന്‍ ഫീല്‍ഡറുമാണ്. ഇതും ഇന്ത്യക്ക് ഗുണം ചെയ്യുന്ന കാരണമാണ്. ഇക്കാരണങ്ങളെല്ലാം വിലയിരുത്തുമ്പോള്‍ രഹാനെ മടങ്ങിവരുന്നതാണ് നല്ലത്.

90 ഏകദിനമാണ് രഹാനെ കളിച്ചത്. നേടിയത് 35.26 ശരാശരിയില്‍ 2962 റണ്‍സ് നേടിയ രഹാനെ മൂന്ന് സെഞ്ച്വറിയും 24 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. 2018 ഫെബ്രുവരി 16ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് രഹാനെ അവസാനമായി ഇന്ത്യക്കായി ഏകദിനം കളിച്ചത്. വലിയ ഇടവേള രഹാനെയുടെ പ്രകടനത്തെ ബാധിച്ചേക്കില്ല. അദ്ദേഹം തിരിച്ചുവന്നാല്‍ ടീമിന് മുതല്‍ക്കൂട്ടാവുമെന്നുറപ്പ്.

Story first published: Thursday, August 17, 2023, 18:13 [IST]
Other articles published on Aug 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+