For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ലോകകപ്പിന് സഞ്ജു വേണ്ട, ഇഷാന്‍ തന്നെ ബെസ്റ്റ്! കാരണം അശ്വിന്‍ പറയുന്നു

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചതു മുതല്‍ വലിയ ചര്‍ച്ചയാവുന്നത് സഞ്ജു സാംസണിന്റെ അഭാവമാണ്. ഏകദിനത്തില്‍ മോശം റെക്കോഡുള്ള സൂര്യകുമാര്‍ യാദവിനെ ഇന്ത്യ പരിഗണിക്കുകയും സഞ്ജു സാംസണെ ഏകദിന ലോകകപ്പില്‍ നിന്ന് തഴയുകയുമായിരുന്നു. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലിനേയും ബാക്കപ്പായി ഇഷാന്‍ കിഷനേയും പരിഗണിച്ചു. അവസാനം കളിച്ച നാല് ഏകദിനത്തിലും അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ മികച്ച ഫോമിലാണ്.

എന്നാല്‍ സഞ്ജുവും മധ്യനിരയില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ്. ഇഷാന്‍ മോശം ഫോമിലായിരുന്നപ്പോഴും വലിയ പിന്തുണ ടീം മാനേജ്‌മെന്റ് നല്‍കി. പക്ഷെ സഞ്ജുവിന് ഇത്തരമൊരു പിന്തുണ ലഭിച്ചിട്ടില്ല. എങ്കിലും ഏകദിനത്തില്‍ ലഭിച്ച അവസരങ്ങളെ നന്നായി ഉപയോഗപ്പെടുത്താന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഏകദിന ലോകകപ്പില്‍ സഞ്ജുവിനെക്കാള്‍ മികച്ചവന്‍ ഇഷാന്‍ കിഷനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആര്‍ അശ്വിന്‍.

രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കുന്ന താരമാണ് അശ്വിന്‍. എന്തുകൊണ്ടാണ് സഞ്ജുവിനെക്കാള്‍ മികച്ചവനായി ഇഷാന്‍ നില്‍ക്കുന്നതെന്നതിന്റെ കാരണവും അശ്വിന്‍ വിശദീകരിക്കുന്നു. 'ലോകകപ്പ് ടീമാണിത്. സഞ്ജുവും ഇഷാനും തമ്മിലുള്ള മത്സരമല്ല. ഇഷാന്‍ ടീമിലെ നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരമാണ്. 15 അംഗ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ ടീമില്‍ വേണം. രഞ്ജി ട്രോഫിയില്‍ പോലും ബാക്കപ്പ് വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കുന്നുണ്ട്.

ഇഷാനെ ടീമില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ബാക്കപ്പ് ഓപ്പണറെ കൂടിയാണ് ടീമിന് ലഭിക്കുന്നത്. ടു ഇന്‍ വണ്‍ ആണ് ഇഷാന്‍. ഇപ്പോള്‍ അഞ്ചാം നമ്പറിലും അവന്‍ മികവ് കാട്ടുന്നു. ഇതോടെ മധ്യനിരയില്‍ രണ്ട് ഇടം കൈയന്‍മാരെ ഇന്ത്യക്ക് ലഭിക്കുന്നു. ഇഷാന് അഞ്ചാം നമ്പറില്‍ തിളങ്ങാനാവില്ലെന്ന് പലരും പറയുന്നത് കേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അവന്‍ കളിച്ച് മികവ് കാട്ടുന്നു'- അശ്വിന്‍ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.

sanju samson

ഇന്ത്യന്‍ ടീമിന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇല്ലെന്നതാണ്. അതുകൊണ്ടുതന്നെ ഇഷാന്‍ ടീമില്‍ വേണ്ടത് അത്യാവശ്യമാണ്. പാകിസ്താനെതിരേ വലിയ സമ്മര്‍ദ്ദത്തിനിടയിലാണ് അഞ്ചാം നമ്പറില്‍ ഇഷാന്‍ ബാറ്റ് ചെയ്തത്. നിര്‍ണ്ണായക അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യയുടെ നട്ടെല്ലായി മാറാന്‍ ഇഷാന് സാധിച്ചു. നാലാം നമ്പറില്‍ ശ്രേയസ് അയ്യരെ പുറത്തിരുത്തി കെ എല്‍ രാഹുലിനെ കളിപ്പിക്കുകയും അഞ്ചാം നമ്പറില്‍ ഇഷാന്‍ കിഷനെ കളിപ്പിക്കാനുമാണ് സാധ്യത.

ഇഷാനുള്ളതിനാല്‍ ഇന്ത്യ ബാക്കപ്പ് ഓപ്പണറായി മറ്റാരെയും പരിഗണിച്ചിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഓപ്പണറായി ഇറങ്ങി തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറിയാണ് ഇഷാന്‍ നേടിയത്. നിലയുറപ്പിച്ചാല്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ ഇഷാന് കഴിവുണ്ട്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം ഇതിനോടകം ഇഷാന്‍ നേടിക്കഴിഞ്ഞു. നിലവിലെ ഇന്ത്യന്‍ ടീമിന്റെ അവസ്ഥ നോക്കുമ്പോള്‍ സഞ്ജുവിനെക്കാള്‍ ഉപകാരി ഇഷാന്‍ കിഷനാണെന്നതില്‍ തര്‍ക്കമില്ല.

ഇഷാനെക്കാള്‍ മികച്ച വിക്കറ്റ് കീപ്പറാണ് സഞ്ജു. എന്നാല്‍ മാച്ച് വിന്നറെന്ന നിലയില്‍ സഞ്ജുവിനെ പരിഗണിക്കാനാവില്ല. സ്ഥിരതയില്ലാത്ത ബാറ്റ്‌സ്മാനാണ് സഞ്ജു. അവസരത്തിനൊത്ത് ബാറ്റിങ് ശൈലി മാറ്റാന്‍ സഞ്ജുവിന് പ്രയാസമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ മാത്രം ശ്രമിക്കുന്ന സഞ്ജുവിനെ വിശ്വസ്തനായി കാണാനാവില്ല. അതുകൊണ്ടുതന്നെ ലോകകപ്പില്‍ സഞ്ജുമായി മുന്നോട്ട് പോകുന്നത് ഇന്ത്യയെ സംബന്ധിച്ച് സാഹസികമാണ്.

അതേ സമയം സൂര്യകുമാര്‍ യാദവിന്റെ ഇന്ത്യന്‍ ടീമിലെ ഇടം ചോദ്യം ഉയര്‍ത്തുന്നതാണ്. സൂര്യകുമാര്‍ ഏകദിനത്തില്‍ 25ല്‍ താഴെ ശരാശരിയുള്ള താരമാണ്. എന്നിട്ടും എന്തുകൊണ്ടാണ് ടീമിലേക്ക് പരിഗണിച്ചതെന്നതാണ് ചോദ്യം. പെട്ടെന്ന് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ് സൂര്യ. ടീമിലുണ്ടെങ്കിലും പ്ലേയിങ് 11ലേക്ക് സൂര്യ എത്താനുള്ള സാധ്യതയില്ലെന്ന് തന്നെ വിലയിരുത്താം.

Story first published: Wednesday, September 6, 2023, 20:55 [IST]
Other articles published on Sep 6, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+