Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഒന്നാം സ്ഥാനം ഇന്ത്യക്ക് പേടി! 2019 ആവര്‍ത്തിക്കുമോ? വില്ലനായി കിവീസ് എത്തും

മുംബൈ: ഏകദിന ലോകകപ്പിലെ പോരാട്ടം കടുക്കുകയാണ്. സെമി ഫൈനല്‍ അടുക്കവെ ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ നാല് ടീമുകളാണ് മുന്‍നിരയിലുള്ളത്. ഇവര്‍ തന്നെ സെമി കളിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് ഇത്തവണ വലിയ കിരീട സാധ്യതയാണ് കല്‍പ്പിക്കപ്പെടുന്നത്. നിലവില്‍ ആദ്യത്തെ അഞ്ച് മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയില്‍ തലപ്പത്താണ് ഇന്ത്യ.

ഇനി ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് മത്സരങ്ങളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. സെമിയില്‍ ഇത്തവണയും ഇന്ത്യ ഒന്നാം സ്ഥാനക്കാരായാല്‍ നിര്‍ഭാഗ്യം വേട്ടയാടുമോയെന്ന ഭയത്തിലാണ് ഇപ്പോള്‍ ആരാധകര്‍. 2019ലേതിന് സമാനമായി കുതിപ്പാണ് ഇത്തവണ ഇന്ത്യ നടത്തുന്നത്. 2019ല്‍ 9 മത്സരത്തില്‍ ഒരു മത്സരം ഉപേക്ഷിക്കപ്പെട്ടിട്ടും 7 ജയവും 1 തോല്‍വിയുമടക്കം 15 പോയിന്റോടെ ഇന്ത്യ തലപ്പത്തേക്കെത്തി. ഇത്തവണയും ഇന്ത്യ തന്നെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാവാനാണ് സാധ്യത.

എന്നാല്‍ ഇന്ത്യ ഒന്നാം സ്ഥാനക്കാരാവാന്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത. ഒന്നാം സ്ഥാനക്കാരായി സെമി കളിക്കുന്നത് ഭാഗ്യമല്ലെന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യന്‍ ടീമിലുള്ളത്. 2019ലെ അനുഭവം മുന്നില്‍ നില്‍ക്കവെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞത് ടീം ഒന്നാം സ്ഥാനം താല്‍പര്യപ്പെടുന്നില്ലെന്നാണ്. ഏത് സ്ഥാനത്തായാലും സെമി കളിക്കുകയെന്നതാണ് പ്രധാനം എന്നാണ് രോഹിത് പറഞ്ഞത്. മറ്റ് സ്ഥാനങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്നും രോഹിത് അഭിപ്രായപ്പെട്ടിരുന്നു.

ഇതില്‍ നിന്ന് തന്നെ ഒന്നാം സ്ഥാനം ഇന്ത്യ ലക്ഷ്യംവെക്കുന്നില്ലെന്ന് വ്യക്തം. 2019ലെ ലോകകപ്പില്‍ നിന്ന് സമാനമായി രോഹിത് ശര്‍മ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ തലപ്പത്താണ് കുതിക്കുന്നത്. ഇതും ഇന്ത്യയുടെ സെമി പുറത്താകലിലേക്കുള്ള സൂചനയായാണ് ചില ആരാധകര്‍ കരുതുന്നത്. ഇത്തവണയും ഇന്ത്യ vs ന്യൂസീലന്‍ഡ് സെമി നടക്കാനുള്ള സാധ്യത കൂടുതലാണ്. ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും തമ്മിലാണ് സെമി കളിക്കുന്നത്.

india, cricket

നിലവിലെ പോയിന്റ് പട്ടികയില്‍ ന്യൂസീലന്‍ഡ് മൂന്നാം സ്ഥാനത്താണ്. ഇന്ത്യയോട് തോറ്റ ന്യൂസീലന്‍ഡിന് വരുന്ന മത്സരങ്ങളും കടുപ്പമാണ്. ഇന്ത്യ ഒന്നാം സ്ഥാനക്കാരായി മാറുകയും കിവീസ് നാലാം സ്ഥാനക്കാരായി മാറുകയും ചെയ്താല്‍ വീണ്ടും ഇന്ത്യയുടെ അന്തകരായി ന്യൂസീലന്‍ഡ് മാറുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. നിലവിലെ സാധ്യതകള്‍ പ്രകാരം പ്രമുഖരുടെ പ്രവചനം പോലെ തന്നെ സെമി നടക്കാനാണ് സാധ്യത.

ഇന്ത്യ vs ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക vs ഓസ്‌ട്രേലിയ സെമിക്കാണ് സാധ്യത. ഇതില്‍ ഇന്ത്യക്ക് കിരീട സാധ്യതയെന്നാണ് ജ്യോതിഷികളടക്കം പ്രവചിക്കുന്നത്. നിലവിലെ സെമി സാധ്യത നോക്കുമ്പോള്‍ പ്രവചനങ്ങള്‍ ഏറെക്കുറെ ശരിയാണ്. എന്നാല്‍ നിര്‍ണ്ണായക മത്സരങ്ങളില്‍ തോല്‍ക്കുന്നത് സമീപകാലത്തെ ഇന്ത്യയുടെ ശീലമാണ്. ഇന്ത്യയുടെ കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റുകളിലേക്ക് നോക്കുമ്പോള്‍ സെമിയാണ് വലിയ കടമ്പയായി മുന്നിലുള്ളത്.

ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരില്‍ ആര് എതിരാളികളായി വന്നാലും ഇന്ത്യക്ക് വലിയ വെല്ലുവിളിയാണെന്ന് നിസംശയം പറയാം. ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനല്‍ കളിക്കാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് എളുപ്പമാവില്ല. ഓസ്‌ട്രേലിയ ടീമെന്ന നിലയില്‍ ഒത്തിണക്കത്തിലേക്കെത്തിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കന്‍ താരങ്ങളും മിന്നും ഫോമിലാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ സെമിയിലെ ഭാവി കണ്ടറിയാം.

Story first published: Wednesday, October 25, 2023, 22:52 [IST]
Other articles published on Oct 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+