Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: എവിടെ അക്ഷര്‍? ഹാര്‍ദിക്കിന് പകരം പ്രസിദ്ധിനെ എന്തിനെടുത്തു, കാരണമുണ്ട് !

ഇന്ത്യന്‍ ആരാധകര്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചിരിക്കുകയാണ്. സ്റ്റാര്‍ ഓള്‍റൗണ്ടറും മാച്ച് വിന്നര്‍മാരില്‍ ഒരാളുമായ ഹാര്‍ദിക് പാണ്ഡ്യയുടെ സേവനം ലോകകപ്പിലെ ഇനിയുള്ള മല്‍സരങ്ങളില്‍ ഇന്ത്യക്കു ലഭിക്കില്ല. കണംകാലിനേറ്റ പരിക്കു കാരണം അദ്ദേഹം ലോകകപ്പിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. പകരക്കാരനായി വലംകൈയന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയെയാണ് ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്.

ബംഗ്ലാദേശുമായി പൂനെയില്‍ നടന്ന കളിക്കിടെയായിരുന്നു ഫോളോ ത്രൂയ്ക്കിടെ ഷോട്ട് തടുക്കാന്‍ ശ്രമിക്കവെ ഹാര്‍ദിക്കിന്റെ കാലിനു പരിക്കേറ്റത്. തുടര്‍ന്നുള്ള പരിശോധനയില്‍ പരിക്ക് അത്ര സാരമുള്ളതല്ലെന്നും സെമി ഫൈനലില്‍ അദ്ദേഹം ടീമില്‍ തിരിച്ചെത്തുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. പക്ഷെ തികച്ചും അപ്രതീക്ഷിതമായാണ് ഹാര്‍ദിക്കിന്റെ പിന്‍മാറ്റത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നത്.

AXAR PATEL

പക്ഷെ ഓള്‍റൗണ്ടറായ ഹാര്‍ദിക്കിനു പകരം മറ്റൊരു ഓള്‍റൗണ്ടറെ ടീമിലെടുക്കാതെ എന്തുകൊണ്ടാണ് ഫാസ്റ്റ് ബൗളറായ പ്രസിദ്ധിനെ ടീമിലെടുത്തതെന്നാണ് പലരുടെയും സംശയം. ഇടംകൈന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ഹാര്‍ദിക്കിന്റെ പകരക്കാരനായി ടീമിലെടുക്കാമായിരുന്നെന്നും നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നു.

ആദ്യം പ്രഖ്യാപിച്ച ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സ്‌ക്വാഡില്‍ അക്ഷറുണ്ടായിരുന്നു. എന്നാല്‍ ഏഷ്യാ കപ്പിനിടെയേറ്റ പരിക്കു കാരണം അക്ഷര്‍ പിന്‍മാറുകയും പകരം ആര്‍ അശ്വിനെ ടീമിലെടുക്കുകയുമായിരുന്നു. പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനായ അക്ഷര്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത ശേഷം സയ്ദ് മുഷ്താഖി അലി ട്രോഫിയില്‍ കളിക്കുകയും ചെയ്തിരുന്നു.

എന്നിട്ടും ഹാര്‍ദിക് പിന്‍മാറിയപ്പോള്‍ എന്തുകൊണ്ട് അക്ഷറിനു പ്രഥമ പരിഗണന ലഭിച്ചില്ലെന്നതാണ് ചോദ്യം. എന്താവും അക്ഷറിനേക്കാള്‍ പ്രസിദ്ധിനു ബിസിസിഐ പ്രഥമ പരിഗണന നല്‍കാന്‍ കാരണമെന്നു പരിശോധിക്കാം.

ലോകകപ്പില്‍ ഇതുവരെ നടന്ന മല്‍സരങ്ങളെടുത്താല്‍ പിച്ചില്‍ നിന്നും സ്പിന്നര്‍മാര്‍ക്കു അത്ര വലിയ ടേണ്‍ ലഭിച്ചിട്ടില്ലെന്നു കാണാം. ചെന്നൈയിലെ ചെപ്പോക്ക് മാറ്റി നിര്‍ത്തിയാല്‍ മറ്റു പിച്ചുകളൊന്നും സ്പിന്നര്‍മാരെ അധികം തുണച്ചിട്ടില്ല. ഇവിടെ ഓസ്‌ട്രേലിയക്കെതിരേ നടന്ന മല്‍സരത്തില്‍ മാത്രമാണ് ഇന്ത്യ മൂന്നു സ്പിന്നര്‍മാരുള്‍പ്പെട്ട ടീം കോമ്പിനേഷന്‍ പരീക്ഷിച്ചത്.

ഫസ്റ്റ് ചോയ്‌സ് സ്പിന്നര്‍ കുല്‍ദീപ് യാദവിനൊപ്പം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയെയും അശ്വിനെയും ഇന്ത്യ കളിപ്പിക്കുകയായിരുന്നു. അതിനു ശേഷമുള്ള അഞ്ചു കളിയിലും അശ്വിനെ ഇന്ത്യ പുറത്ത് ഇരുത്തിയിരുന്നു.

PRASIDH KRISHNA

മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമുള്‍പ്പെട്ട ടീം കോമ്പിനേഷമായിരുന്നു പിന്നീടുള്ള മല്‍സരങ്ങളിലെല്ലാം ഇന്ത്യ ഇറക്കിയത്. പിച്ചില്‍ നിന്നും സ്പിന്നര്‍മാര്‍ക്കു കാര്യമായൊന്നും ലഭിക്കുന്നില്ലെന്നതു തന്നെയാവും അക്ഷറിനു പകരം പേസറായ പ്രസിദ്ധിനെ ഇന്ത്യന്‍ ടീമിലുപ്പെടുത്താന്‍ ബിസിസിഐ പ്രേരിപ്പിച്ചിണ്ടാവുകയെന്നാണ് സൂചന.

വിക്കറ്റുകള്‍ വീഴ്ത്താന്‍ ശേഷിയുള്ള ഫാസ്റ്റ് ബൗളറാണ് പ്രസിദ്ധ്. തന്റെ ഉയരം ബൗളിങില്‍ നന്നായി പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിയാറുമുണ്ട്. ഈ കാരണത്താല്‍ തന്നെ ഇന്ത്യന്‍ പേസ് ബൗളിങിലെ തുറുപ്പുചീട്ടാന്‍ പ്രസിദ്ധിനു കഴിഞ്ഞേക്കും. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഇതുവരെയുള്ള ഏഴു മല്‍സരങ്ങളെടുത്താല്‍ സ്പിന്നര്‍മാരേക്കാള്‍ കൂടുതല്‍ വിക്കറ്റുകളെടുത്തത് പേസര്‍മാരാണ്.

15 വിക്കറ്റുകളോടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത്. മൂന്നു കളിയില്‍ നിന്നും രണ്ടു ഫൈഫറടക്കം 14 വിക്കറ്റുകളുമായി മുഹമ്മദ് ഷമി രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു. ഈ കാരണത്താല്‍ തന്നെയാണ് വീണ്ടുമൊരു സ്പിന്നറെക്കൂടി ടീമിലെക്കുന്നതില്‍ കാര്യമില്ലെന്നും പകരം പ്രസിദ്ധാണ് കൂടുതല്‍ നല്ല ഓപ്ഷനെന്നും ബിസിസിഐ കരുതിയിട്ടാണ്ടാവുക.

Story first published: Saturday, November 4, 2023, 12:32 [IST]
Other articles published on Nov 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+