Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഹാര്‍ദിക്കെങ്കില്‍ ശ്രേയസ് ഫിഫ്റ്റിയടിക്കില്ല! അതു തടയും, രാഹുല്‍ ചെയ്തത് കണ്ടോ?

ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേ ഗംഭീര വിജയം കൊയ്തിരിക്കുകയാണ് ടീം ഇന്ത്യ. അഹമ്മബാദില്‍ നടന്ന മല്‍സരത്തില്‍ ഏഴു വിക്കറ്റിനു പാക് പടയെ ഇന്ത്യ കെട്ടുകെട്ടിക്കുകയായിരുന്നു. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യം തന്നെയായിരുന്നു കളിയില്‍ കണ്ടത്. റണ്‍ചേസില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍യുടെയും ശ്രേയസ് അയ്യരുടെയും ഫിഫ്റ്റികളാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. രോഹിത് 86 റണ്‍സിനു പുറത്തായപ്പോള്‍ ശ്രേയസ് പുറത്താവാതെ 53 റണ്‍സെടുക്കുകയായിരുന്നു.

ശ്രേയസിനെ സംബന്ധിച്ച് വളരെ സ്‌പെഷ്യലായ ഒരു ഫിഫ്റ്റി കൂടിയായിരുന്നു ഇത്. കാരണം ലോകകപ്പിലെ കന്നി ഫിഫ്റ്റിയാണ് താരം മല്‍സരത്തില്‍ കുറിച്ചത്. 62 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ബൗണ്ടറിയിലൂടെയായിരുന്നു ശ്രേയസ് കന്നി ഫിഫ്റ്റിയും അതോടൊപ്പം ടീമിന്റെ വിജയ റണ്‍സും കുറിച്ചത്. എന്നാല്‍ ശ്രേയസിനെ ഈ ഫിഫ്റ്റി നേടാന്‍ സഹായിച്ചത് ബാറ്റിങ് പങ്കാളിയായ കെഎല്‍ രാഹുലായിരുന്നു.

SHREYAS RAHUL

ടീമിന്റെ വിജയ റണ്‍സ് കുറിക്കാന്‍ രാഹുലിനു നേരത്തേ അവസരം ലഭിച്ചിരുന്നെങ്കിലും അദ്ദേഹം അതിനു ശ്രമിക്കാതെ ശ്രേയസിനു ഫിഫ്റ്റി നേടാനുള്ള അവസരമുണ്ടാക്കി നല്‍കുകയായിരുന്നു. അതുകൊണ്ടു തന്നെ രാഹുലിനെ ഹാര്‍ദിക് പാണ്ഡ്യ കണ്ടു പഠിക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. കാരണം നേരത്തേ തന്റെ ടീമംഗങ്ങള്‍ക്കു ഇത്തരം നേട്ടങ്ങള്‍ രണ്ടു തവണ ഹാര്‍ദിക് നിധേഷിച്ചിരുന്നു.

ഈ ലോകകപ്പില്‍ ഓസ്‌ട്രേലിയയുമായുള്ള കളിയില്‍ രാഹുല്‍ 91 റണ്‍സില്‍ നില്‍ക്കവെ ബാറ്റിങ് പങ്കാളിയായ ഹാര്‍ദിക് സിക്‌സറിക്കുകയും പിന്നീട് പുറത്താവാതെ 97 റണ്‍സെന്ന നിലയില്‍ രാഹുലിനു മല്‍സരം അവസാനിപ്പിക്കേണ്ടി വരികയും ചെയ്തിരുന്നു. ഇതു കൂടാതെ ഈ വര്‍ഷം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി20 പരമ്പരയില്‍ തിലക് വര്‍മയ്ക്കും ഹാര്‍ദിക് ഫിഫ്റ്റി നിഷേധിച്ചിരുന്നു. തിലക് 49 റണ്‍സോടെ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ നില്‍ക്കെ ഹാര്‍ദിക് സിക്‌സറിലൂടെ ടീമിന്റെ വിജയ റണ്‍സ് നേടുകയായിരുന്നു.

SHREYAS IYER

പക്ഷെ പാകിസ്താനുമായുള്ള ഇന്നത്തെ കളിയില്‍ ഹാര്‍ദിക്കിനെപ്പോലെയൊരു ചതി രാഹുല്‍ കാണിച്ചില്ല. വേണമെങ്കില്‍ ഫോറോ, സിക്‌സറോയടിച്ച് അദ്ദേഹത്തിനു അല്‍പ്പം കൂടി നേരത്തേ ടീമിന്റെ വിജയം പൂര്‍ത്തിയാക്കാമായിരുന്നു. പക്ഷെ രാഹുല്‍ അതു ചെയ്തില്ല. റണ്‍ചേസില്‍ 29 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ മൂന്നിന് 182 റണ്‍സെന്ന നിലയിലായിരുന്നു. ശ്രേയസ് 48 റണ്‍സോടെയും രാഹുല്‍ 14ഉം റണ്‍സോടെയായിരുന്നു ക്രീസില്‍. ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് 10 റണ്‍സായിരുന്നു.

ഓരോ ഫോറും സിക്‌സറുമടിച്ചാല്‍ അടുത്ത ഓവറില്‍ ഇന്ത്യക്കു ജയിക്കാം. പക്ഷെ ഹസന്‍ അലിയെറിഞ്ഞ അടുത്ത ഓവറില്‍ രാഹുല്‍ ഒരു ബൗണ്ടറിയടിച്ചെങ്കിലും ബാക്കിയുള്ള അഞ്ചു ബോളും റണ്ണെടുക്കാതെ പ്രതിരോധിക്കുകയായിരുന്നു. കാരണം ശ്രേസ് 48 റണ്‍സുമായി ക്രീസിന്റെ മറുവശത്തുണ്ടായിരുന്നു. സ്പിന്നര്‍ മുഹമ്മദ് നവാസായിരുന്നു അടുത്ത ഓവര്‍ എറിഞ്ഞത്. ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് ആറു റണ്‍സ് മാത്രം.

ആദ്യ ബോളില്‍ സിംഗിളെടുത്ത് ശ്രേയസ് 49 റണ്‍സിലെത്തി. അടുത്ത ബോളില്‍ രാഹുല്‍ വമ്പന്‍ ഷോട്ടിനൊന്നും തുനിഞ്ഞില്ല. സിംഗിളെടുത്ത് അദ്ദേഹം ശ്രേയസിനു സ്‌ട്രൈക്ക് കൈമാറി. ഫിഫ്റ്റിക്ക് വേണ്ടത് ഒരു റണ്‍സ്, ജയിക്കാന്‍ ആവശ്യം ബൗണ്ടറി. മൂന്നാമത്തെ ബോള്‍ ക്രീസിനു പുറത്തേക്കിറങ്ങി ബൗണ്ടറിയിലേക്കു പായിച്ച് ശ്രേയസ് തന്റെ ഫിഫ്റ്റിക്കൊപ്പം ടീമിന്റെ വിജയ റണ്‍സ് കുറിക്കുകയും ചെയ്തു.

Story first published: Saturday, October 14, 2023, 23:55 [IST]
Other articles published on Oct 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+