For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: യുവരാജിനെ നമിക്കുന്നു, ഹാര്‍ദിക് ചതിയന്‍! പുറത്തായതില്‍ ആരാധക രോഷം

മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ സീറ്റുറപ്പിച്ചിരിക്കുകയാണ്. ആദ്യത്തെ ഏഴ് മത്സരത്തിലും തകര്‍പ്പന്‍ ജയം നേടി രാജകീയമായാണ് ഇന്ത്യ സെമിയിലേക്കെത്തിയത്. എന്നാല്‍ സെമി പടിവാതുക്കല്‍ നില്‍ക്കവെ ഇന്ത്യക്ക് വലിയ തിരിച്ചടി നല്‍കി ഹാര്‍ദിക് പാണ്ഡ്യ പുറത്തായിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കാല്‍ക്കുഴക്ക് പരിക്കേറ്റ ഹാര്‍ദിക് സെമിയില്‍ തിരിച്ചെത്തുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ താരം പുറത്തായി എന്നത് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക്കിന്റെ അഭാവം ടീമിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയായെന്ന് നിസംശയം പറയാം. ഹാര്‍ദിക്കിന്റെ അഭാവത്തിന്റെ നിരാശ ഒരുവശത്ത് ചര്‍ച്ചയാകവെ ഹാര്‍ദിക്കിനെ അധിക്ഷേപിച്ചും വിമര്‍ശിച്ചും ഒരു വിഭാഗം ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഹാര്‍ദിക്കിന്റേത് കാര്യമായ പരിക്കല്ലെന്നും ഐപിഎല്ലിന്റെ മുന്നൊരുക്കത്തിനായി മനപ്പൂര്‍വ്വം വിശ്രമമെടുക്കുന്നതാണെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്.

അര്‍ബുദം ബാധിച്ച് 2011ല്‍ യുവരാജ് സിങ് കളിച്ചു. ചോര ശര്‍ദ്ദിച്ചിട്ടും ഇന്ത്യക്കായി ലോകകപ്പ് നേടാന്‍ യുവരാജ് പൊരുതി. എന്നാല്‍ ഹാര്‍ദിക്കിന് ഇന്ത്യന്‍ ടീമിനെക്കാള്‍ കൂറ് ഐപിഎല്‍ ടീമിനോടാണെന്നാണ് ചില ആരാധകര്‍ ആരോപിക്കുന്നത്. രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡുമെല്ലാം ഹാര്‍ദിക് സെമിയില്‍ ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറഞ്ഞതാണ്. എന്നാല്‍ അപ്രതീക്ഷിതമായി ഹാര്‍ദിക് ഉണ്ടാകില്ലെന്ന പ്രഖ്യാപനം ഉണ്ടാവുകയായിരുന്നു. ഇത് സംശയമുണ്ടാക്കുന്നതാണ്.

പല താരങ്ങള്‍ക്കും ദേശീയ ടീമിനെക്കാള്‍ പ്രധാനപ്പെട്ടത് ഐപിഎല്ലാണ്. ദേശീയ ടീമിലേക്കടക്കം സ്വന്തം ഐപിഎല്‍ ടീമിലെ താരങ്ങളെ കൊണ്ടുവരാന്‍ നായകന്മാര്‍ താല്‍പര്യം കാട്ടുന്നു. ഐപിഎല്ലിന്റെ താരലേലം ഡിസംബറില്‍ നടക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്ക് ഹാര്‍ദിക്കിനെ കണ്ടാലും അത്ഭുതപ്പെടാനാവില്ല. ഹാര്‍ദിക്കിന് ഐപിഎല്ലാണ് മുഖ്യമെന്നും ചില ആരാധകര്‍ ആരോപിക്കുന്നു. ചെറിയ പരിക്കിനെപ്പോലും പെരുപ്പിച്ച് കാണിച്ച് താരങ്ങള്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നു.

hardik pandya

സച്ചിന്‍ ടെണ്ടുല്‍ക്കറും എംഎസ് ധോണിയും യുവരാജ് സിങ്ങുമെല്ലാം ശാരീരിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്തും അതെല്ലാം സഹിച്ച് ടീമിന്റെ ജയത്തിനായി പൊരുതിയിരുന്നു. എന്നാല്‍ ഇന്നത്തെ താരങ്ങള്‍ക്ക് അത്തരമൊരു കടപ്പാടോ ഉത്തരവാദിത്തമോ ദേശീയ ടീമിനോടില്ല. ഹാര്‍ദിക്കിന്റെ പരിക്ക് ഗുരുതരമായിട്ടുള്ളതായി തോന്നുന്നില്ല. ചെറിയ പരിക്കുമായി ദേശീയ ടീമില്‍ തുടര്‍ന്നാല്‍ ലോകകപ്പിന് ശേഷം പരിക്ക് ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

അങ്ങനെ വന്നാല്‍ ഐപിഎല്‍ നഷ്ടമാകുന്ന സാഹചര്യവും തള്ളിക്കളയാനാവില്ല. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് ഹാര്‍ദിക് ഇപ്പോള്‍ത്തന്നെ ടീമിന് പുറത്തായിരിക്കുന്നതെന്നാണ് ഒരു വിഭാഗം ആരാധകര്‍ എക്‌സിലൂടെ പ്രതികരിക്കുന്നത്. ഐപിഎല്ലിനിടെ ഇതിലും വലിയ പരിക്ക് സംഭവിച്ചാലും താരങ്ങള്‍ സഹിക്കും. എന്നാല്‍ ദേശീയ ടീമില്‍ ഈ മനോഭാവം കാണുന്നില്ല. ഹാര്‍ദിക് ഇല്ലെങ്കിലും ഇന്ത്യക്ക് ജയിക്കാനാവുമെന്ന് ടീം തെളിയിച്ചതാണ്.

ഇനിയും പരിക്ക് അഭിനയങ്ങള്‍ അധികം നടത്തേണ്ടി വരില്ലെന്നും മികച്ച യുവതാരങ്ങള്‍ വളര്‍ന്നുവരുന്നുണ്ടെന്നും ടീമിനോട് ഉത്തരവാദിത്തവും കടപ്പാടുമില്ലാത്ത താരങ്ങളെ ഒഴിവാക്കണമെന്നുമെല്ലാമാണ് ആരാധകര്‍ പറയുന്നത്. കെയ്ന്‍ വില്യംസണെയും ഉദാഹരണമായി ആരാധകര്‍ ഉയര്‍ത്തിക്കാട്ടുന്നു. വില്യംസണിന്റെ കൈവിരലിന് പരിക്കേറ്റിരുന്നു. എന്നാല്‍ ഇതേ വിരലുമായി വില്യംസണ്‍ ഇപ്പോള്‍ നന്നായി ബാറ്റുചെയ്യുന്നു. മികച്ച ക്യാച്ചുകളെടുക്കുന്നു.

ഇത് ടീമിനോടുള്ള കടപ്പാടും രാജ്യത്തോടുള്ള സ്‌നേഹംകൊണ്ടുമാണ്. എന്നാല്‍ ചില ഇന്ത്യന്‍ താരങ്ങള്‍ക്ക് പണത്തോട് മാത്രമാണ് സ്‌നേഹമെന്നും ആരാധകര്‍ ആരോപിക്കുന്നു. എന്നാല്‍ ബംഗ്ലാദേശിനെതിരേ പന്ത് തടയാന്‍ ശ്രമിക്കുമ്പോള്‍ ഹാര്‍ദിക്കിന്റെ കാല്‍ക്കുഴക്ക് പരിക്കേറ്റിരുന്നു. നടക്കാന്‍ പോലും അദ്ദേഹം പ്രയാസപ്പെടുന്നതാണ് കണ്ടത്.

ഹാര്‍ദിക് ഇന്ത്യയുടെ അടുത്ത നായകനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരേ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് വലിയ നാണക്കേടാണെന്നുമാണ് ഒരു വിഭാഗം ആരാധകര്‍ പ്രതികരിക്കുന്നത്. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റനായി ഇന്ത്യ കെ എല്‍ രാഹുലിനെ നിയമിച്ചിട്ടുണ്ട്.

Story first published: Saturday, November 4, 2023, 18:07 [IST]
Other articles published on Nov 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+