For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: കേരളത്തില്‍ സന്നാഹം കളിക്കാന്‍ കോലിയില്ല! വിട്ടുനിന്നതോ? കാരണം അറിയാം

തിരുവനന്തപുരം: ഏകദിന ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന സന്നാഹ മത്സരം നാളെ തിരുവനന്തപുരത്ത് നടക്കാന്‍ പോവുകയാണ്. നെതര്‍ലന്‍ഡ്‌സിനെയാണ് ഇന്ത്യ നേരിടുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാല്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തെ വളരെ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്. നിലവില്‍ ടീമില്‍ ശേഷിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും കാണാന്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലൂടെ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്.

ഒന്നാം തീയ്യതി ഉച്ചകഴിഞ്ഞ് സന്നാഹ മത്സരത്തിനായി ഇന്ത്യന്‍ ടീം കേരളത്തിലേക്കെത്തിയിരുന്നു. രോഹിത് ശര്‍മയുള്‍പ്പെടെ ഒട്ടുമിക്ക പ്രധാന താരങ്ങളും ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ വിരാട് കോലിയുടെ അഭാവം ഈ സംഘത്തിലുണ്ടായിരുന്നു. കേരളത്തില്‍ സന്നാഹ മത്സരം കളിക്കാന്‍ കോലിയുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഇത് കേരളത്തിലെ ആരാധകരെ സംബന്ധിച്ച് വളരെ നിരാശയുണ്ടാക്കുന്ന കാര്യമാണ്.

കാര്യവട്ടത്ത് രാജാവിന്റെ ബാറ്റിങ് പ്രകടനം നേരിട്ട് കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തുന്നതാണ് കോലിയുടെ അഭാവം. എന്തുകൊണ്ടാണ് കോലി കേരളത്തിലേക്ക് ഇന്ത്യന്‍ ടീമിനൊപ്പം വരാത്തത്?. ഇതിനുള്ള ഉത്തരം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. കുടുംബപരമായ അത്യാവശ്യ കാര്യത്തിനാല്‍ കോലി നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. മുംബൈയിലേക്ക് പുറപ്പെട്ട കോലി അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുള്ളത്.

നാളെ സന്നാഹം കളിക്കുന്ന ഇന്ത്യന്‍ സംഘത്തിനൊപ്പം കോലിയുണ്ടാവുമെന്നാണ് വിവരം. ഇന്ത്യ 15 താരങ്ങളേയും സന്നാഹ മത്സരത്തില്‍ പരീക്ഷിച്ചേക്കും. ഇംഗ്ലണ്ടിനെതിരായ സന്നാഹം നഷ്ടമായതിനാല്‍ അയര്‍ലന്‍ഡിനെതിരായ മത്സരം മുതലാക്കേണ്ടതായുണ്ട്. തിരുവനന്തപുരത്തെ കാലാവസ്ഥ അനുകൂലമല്ല. കനത്ത മഴയാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ ഈ സന്നാഹ മത്സരവും മുടങ്ങാനുള്ള സാധ്യതയാണുള്ളത്. കഴിഞ്ഞ ദിവസം ഇവിടെ നടന്ന ഓസ്‌ട്രേലിയ-നെതര്‍ലന്‍ഡ്‌സ് മത്സരം പൂര്‍ത്തിയാക്കാനായിരുന്നില്ല.

virat kohli

നാളെയും കനത്ത മഴയാണ് തിരുവനന്തപുരത്ത് പ്രവചിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മത്സരം മുടങ്ങാനുള്ള സാധ്യതയാണുള്ളത്. ഇന്ത്യയെ സംബന്ധിച്ച് പ്ലേയിങ് 11 സംബന്ധിച്ച് ചില ആശങ്കകള്‍ തുടരുന്നുണ്ട്. ഇതിന് പരിഹാരം കാണാന്‍ സന്നാഹ മത്സരം ഉപയോഗിക്കേണ്ടതായുണ്ട്. കെ എല്‍ രാഹുലിന് മധ്യനിരയില്‍ സീറ്റുറപ്പാണ്. എന്നാല്‍ സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ആരുവേണമെന്നതാണ് പ്രധാന പ്രശ്‌നം.

ഇന്ത്യ രാഹുലിനേയും ഇഷാനെയും കളിപ്പിച്ച് സൂര്യകുമാറിനെയും ശ്രേയസ് അയ്യരേയും പുറത്തിരുത്താനാണ് സാധ്യത. ഇന്ത്യയുടെ ഓള്‍റൗണ്ടറായി ശാര്‍ദ്ദുല്‍ ടാക്കൂര്‍ ഉണ്ടെങ്കിലും കളിപ്പിക്കണോയെന്നത് വലിയ ചോദ്യമാണ്. താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ മിടുക്കനാണെങ്കിലും റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്ത ബൗളറാണ് ശാര്‍ദ്ദുല്‍. ആര്‍ അശ്വിന്‍ ഇന്ത്യന്‍ ടീമിലുണ്ട്. അതുകൊണ്ടുതന്നെ അശ്വിനെ പ്ലേയിങ് 11ലേക്ക് കൊണ്ടുവരുമോയെന്നതാണ് കണ്ടറിയേണ്ടത്.

പേസ് നിരയില്‍ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ കൂട്ടുകെട്ട് തുടര്‍ന്നേക്കും. മുഹമ്മദ് ഷമി ബെഞ്ചിലിരിക്കാനാണ് സാധ്യത. കുല്‍ദീപ് യാദവിനും രവീന്ദ്ര ജഡേജയ്ക്കും സ്പിന്‍ നിരയിലും സീറ്റുറപ്പാണ്. മികച്ച ഫോമിലാണ് നിലവില്‍ ഇന്ത്യയുള്ളത്. ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യ സജീവ കിരീട പ്രതീക്ഷയിലാണ്. എട്ടാം തീയ്യതി ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചെന്നൈയിലാണ് വേദി.

ഇതില്‍ ജയിച്ച് ലോകകപ്പിലേക്ക് വരവറിയിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. അവസാന രണ്ട് ലോകകപ്പും നേടിയത് ആതിഥേയ രാജ്യമാണ്. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യ തന്നെ ഇത്തവണ കപ്പിലേക്കെത്തും. 2011 ആവര്‍ത്തിക്കാന്‍ 2023ല്‍ ഇന്ത്യക്കാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. രോഹിത് ശര്‍മ, വിരാട് കോലി, ശുബ്മാന്‍ ഗില്‍ എന്നിവരുടെ ബാറ്റിങ് പ്രകടനം ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.

Story first published: Monday, October 2, 2023, 13:47 [IST]
Other articles published on Oct 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+