For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ആര് നേടും കപ്പ്?, പ്രമുഖ ജോത്സ്യന്‍ പ്രവചിക്കുന്നത് ഇങ്ങനെ! ചങ്കിടിപ്പോടെ ഇന്ത്യ

മുംബൈ: നാലുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വീണ്ടുമൊരു ഏകദിന ലോകകപ്പ് വരികയാണ്. 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യ വേദിയാവുന്ന ലോകകപ്പില്‍ ആര് കപ്പുനേടുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. അവസാന രണ്ട് ലോകകപ്പിലും കപ്പടിച്ചത് ആതിഥേയരാണ്. അതുകൊണ്ടുതന്നെ ആതിഥേയരായ ഇന്ത്യ കിരീടത്തിലേക്കെത്താമെന്ന വലിയ പ്രതീക്ഷയിലാണ്. ഇതിനോടകം പല പ്രമുഖരും തങ്ങളുടെ പ്രവചനങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു.

ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, ഓസ്‌ട്രേലിയ എന്നിവരെല്ലാം ഇത്തവണ സെമിയില്‍ കടക്കാന്‍ സാധ്യതയുള്ളവരായാണ് പ്രമുഖര്‍ വിലയിരുത്തുന്നത്. ഇതില്‍ ആതിഥേയരെന്ന നിലയില്‍ വ്യക്തമായ മുന്‍തൂക്കം ഇന്ത്യക്കുണ്ട്. ഇപ്പോഴിതാ 2011ലെ ഏകദിന ലോകകപ്പിലെ വിജയികളെ കൃത്യമായി പ്രവചിച്ച ജോത്സ്യന്‍ അനിരുദ്ധ് കുമാര്‍ മിശ്ര ഇത്തവണത്തെ വിജയികള്‍ ആരാവുമെന്ന് പ്രവചിച്ചിരിക്കുകയാണ്. ആതിഥേയരായ ഇന്ത്യ തന്നെയാണ് കപ്പ് നേടുകയെന്നാണ് അനിരുദ്ധ് പ്രവചിക്കുന്നത്.

'2011ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിന് 1.5 മാസം മുമ്പ് ഇന്ത്യ ലോകകപ്പ് കിരീടം നേടുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും പ്രവചനം നടത്തണമെന്ന് നിരവധി ആളുകളാണ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തവണ പ്രവചനം വേണ്ടെന്ന് കരുതിയിരുന്നതാണ്. എന്നാല്‍ എല്ലാവരുടേയും അഭ്യര്‍ത്ഥന മാനിച്ച് ഇത്തവണത്തെ ലോകകപ്പ് ജേതാവിനെ പ്രവചിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്റെ കണക്കുകൂട്ടല്‍ പ്രകാരം ഇന്ത്യ ഇത്തവണത്തെ ലോകകപ്പ് നേടും'- അനിരുദ്ധ് ട്വിറ്ററില്‍ കുറിച്ചു.

അനിരുദ്ധ് നിരവധിയാളുകള്‍ ഫോളോ ചെയ്യുന്ന ജോത്സ്യനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രവചനം സത്യം ആകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. ഇത്തവണ ആതിഥേയരെന്ന മുന്‍തൂക്കത്തോടൊപ്പം മികച്ച ടീമും ഇന്ത്യക്കുണ്ട്. രോഹിത് ശര്‍മ നയിക്കുമ്പോള്‍ വിരാട് കോലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാമുണ്ട്. എല്ലാവരും ഒന്നിനൊന്ന് മെച്ചമാണ്.

india, cricket

ഇവരുടെയെല്ലാം ഫോം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഏഷ്യയിലെ രാജാക്കന്മാരായ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും അലമാരയിലെത്തിച്ചിരുന്നു. എന്നാല്‍ ശക്തമായ മഴയെത്തുടര്‍ന്ന് രണ്ട് സന്നാഹ മത്സരങ്ങളും ഇന്ത്യക്ക് നഷ്ടമായിരുന്നു. എന്നാല്‍ ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കുറവാണ്. മികച്ച ബൗളിങ് നിരയും ഇന്ത്യക്കുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ പേസ് ബൗളിങ്ങില്‍ കരുത്തുകാട്ടാനുണ്ട്.

ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവും ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കും. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ സ്പിന്‍ കരുത്തേകാനുമുണ്ട്. സമീപകാലത്തെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനങ്ങളെല്ലാം വളരെ മികച്ചതാണ്. അതുകൊണ്ടുതന്നെ ഇന്ത്യ കിരീടത്തിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. സംതുലിതമായ താരനിരയാണ് ഇന്ത്യക്കുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യ വലിയ ആത്മവിശ്വാസത്തിലാണുള്ളത്.

എന്നാല്‍ ഇത്തവണ എതിര്‍ ടീമുകളെല്ലാം മികച്ച താരസമ്പത്ത് അവകാശപ്പെടാന്‍ സാധിക്കുന്നവരാണ്. ഓസ്‌ട്രേലിയയെ ഇന്ത്യ കൂടുതല്‍ ഭയക്കണം. ഇന്ത്യന്‍ പിച്ചില്‍ കളിച്ച് അനുഭവസമ്പത്തുള്ള നിരവധി താരങ്ങള്‍ ഓസീസിനൊപ്പമുണ്ട്. കൂടാതെ ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നമായ ഓസീസ് നിരയില്‍ ഒന്നിലധികം മാച്ച് വിന്നര്‍മാരുണ്ട്. സ്പിന്‍ കരുത്ത് അല്‍പ്പം മോശമാണെന്നത് മാറ്റിനിര്‍ത്തിയാല്‍ ഓസീസ് ഇത്തവണ കസറാന്‍ കെല്‍പ്പുള്ളവരുടെ ടീമാണ്.

ഇന്ത്യയുടെ ചിരവൈരികളായ പാകിസ്താനും ഇത്തവണ ഞെട്ടിക്കാന്‍ കെല്‍പ്പുള്ളവരുടെ നിരയാണ്. ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന പാകിസ്താന്റെ പേസ് ബൗളിങ് നിര ഏത് എതിരാളിയേയും വിറപ്പിക്കുന്നതാണ്. ദക്ഷിണാഫ്രിക്കയെ ഇത്തവണ കറുത്ത കുതിരകളെന്ന് വിളിക്കാം. ഇതുവരെ കപ്പിലേക്കെത്താന്‍ സാധിക്കാത്ത ടീമാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ ഇത്തവണ ടെംബ ബാവുമയ്ക്ക് കീഴില്‍ എല്ലാവരേയും ഞെട്ടിപ്പിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചേക്കും.

Story first published: Thursday, October 5, 2023, 13:19 [IST]
Other articles published on Oct 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+