World Cup 2023: പാകിസ്താനെതിരേ ഇന്ത്യക്ക് ആദ്യം ബാറ്റിങ്! വിജയം ആര്‍ക്കൊപ്പം | പ്രവചിച്ച് ജ്യോതിഷി
ഐസിസി ഏകദിന ലോകകപ്പില്‍ ഇത്തവണ ലോകം മുഴുവന്‍ കാത്തിരുന്ന ഇന്ത്യ- പാകിസ്താന്‍ വമ്പന്‍ പോരാട്ടത്തിനു ഇനി ദിവസങ്ങള്‍ മാത്രം. ശനിയാഴ്ചയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ലോക ക്രിക്കറ്റിലെ ഈ പവര്‍ഹൗസുകള്‍ മുഖാമുഖം വരുന്നത്. ലോകകപ്പില്‍ പാക് പടയ്‌ക്കെതിരേ അപരാജിത റെക്കോര്‍ഡുള്ള ഇന്ത്യ ഇത്തവണയും അതു കാത്തുസൂക്ഷിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ഏകദിന ലോകകപ്പില്‍ ഇതുവരെ ഏഴു തവണ ഏറ്റുമുട്ടിയപ്പോള്‍ എല്ലാത്തിലും വിജയം ഇന്ത്യക്കായിരുന്നു.
ഇത്തവണ വിജയം ആര്‍ക്കാവുമെന്നു പ്രവചിച്ചിരിക്കുകയാണ് പ്രശസ്ത ഇന്ത്യന്‍ ജ്യോതിഷിയായ സുമിത് ബജാജ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇന്ത്യ-പാക് പോരിന്റെ ഫലം എന്താവുമെന്നു അദ്ദേഹം പ്രവചിച്ചത്. വളരെ ആവേശകരമായ പോരാട്ടം തന്നെ ഇരുടീമുകളില്‍ നിന്നും ആരാധകര്‍ക്കു ഈ കളിയില്‍ പ്രതീക്ഷിക്കാമെന്നു സുമിത് ബജാജ് പറയുന്നു. മല്‍സരം ചില സമയങ്ങളില്‍ ഇരുടീമുകളുടെയും ഭാഗത്തേക്കു മാറി മറിഞ്ഞു കൊണ്ടിരിക്കും. അതുകൊണ്ടു തന്നെ വളരെ ത്രില്ലിങായ ഒരു പോരാട്ടമായിരിക്കും ഇതെന്നും ജ്യോതിഷി പ്രവചിക്കുന്നു.

ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനു 10 ഓവറുകള്‍ക്കുള്ളില്‍ ഒന്നോ, രണ്ടോ വിക്കറ്റുകള്‍ നഷ്ടമാവും. ഇതു ഈ ടീമിന്റെ സ്‌കോറിങിനു വേഗത കുറയ്ക്കുകയും ചെയ്യും. എന്നാല്‍ ഡെത്ത് ഓവറുകളില്‍ ഈ ടീമിന്റെ ഭാഗത്തു നിന്നും പല വമ്പന്‍ ഷോട്ടുകളും ആരാധകര്‍ക്കു കാണാന്‍ സാധിക്കും. റണ്‍സ് വാരിക്കൂട്ടാനുള്ള ശ്രമത്തിനിടെ മൂന്നോ, നാലോ വിക്കറ്റുകളും വീണേക്കാമെന്നും ജ്യോതിഷി പറയുന്നു.
ഗ്രഹനില പരിശോധിക്കുമ്പോള്‍ ഈ മല്‍സരത്തില്‍ പരാജയപ്പെടുന്ന ടീം രണ്ടാമിന്നിങ്‌സില്‍ 10 ഓവറുകളോടു അടുപ്പിച്ച് വളരെ ശക്തരായി മാറും. അതുകൊണ്ടു തന്നെ ഇതില്‍ നിന്നും ഒരു കാര്യം നമുക്കു മനസ്സിലാക്കാം. രണ്ടാമിന്നിങ്‌സില്‍ 10-15 ഓവറുകള്‍ക്കിടെ ഒരു ടീം കരുത്താര്‍ജിക്കുന്നതായി കണ്ടാല്‍ അവരാവും കളിയില്‍ തോല്‍ക്കുന്നത്.
ആരായിരിക്കും മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുകയെന്നതാണ് ഇനിയുള്ള ചോദ്യം. ടോസ് ലഭിച്ച ശേഷം ഈ മല്‍സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുമെന്നു എനിക്കു തോന്നുന്നു. അതുകൊണ്ടു തന്നെ റണ്‍ ചേസായിരിക്കും അഹമ്മദാബാദില്‍ പാകിസ്താനു ലഭിക്കുകയെന്നും ജ്യോതിഷി പ്രവചിച്ചു.

പാകിസ്താന്റെ ഇന്നിങ്‌സെടുത്താല്‍ അവര്‍ 25 ഓവര്‍ വരെ വളരെ മികച്ച നിലയിലായിരിക്കും. എന്നാല്‍ 28 ഓവറുകള്‍ക്കു ശേഷം പ്രത്യേകിച്ചും 30-35 ഓവറുകള്‍ക്കിടെ അവര്‍ക്കു തുടര്‍ച്ചയായി ചില വിക്കറ്റുകള്‍ നഷ്ടമാവും. മല്‍സരഗതി മാറ്റുന്നതും ഇതു തന്നെയായിരിക്കും. റണ്‍ചേസ് ഡെത്ത് ഓവറുകളിലേക്കു പോവാനുള്ള വലിയ സാധ്യതയാണ് കാണുന്നത്.
അവസാന അഞ്ചോവര്‍ വളരെ നിര്‍ണായകമായി മാറും. പക്ഷെ ഈ സമയത്തു തുടര്‍ച്ചയായി ചില വിക്കറ്റുകള്‍ വീഴുന്നതു നമുക്കു കാണാം. ഈ മല്‍സരത്തില്‍ ചില താരങ്ങള്‍ക്കു പരിക്കേല്‍ക്കാനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ടീമുകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജ്യോതിഷി ആവശ്യപ്പെട്ടു.
ഈ മല്‍സരത്തില്‍ ആരു ജയിക്കുമെന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യത്തിന്റെ ഉത്തരം രണ്ടു മാസങ്ങള്‍ക്കു മുമ്പു തന്നെ ഞാന്‍ പ്രവചിച്ചിട്ടുള്ളതാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യ ജയിക്കുമെന്നായിരുന്നു ഞാന്‍ എക്‌സിലൂടെ പ്രവചിച്ചത്. വീണ്ടും ഞാന്‍ ഇതു തന്നെ ആവര്‍ത്തിക്കുകയാണ്. കളിയില്‍ ഇന്ത്യ വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ജ്യോതിഷി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications