World Cup 2023: വിമര്‍ശനം കടുത്തു, ഇന്ത്യ വിട്ട് പാക് വനിതാ ജേര്‍ണലിസ്റ്റ്! സൈനബിനെക്കുറിച്ചറിയാം
മുംബൈ: 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏഷ്യാ കപ്പ് കളിക്കാന്‍ പാകിസ്താനിലേക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ പാകിസ്താന്‍ ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇന്ത്യയില്‍ ലോകകപ്പ് കളിക്കാന്‍ പാകിസ്താനെത്തുകയായിരുന്നു. പാകിസ്താന്‍ ലോകകപ്പിലേക്കെത്തിയെങ്കിലും പാക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യയിലേക്കുള്ള വിസ അനുവദിച്ചിരുന്നില്ല.
ഇത് വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഐസിസിയുടെ ഡിജിറ്റല്‍ ടീമിനൊപ്പം പാകിസ്താന്‍ സ്പോര്‍ട്സ് ജേര്‍ണലിസ്റ്റായ സൈനബ് അബ്ബാസുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ ആതിഥേയരാവുന്ന ലോകകപ്പിലെ ഏക പാകിസ്താന്‍ മാധ്യമ പ്രവര്‍ത്തകയായ സൈനബിനെതിരേ വലിയ വിമര്‍ശനവും അധിക്ഷേപവുമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ന്നത്. ഇതിന് പിന്നാലെ പാകിസ്താന്റെ മത്സരങ്ങള്‍ പൂര്‍ത്തിയാകാന്‍ കാത്തു നില്‍ക്കാതെ സൈനബ് നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്.
പാകിസ്താനും നെതര്‍ലന്‍ഡ്സും തമ്മിലുള്ള മത്സരത്തില്‍ അവതാരകയായി സൈനബ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പാക് മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണമുണ്ടായത്. സൈനബ് വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയതാണെന്നാണ് ഐസിസി വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സൈനബ് സൈബര്‍ ആക്രമണത്തെത്തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയതെന്നാണ് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ മുന്‍ പാക് താരങ്ങളായ റമീസ് രാജ, വഖാര്‍ യൂനിസ് എന്നിവരെല്ലാം കമന്ററി പാനലിന്റെ ഭാഗമായുണ്ട്. ഇവര്‍ക്കെല്ലാം വലിയ സ്വീകാര്യത ലഭിക്കുന്നുമുണ്ട്. പക്ഷെ സൈനബിനെതിരേ വലിയ സൈബര്‍ ആക്രമണമാണുണ്ടായത്. ഇതോടെ വാര്‍ത്തകളിലും സൈനബിന്റെ പേര് നിറയുകയാണ്. ആരാണ് സൈനബ് എന്നാണ് എല്ലാ ആരാധകരും ചോദിക്കുന്നത്. പാകിസ്താനില്‍ നിന്ന് സ്പോര്‍ട്സിനോടുള്ള താല്‍പര്യംകൊണ്ട് സ്പോര്‍ട്സ് ജേര്‍ണലിസ്റ്റായ വനിതയാണ് സൈനബ് അബ്ബാസ്.

പാകിസ്താനിലെ സാഹചര്യത്തില്‍ സൈനബിനെപ്പോലൊരു വനിതകയ്ക്ക് സ്പോര്‍ട്സ് മാധ്യമ പ്രവര്‍ത്തകയായി വളരുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ കഷ്ടപ്പെട്ട് തന്റെ ആഗ്രഹത്തിലേക്കെത്താന്‍ സൈനബിനായി. 1988 ഫെബ്രുവരി 14നാണ് സൈനബിന്റെ ജനനം. ചെറുപ്പം മുതല്‍ അവതാരകയാവാന്‍ ആഗ്രഹിച്ച സൈനബ് കമന്റേറ്ററായും അവതാരകയായും മേക്കപ്പ് ആര്‍ട്ടിസ്റ്റായുമെല്ലാം നിറഞ്ഞുനില്‍ക്കുകയാണ്.
ക്രിക്കറ്റിനും രാഷ്ട്രീയത്തിനും വേരുള്ള കുടുംബത്തില്‍ നിന്നാണ് സൈനബിന്റെ വളര്‍ച്ച. സൈനബിന്റെ പിതാവ് നാസിര്‍ അബ്ബാസ് പാക് ആഭ്യന്തര ക്രിക്കറ്റ് താരമാണ്. അമ്മ അദ്ലീപ് അബ്ബാസ് രാഷ്ട്രീയ പ്രവര്‍ത്തകയുമാണ്. ആസ്റ്റന്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ സൈനബ് മാര്‍ക്കറ്റിങ്ങില്‍ എംബിഎയും നേടി. രണ്ട് വര്‍ഷത്തോളം മാര്‍ക്കറ്റിങ് മേഖലയില്‍ ജോലിയും നോക്കി. അപ്പോഴെല്ലാം അവതാരകയെന്ന മോഹം സൈനബിന്റെ ഉള്ളിലുണ്ടായിരുന്നു.
മേക്കപ്പ് ആര്‍ട്ടിസ്റ്റായാണ് തുടങ്ങിയത്. പിന്നീട് സ്പോര്‍ട്സ് അവതാരകയായി മാറി. ബിബിസിക്കായി ക്രിക്കറ്റ് അവതാരകനായി സൈനബ് എത്തിയിരുന്നു. ക്രിക്കറ്റ് ദോവാങ്കി എന്ന പരിപാടിയും സൈനബ് അവതരിപ്പിച്ചിരുന്നു. പിന്നീട് റിപ്പോര്‍ട്ടിങ്ങിലേക്കിറങ്ങിയ സൈനബ് സ്പോര്‍ട്സ് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ ശ്രദ്ധേയ മുഖമായി മാറി. പാകിസ്താന്‍ സൂപ്പര്‍ ലീഗിലടക്കം അവതാരക റോളില്‍ സൈനബ് തിളങ്ങി. 2021 ജൂലൈയില്‍ സ്‌കൈ സ്പോര്‍ട്സിന്റെ അവതാരകയായി സൈനബ് പ്രവര്‍ത്തിച്ചു.
ദി ഹണ്ട്രഡ് ടൂര്‍ണമെന്റിലടക്കം അവതാരകയായി. പാകിസ്താനില്‍ നിന്നുള്ള പല മാധ്യമ പ്രവര്‍ത്തകര്‍ക്കും നേടാനാവാത്തത് സൈനബ് നേടിയെടുത്തു. ഇത്തവണ ഇന്ത്യയിലേക്ക് താനുമുണ്ടെന്ന് ട്വിറ്ററിലൂടെ സൈനബ് അറിയിച്ചത് മുതല്‍ നേരിട്ട സൈബര്‍ ആക്രമണമാണ് പാക് ജേര്‍ണലിസ്റ്റിന്റെ മനോവീര്യം കെടുത്തിയത്. എന്തായാലും സൈനബ് മാധ്യമങ്ങളില്‍ ഇതിനോടകം മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു. സൈനബ് മടങ്ങിയെത്തണമെന്ന ആവശ്യ പലരും മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും അതിന് സാധ്യതയില്ലെന്ന് തന്നെ വിലയിരുത്താം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications