For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: രവീന്ദ്രയെ ബൗള്‍ഡാക്കിയ സുന്ദരിയാര്? കാമുകിയെ അറിയാം

ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തിലെ മിന്നുന്ന പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്ര. നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ കിവികള്‍ ഒമ്പതു വിക്കറ്റിനു കെട്ടുകെട്ടിച്ചപ്പോള്‍ കളിയിലെ ഹീറോയായി മാറിയത് രവീന്ദ്രയായിരുന്നു. മൂന്നാം നമ്പിറിലേക്കു പ്രൊമോഷന്‍ ലഭിച്ച താരം പുറത്താവാതെ 123 റണ്‍സാണ് അടിച്ചെടുത്തത്.

ഈ പ്രകടനത്തോടെ ന്യൂസിലാന്‍ഡിന്റെ അടുത്ത സൂപ്പര്‍ താരമായി മാറാന്‍ രവീന്ദ്രയ്ക്കു സാധിക്കുമെന്നാണ് പലരുടെയും വിലയിരുത്തല്‍. 2021ല്‍ ന്യൂസിലാന്‍ഡ് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലൂടെയായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ രവീന്ദ്രയുടെ അരങ്ങേറ്റം. കിവികള്‍ക്കായി ഇതിനകം മൂന്നു ഫോര്‍മാറ്റുകളിലും താരം കളിച്ചുകഴിഞ്ഞു.

RACHIN RAVINDRA

രവീന്ദ്രയുടെ വ്യക്തി ജീവിതത്തിലേക്കു വരികയാണെങ്കില്‍ താരത്തിനു ഇന്ത്യന്‍ വംശജയായ ഒരു കാമുകി കൂടിയുണ്ടെന്നു കാണാം. ഇരുവരും ഒരുമിച്ചുള്ള പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നേരത്തേ പുറത്തുവരികയും ചെയ്തിരുന്നു. രവീന്ദ്രയുടെ കാമുകിയെക്കുറിച്ച് കൂടുതലായി അറിയാം.

പ്രേമില മൊറാറെന്ന യുവതിയാണ് രവീന്ദ്രയുടെ മനസ്സ് കവര്‍ന്നത്. ഫാഷന്‍ ഡിസൈനറാണ് ഈ 20 കാരിയെന്നു അവരുടെ ഇന്‍സ്റ്റഗ്രാം ബയോയില്‍ കുറിച്ചിരിക്കുന്നു. ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാന്‍ഡിലാണ് പ്രേമില താമസിക്കുന്നത്. രണ്ടു വര്‍ഷത്തിലേറെയായി രവീന്ദ്രയും പ്രേമിലയും അടുപ്പത്തിലാണെന്നാണ് ഗോസിപ്പ് കോളങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.

2021ലായിരുന്നു തങ്ങള്‍ തമ്മില്‍ അടുപ്പത്തിലാണെന്നതു പ്രേമില സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. രവീന്ദ്രയ്‌ക്കൊപ്പമുള്ള ഫോട്ടോസിനൊപ്പം ഒരു വര്‍ഷമെന്നായിരുന്നു പ്രേമില കുറിച്ചത്. രവീന്ദ്രയ്‌ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതടക്കം വ്യത്യസ്ത പോസുകളിലുള്ള ഫോട്ടോസ് പ്രേമിലയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ നമുക്കു കാണാന്‍ സാധിക്കും. പക്ഷെ രവീന്ദ്രയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കൂടുതല്‍ ചിത്രങ്ങളൊന്നും പങ്കുവച്ചിട്ടില്ല.

ബെംഗളൂരു സ്വദേശികളായ ദമ്പതികളുടെ മകനായി ന്യൂസിലാന്‍ഡിലെ വെല്ലിങ്ടണിലാണ് 1999ല്‍ രവീന്ദ്ര ജനിച്ചത്. താരത്തിന്റെ അച്ഛന്‍ രവി കൃഷ്ണമൂര്‍ത്തി ന്യൂസിലാന്‍ഡില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായി ജോലി ചെയ്യുകയാണ്. ദീപ കൃഷ്ണമൂര്‍ത്തിയാണ് താരത്തിന്റെ അമ്മ.

RACHIN RAVINDRA

രവീന്ദ്രയുടെ അച്ഛന്‍ ഒരു കടുത്ത ക്രിക്കറ്റ് ആരാധകനും കൂടിയാണ്. അദ്ദേഹത്തിന്റെ ഫേവറിറ്റ് താരങ്ങള്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡുമാണ്. അതുകൊണ്ടു തന്നെ ഇവരുടെ പേര് കടമെടുത്താണ് മകനു അദ്ദേഹം രചിനെന്നു പേര് നല്‍കിയത്. രാഹുല്‍ ദ്രാവിഡിന്റെ പേരിലെ ആദ്യത്തെ രണ്ടു വാക്കുകളും (RA) സച്ചിന്റെ പേരിലെ അവസാനത്തെ നാലു വാക്കുകളും (CHIN) ഒരുമിച്ച് ചേര്‍ത്താണ് മകനു രചിനെന്നു അദ്ദേഹം പേരിട്ടത്.

ന്യൂസിലാന്‍ഡിലെ ആഭ്യന്ത ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെയാണ് രചിന്‍ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ താരത്തിനു വൈകാതെ ന്യൂസിലാന്‍ഡിന്റെ അണ്ടര്‍ 19 ടീമില്‍ ഇടം നേടിക്കൊടുക്കുകയായിരുന്നു. കിവികള്‍ക്കായി ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിലും രവീ്ന്ദ്ര കളിക്കുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് സീനിയര്‍ ടീമിലേക്കും രവീന്ദ്രയ്ക്കു വിളിയെത്തിയത്. ഇപ്പോള്‍ ലോകകപ്പിലെ അരങ്ങേറ്റ മല്‍സരത്തിലെ മിന്നും സെഞ്ച്വറിയോടെ താരം ദേശീയ ടീമിലെ സ്ഥാനം ഭദ്രമാക്കുകയും ചെയ്തിരിക്കുകയാണ്.

Story first published: Saturday, October 7, 2023, 11:45 [IST]
Other articles published on Oct 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+