For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: അടിച്ചു പറത്തും, അവന്‍ തന്നെ ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍! സെവാഗ് പറയുന്നു

മുംബൈ: ഏകദിന ലോകകപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കുകയാണ്. ഒക്ടോബര്‍ 5നാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. 2011ന് ശേഷം ഇന്ത്യ വേദിയാവുന്ന ആദ്യത്തെ ഏകദിന ലോകകപ്പാണ് നടക്കാന്‍ പോകുന്നത്. 2011ല്‍ ആതിഥേയരായപ്പോള്‍ കപ്പ് നേടാന്‍ ഇന്ത്യക്കായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും വലിയ പ്രതീക്ഷയാണുള്ളത്. രോഹിത് ശര്‍മക്ക് കീഴില്‍ ശക്തമായ താരനിര ഇത്തവണ ഇന്ത്യക്കൊപ്പമുണ്ട്. ഏഷ്യാ കപ്പിലെ രാജാക്കന്മാരായി ഇന്ത്യ പ്രതീക്ഷ കാക്കുകയും ചെയ്തു.

രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഇന്ത്യയുടെ താരനിര മികച്ച ഫോമിലാണ്. തട്ടകത്തിന്റെ ആധിപത്യം കൂടി കണക്കിലെടുക്കുമ്പോള്‍ കിരീടം ഇന്ത്യയ്ക്ക് പുറത്തുപോകില്ലെന്ന് തന്നെ വിലയിരുത്താം. എന്നാല്‍ ആരാവും ഇത്തവണത്തെ ലോകകപ്പിലെ ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരം?. പലര്‍ക്കും പല അഭിപ്രായങ്ങളാവും ഈ ചോദ്യത്തിനുണ്ടാവുക.

എന്നാല്‍ ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ലോകകപ്പിലെ എക്‌സ് ഫാക്ടറായി തിരഞ്ഞെടുക്കുന്നത് സൂര്യകുമാര്‍ യാദവിനെയാണ്. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി സൂര്യകുമാര്‍ തിളങ്ങിയിരുന്നു. ഇതിനെ അഭിനന്ദിച്ച് ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റിലാണ് സെവാഗ് സൂര്യയെ എക്‌സ് ഫാക്ടര്‍ താരമെന്ന് വിശേഷിപ്പിച്ചത്.

'സൂര്യകുമാറിന്റെ പ്രകടനം വളരെ സന്തോഷം നല്‍കുന്നു. തീര്‍ച്ചയായും എക്‌സ് ഫാക്ടര്‍ താരമാണവന്‍. ഈ ഗിയറില്‍ കളിക്കാന്‍ ശേഷിയുള്ള അധികം താരങ്ങളില്ല. എതിരാളികളുടെ മനസില്‍ ഭയം നിറക്കുന്ന ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. അവനെ കാത്തുസൂക്ഷിക്കുന്നത് മികച്ച കാര്യമാണ്. ടീമിന്റെ സമ്പാദ്യമാണവന്‍. ഭാരതത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സെവാഗ് കുറിച്ചത്. സൂര്യകുമാര്‍ യാദവിന്റെ ഏകദിനത്തിലെ കണക്കുകള്‍ അത്ര മികച്ചതല്ല.

suryakumar yadav

ടി20യിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായി തുടരുമ്പോഴും ഏകദിനത്തില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ സൂര്യക്ക് സാധിച്ചിരുന്നില്ല. 25ല്‍ താഴെയായിരുന്നു സൂര്യയുടെ ശരാശരി. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള സഞ്ജു സാംസണെ ഇന്ത്യ തഴഞ്ഞ് സൂര്യക്ക് കൂടുതല്‍ പിന്തുണ നല്‍കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ സൂര്യകുമാറിന്റെ മികവിനെ ടീം മാനേജ്‌മെന്റ് വിശ്വസിച്ചു. ഓസ്‌ട്രേലിയന്‍ പരമ്പരക്ക് മുമ്പ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അത് വ്യക്തമാക്കുകയും ചെയ്തതാണ്.

പെട്ടെന്ന് മത്സരത്തെ മാറ്റാന്‍ കഴിവുള്ള താരമാണ് സൂര്യകുമാര്‍. അദ്ദേഹത്തിന്റെ ബാറ്റിങ് പ്രതിഭയിലും ആര്‍ക്കും സംശയമില്ല. എന്നാല്‍ സൂര്യക്ക് ഏകദിനത്തില്‍ തന്റെ മികവ് തെളിയിക്കേണ്ടത് അത്യാവശ്യമായിരുന്നു. ഇപ്പോഴിതാ ഓസീസിനെതിരായ ഒന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ സൂര്യകുമാറിന് സാധിച്ചിരിക്കുകയാണ്. ഏകദിന ലോകകപ്പില്‍ സൂര്യയുടെ സീറ്റുറപ്പിക്കാന്‍ ഇത് സഹായിക്കും.

മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ളവനാണ് സൂര്യകുമാര്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരം സ്പിന്നിനെ നന്നായി നേരിടും. ഡെത്തോവറുകളില്‍ വലിയ സ്‌കോര്‍ ടീമിനോട് ചേര്‍ക്കാന്‍ സൂര്യക്ക് കഴിവുണ്ട്. എന്നാല്‍ ഏകദിനത്തില്‍ അവസരം ലഭിച്ചപ്പോഴൊന്നും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സൂര്യക്ക് സാധിച്ചിരുന്നില്ല. ഓസീസ് പരമ്പരയോടെ സൂര്യ പ്രതീക്ഷ കാത്തിരിക്കുകയാണ്. ശേഷിക്കുന്ന മത്സരങ്ങളിലും സൂര്യക്ക് മികവ് തുടരാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

ലോകകപ്പില്‍ നിലവിലെ പദ്ധതി പ്രകാരം സൂര്യകുമാര്‍ യാദവിന് പ്ലേയിങ് 11ല്‍ ഇടം ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍ ഇതേ ഫോം തുടര്‍ന്നാല്‍ നിര്‍ണ്ണായക മത്സരങ്ങളില്‍ സൂര്യയെ ഇന്ത്യ ഫിനിഷര്‍ റോളിലേക്കും പരിഗണിച്ചേക്കും. നിലവിലെ സൂര്യയുടെ പ്രകടനം ഇന്ത്യയുടെ ലോകകപ്പ് മുന്നൊരുക്കത്തിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ്.

Story first published: Saturday, September 23, 2023, 16:45 [IST]
Other articles published on Sep 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+