For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ബാബറിന്റെ ഗേള്‍ ഫ്രണ്ടിനെ അറിയാമോ? ആള് ചില്ലറക്കാരിയല്ല! വിവാഹം ഉടന്‍

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് ബാബര്‍ ആസം. ഇത്തവണത്തെ ലോകകപ്പില്‍ പാകിസ്താന്‍ ടീമിനെ നയിച്ചത് ബാബറായിരുന്നു. എന്നാല്‍ ടീമിനെ പ്രതീക്ഷിച്ച നിലവാരത്തിലേക്കെത്തിക്കാന്‍ ബാബറിന് സാധിച്ചില്ല. സെമി കാണാതെ ടീം പുറത്തായതോടെ ബാബറിനെതിരേ വലിയ വിമര്‍ശനമാണുയര്‍ന്നത്. ഇതിന് പിന്നാലെ ബാബറിന് നായകസ്ഥാനം നഷ്ടമാവുകയും ചെയ്തു. പാക് ആരാധകര്‍ പ്രതിഭയില്‍ വിരാട് കോലിയോട് ഉപമിക്കുന്ന താരമാണ് ബാബര്‍.

പ്രായം 29 ആയെങ്കിലും ഇതുവരെ ബാബര്‍ വിവാഹം കഴിച്ചിട്ടില്ല. ചില ബന്ധങ്ങളുടെ പേരില്‍ വിവാദങ്ങളുടെ കോളത്തിലേക്ക് ബാബര്‍ എത്തിയിരുന്നെങ്കിലും വിവാഹത്തിലേക്ക് അത് നീണ്ടിരുന്നില്ല. എന്നാല്‍ ബാബര്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതോടെ ബാബറിന്റെ വധുവാരെന്ന് തിരയുകയാണ് ആരാധകര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹനിയ അമീറാണ് ബാബറിന്റെ കാമുകി.

പാകിസ്താന്‍ അഭിനേത്രിയായ ഹനിയയും ബാബറും തമ്മില്‍ ഏറെ നാളുകളായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ട്. നിരവധി തവണ ഇരുവരുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റീല്‍സ് പാകിസ്താന്‍ ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുമുണ്ട്. ഇരുവരും ഇതുവരെ പ്രണയം തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും സൂചന നല്‍കി സംസാരിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തില്‍ തന്നെക്കാള്‍ ഭംഗിയുള്ളയാള്‍ എന്നാണ് ബാബറിനെ ഹനിയ വിശേഷിപ്പിച്ചത്. ഹനിയക്കൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ബാബറും തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇത് ഇരുവരും തമ്മിലുള്ള ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. എന്നാല്‍ ഇരുവരുടേയും ഡേറ്റിങ് ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഹനിയയേയും ബാബറിനേയും വിരാട് കോലിയും അനുഷ്‌ക ശര്‍മയുമായാണ് പാകിസ്താന്‍ ആരാധകര്‍ താരതമ്യം ചെയ്യുന്നത്. പാകിസ്താന്റെ അനുഷ്‌ക ശര്‍മയെന്നാണ് ആരാധകര്‍ ഹനിയയെ വിളിക്കുന്നത്. ബാബറുമായുള്ള ബന്ധത്തിന് മുമ്പ് മറ്റൊരു പ്രണയത്തിന്റെ പേരില്‍ ഹനിയ ഗോസിപ്പ് കോളത്തിലെത്തിയിട്ടുണ്ട്.

babar azam

പാകിസ്താന്‍ പാട്ടുകാരനായ അസിം അസ്ഹറുമായാണ് ഹനിയ പ്രണയത്തിലായിരുന്നത്. ഹനിയ ഇന്ത്യന്‍ സിനിമയുടെ വലിയ ആരാധികയാണ്. ഷാരൂഖ് ഖാനാണ് ഇഷ്ട നായകന്‍. ഷാരൂഖിന്റെ പാട്ടുകളുടെ റീല്‍സ് ചെയ്ത് ഹനിയ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. 1997 ഫെബ്രുവരി 12നാണ് ഹനിയയുടെ ജനനം. 2016ല്‍ ജനാന്‍ എന്ന സിനിമയിലൂടെയാണ് ഹനിയ അരങ്ങേറ്റം നടത്തിയത്. എന്നാല്‍ താരം ശ്രദ്ധ നേടിയത് 2017ല്‍ പുറത്തിറങ്ങിയ ഹനിയാസ് തിത്തിലി എന്ന ചിത്രത്തിലൂടെയാണ്.

ഫിര്‍ വൊഹി മൊഹബത്ത് എന്ന പ്രശസ്ത റിയാലിറ്റി ഷോയിലൂടെയും ഹനിയ ശ്രദ്ധേയയാണ്. നിരവധി ബ്രാന്റുകളുടെ അംബാസഡറുമാണ് ഹനിയ. സ്‌പ്രൈറ്റിന്റെ പാകിസ്താനിലെ അംബാസഡര്‍മാരിലൊരാള്‍ ഹനിയയാണ്. സാമൂഹ്യ മാധ്യമങ്ങളിലും ഹനിയ സജീവമാണ്. നിരവധി ആരാധകരും ഫോളോവേഴ്‌സും ഹനിയക്കുണ്ട്. എന്തായാലും ബാബറുമായുള്ള പ്രണയം ഹനിയ തുറന്ന് പറഞ്ഞിട്ടില്ല. ബാബറും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതായുണ്ട്.

എന്തായാലും പ്രായം മുന്നോട്ട് പോകുന്നതിനാല്‍ ബാബര്‍ ഉടന്‍ തന്നെ വിവാഹം കഴിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നത്. പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ ചരിത്ര നേട്ടത്തിലേക്ക് കൈപിടുച്ചുയര്‍ത്താന്‍ ബാബറിന് സാധിച്ചിട്ടുണ്ട്. ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ സമീപകാലത്ത് വരെ ബാബറായിരുന്നു തലപ്പത്ത്. എന്നാല്‍ ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ പാകിസ്താന്‍ നിരാശപ്പെടുത്തിയത് ബാബറിനെയും പ്രതികൂലമായി ബാധിച്ചു.

ടീമിനുള്ളില്‍ത്തന്നെ ബാബറിനെതിരേ പടയൊരുക്കം നടന്നു. നിലവില്‍ യുവ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയാണ് പാകിസ്താന്റെ ടി20 നായകന്‍. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഷഹീന് കാര്യങ്ങള്‍ എളുപ്പമാവില്ല. നായകസ്ഥാനം ഒഴിഞ്ഞ് ബാറ്റ്‌സ്മാനായി ബാബര്‍ മാറുമ്പോള്‍ കൂടുതല്‍ അപകടകാരിയായി മാറുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Friday, November 17, 2023, 11:46 [IST]
Other articles published on Nov 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+