For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഫാബുലസ് ഫോറില്‍ 'നാലാം നമ്പറില്‍' ബെസ്റ്റാര്? കോലിയാണോ ടോപ്? കണക്കുകളിതാ

വിരാട് കോലി നാലാം നമ്പറില്‍ ബാറ്റു ചെയ്യണമോ വേണ്ടയോ എന്നത് കുറച്ചു ദിവസങ്ങളായി ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയമാണ്. നാലാം നമ്പര്‍ ഏറെക്കാലമായി ഇന്ത്യയുടെ തലവേദനയാണ്. അതുകൊണ്ടുതന്നെ ആ സ്ഥാനത്തേക്ക് കോലിയെ എത്തിച്ച് ഏകദിന ലോകകപ്പിലും ഏഷ്യാ കപ്പിലും തന്ത്രം മെനയണമെന്ന് അഭിപ്രായപ്പെടുന്നവരാണ് ഏറെയും. എബി ഡിവില്ലിയേഴ്‌സടക്കം കോലി നാലാം നമ്പറില്‍ കളിച്ചാല്‍ നന്നായിരിക്കുമെന്ന അഭിപ്രായം പങ്കുവെച്ചിരുന്നു.

കരിയറിന്റെ ആദ്യ സമയത്ത് നാലാം നമ്പറില്‍ കളിച്ചിരുന്ന കോലി ഏറെക്കാലമായി മൂന്നാം നമ്പറിലാണ് കളിക്കുന്നത്. കോലിയുടെ ഏകദിനത്തിലെ ഒട്ടുമിക്ക മികച്ച പ്രകടനങ്ങളും മൂന്നാം നമ്പറിലാണ് ഉണ്ടായിട്ടുള്ളത്. നാലാം നമ്പറിലേക്ക് കോലി മാറിയാല്‍ ടീമിന്റെ പ്രകടനത്തെയാകെ അത് പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരെ ഫാബുലസ് ഫോര്‍ എന്ന പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, വിരാട് കോലി എന്നിവരാണ് ഫാബുലസ് ഫോറില്‍ ഉള്ളത്. ഫാബുലസ് ഫോറിലെ ബാറ്റ്‌സ്മാന്‍മാരുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നാലാം നമ്പറില്‍ കൂടുതല്‍ മികവുള്ള ബാറ്റ്‌സ്മാന്‍ ആരാണ്?. പരിശോധിക്കാം. ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസന്‍ മൂന്നാം നമ്പര്‍ മുതല്‍ ഏഴാം നമ്പര്‍ വരെ ബാറ്റുചെയ്തിട്ടുള്ള താരമാണ്. 2012ലാണ് അദ്ദേഹം നാലാം നമ്പറില്‍ ഏകദിനം കളിച്ചത്. രണ്ട് അര്‍ധ സെഞ്ച്വറികളാണ് അദ്ദേഹം നാലാം നമ്പറില്‍ നേടിയത്.

ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റ് ഇന്‍ഡീസിനും എതിരേയാണത്. എട്ട് മത്സരം നാലാം നമ്പറില്‍ കളിച്ച് 108 റണ്‍സാണ് വില്യംസണ്‍ നേടിയത്. ശരാശരി 22.10 മാത്രം. നാലാം നമ്പറിലെ പ്രകടനം മോശമായതോടെ വീണ്ടും വില്യംസണ്‍ മൂന്നാം നമ്പറിലേക്കെത്തി. ഇപ്പോള്‍ മൂന്നാം നമ്പറിലെ വിശ്വസ്തനാണ് വില്യംസണ്‍. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ വില്യംസണ്‍ ഏകദിന ലോകകപ്പില്‍ കളിക്കുമെന്നുറപ്പായിട്ടുണ്ട്.

steve smith

ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തും ഏകദിന ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയില്‍ മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് സ്മിത്ത്. നാലാം നമ്പറില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാനാണ് സ്മിത്ത്. കൃത്യമായൊരു ബാറ്റിങ് പൊസിഷന്‍ സ്മിത്തിന് നല്‍കിയിട്ടില്ലെന്ന് പറയാം. ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എവിടേയും സ്മിത്തിന് സീറ്റ് പ്രതീക്ഷിക്കാം.

നാലാം നമ്പറില്‍ 23 ഇന്നിങ്‌സ് കളിച്ച സ്മിത്ത് 35.6 ശരാശരിയില്‍ 748 റണ്‍സാണ് നേടിയത്. ഇതില്‍ ആറ് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. കരിയറിന്റെ തുടക്കത്തില്‍ എട്ടാം നമ്പറിലടക്കം ബാറ്റു ചെയ്ത സ്മിത്ത് നിലവില്‍ ഓസീസിന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ഏകദിനത്തിലേക്കാളും മികച്ച റെക്കോഡ് ടെസ്റ്റിലാണ് സ്മിത്തിനുള്ളത്.

ഇംഗ്ലണ്ടിന്റെ ജോ റൂട്ടും നാലാം നമ്പറില്‍ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനാണ്. നാലാം നമ്പറിലാണ് റൂട്ട് കൂടുതല്‍ മത്സരം കളിച്ചിട്ടുള്ളതെന്ന് പറയാം. 55 ഇന്നിങ്‌സില്‍ നിന്ന് 41.08 ശരാശരിയില്‍ 2013 റണ്‍സാണ് നാലാം നമ്പറില്‍ റൂട്ട് നേടിയത്. ഇതില്‍ നാല് സെഞ്ച്വറിയും 10 ഫിഫ്റ്റിയും ഉള്‍പ്പെടും. ഇത്തവണയും ഏകദിന ലോകകപ്പില്‍ റൂട്ടിന് സീറ്റുണ്ടാവും. നാലാം നമ്പറില്‍ത്തന്നെ റൂട്ട് ബാറ്റ് ചെയ്യാനുള്ള സാധ്യതയാണ് കൂടുതല്‍.

ഇന്ത്യയുടെ വിരാട് കോലി 39 ഇന്നിങ്‌സാണ് നാലാം നമ്പറില്‍ കളിച്ചത്. 1767 റണ്‍സും അദ്ദേഹം നേടി. 55.22 ശരാശരിയിലാണ് കോലി കസറിയത്. 90.66 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ട്. എന്നാല്‍ ഏറെ നാളുകളായി മൂന്നാം നമ്പറിലാണ് കോലി കളിക്കുന്നത്. അതുകൊണ്ടുതന്നെ കോലി ബാറ്റിങ് പൊസിഷന്‍ മാറ്റാന്‍ സാധ്യതയില്ല.

Story first published: Sunday, August 27, 2023, 9:00 [IST]
Other articles published on Aug 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+