Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: മുന്‍ ജേതാക്കളില്ല! ചാംപ്യന്‍സ് ട്രോഫി യോഗ്യത ആര്‍ക്കെല്ലാം? ഇതാ 8 ടീമുകള്‍

ലോകകപ്പിലെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതോടെ 2025ല്‍ പാകിസ്താനില്‍ നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്ന ടീമുകളെക്കുറിച്ച് ചിത്രം വ്യക്തമായിരിക്കുകയാണ്. ആതിഥേയരായ പാകിസ്താനോടൊപ്പം ലോകപ്പിന്റെ പ്രാഥമിക റൗണ്ടിലെ പോയിന്റ് പട്ടികയില്‍ ആദ്യത്തെ ഏഴു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തവര്‍ക്കാണ് ചാംപ്യന്‍സ് ട്രോഫിക്കു ടിക്കറ്റ് ലഭിച്ചത്. പാകിസ്താന്‍ പോയിന്റ് പട്ടികയില്‍ എവിടെ ഫിനിഷ് ചെയ്താലും ആതിഥേയരായതിനാല്‍ അവര്‍ നേരത്തേ തന്നെ ടൂര്‍ണമെന്റിനു ടിക്കറ്റെടുത്തിരുന്നു.

പാകിസ്താന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്തതിനാല്‍ തന്നെ അവര്‍ക്കൊപ്പം ആദ്യത്തെ ഏഴു സ്ഥാനങ്ങളിലുള്ള ടീമുകള്‍ കൂടി ചാംപ്യന്‍സ് ട്രോഫി യോഗ്യത കൈക്കലാക്കി. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത് സെമിയില്‍ കടന്ന ഇന്ത്യയോടൊപ്പം സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവരാണ് ചാംപ്യന്‍സ് ട്രോഫിക്കു യോഗ്യത സ്വന്തമാക്കിയ മറ്റു ടീമുകള്‍.

CAPTAINS

അഫ്ഗാനിസ്താനാണ് ചാംപ്യന്‍സ് ട്രോഫിക്കു ടിക്കറ്റെടുത്ത സര്‍പ്രൈസ് ടീമെങ്കില്‍ മുന്‍ ജേതാക്കളായ ശ്രീലങ്കയ്ക്കു യോഗ്യത ലഭിച്ചില്ലെന്നതാണ് മറ്റൊരു സര്‍പ്രൈസ്. ലോകകപ്പില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ലങ്കയ്ക്കു പോയിന്റ് പട്ടികയില്‍ ഒമ്പതാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളൂ.

ഒമ്പതു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ച അവര്‍ ശേഷിച്ച ഏഴിലും പരാജയപ്പെടുകയായിരുന്നു. ഒരു കളി കൂടി ജയിക്കാനായിരുന്നെങ്കില്‍ ലങ്ക ചാംപ്യന്‍സ് ട്രോഫിക്കു യോഗ്യത നേടുമായിരുന്നു. ലങ്കയോടൊപ്പം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു ഫിനിഷ് ചെയ്ത നെതര്‍ലാന്‍ഡ്‌സിനും ചാംപ്യന്‍സ് ട്രോഫി യോഗ്യത ലഭിച്ചില്ല.

നിലവിലെ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനു ചാംപ്യന്‍സ് ട്രോഫി യോഗ്യതയുണ്ടാവില്ലെന്നായിരുന്നു ഒരു ഘട്ടത്തില്‍ കരുതപ്പെട്ടിരുന്നത്. കാരണം ആദ്യത്തെ ഏഴു മല്‍സരങ്ങളില്‍ ആറിലും തോറ്റ അവര്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്നു.

എന്നാല്‍ അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ നെതര്‍ലാന്‍ഡ്‌സ്, പാകിസ്താന്‍ എന്നിവരെ കെട്ടുകെട്ടിച്ചതോടെ ഇംഗ്ലണ്ട് പോയിന്റ് പട്ടികയില്‍ വലിയ മുന്നേറ്റം നടത്തി. പത്താംസ്ഥാനത്തു നിന്നും ഏഴാംസ്ഥാനത്തേക്കു കയറിയ ജോസ് ബട്‌ലറുടെ ടീം ചാംപ്യന്‍സ് ട്രോഫിക്കു യോഗ്യത കൈക്കലാക്കുകയും ചെയ്തു.

SRILANKA

ഇംഗ്ലണ്ടിനെപ്പോലെ ബംഗ്ലാദേശിനും ഇതു വളരെ മോശം ലോകകപ്പായിരുന്നു. തുടര്‍ച്ചയായി ആറു മല്‍സരങ്ങളില്‍ പരാജയപ്പെട്ട ബംഗ്ലാദേശ് അവസാനത്തെ രണ്ടു കളിയില്‍ ഒന്നില്‍ ജയിച്ച് കഷ്ടിച്ചാണ് ചാംപ്യന്‍സ് ട്രോഫി യോഗ്യത കൈക്കലാക്കിയത്. ബംഗ്ലാദേശിനെക്കൂടാതെ ശ്രീലങ്ക, നെതര്‍ലാന്‍ഡ്‌സ് എന്നിവര്‍ക്കും നാലു പോയിന്റ് വീതമാണ് ലഭിച്ചത്. ഇവിടെയാണ് നെറ്റ് റണ്‍റേറ്റ് ബംഗ്ലാദേശിന്റെ രക്ഷയ്‌ക്കെത്തിയത്.

മൂന്നു ടീമുകളില്‍ അല്‍പ്പം ഭേദപ്പെട്ട നെറ്റ് റണ്‍റേറ്റ് ബംഗ്ലാദേശിനായിരുന്നു. -1.087 നെറ്റ് റണ്‍റേറ്റാണ് അവര്‍ക്കുണ്ടായിരുന്നത്. ലങ്കയുടേത് -1.419ഉം നെതര്‍ലാന്‍ഡ്‌സിന്റേത് -1.825ഉം ആയിരുന്നു. ഇതോടെ രണ്ടു ടീമുകളെയും പിന്തള്ളി എട്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത ബംഗ്ലദേശ് അവസാനത്തെ ടീമായി ചാംപ്യന്‍സ് ട്രോഫിക്കും ടിക്കറ്റ് വാങ്ങി.

2002ലെ ചാംപ്യന്‍സ് ട്രോഫിയിലെ വിജയികളാണ് ശ്രീലങ്ക. നാട്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യക്കൊപ്പം അവര്‍ സംയുക്ത ജേതാക്കളാവുകയായിരുന്നു. കൊളംബോയില്‍ നടന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഫൈനല്‍ മഴയെ തുടര്‍ന്നു ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു. റിസര്‍വ് ദിനത്തിലും മഴ കാരണം മല്‍സരം പൂര്‍ത്തിയാക്കാനായില്ല. ഇതോടെ ഇരുടീമുകളും ട്രോഫി പങ്കുവയ്ക്കുകയായിരുന്നു.

Story first published: Monday, November 13, 2023, 10:00 [IST]
Other articles published on Nov 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+