Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഇന്ത്യ കസറുമോ, വിയര്‍ക്കുമോ? ആ പോര് നിങ്ങളുടെ ഹൃദയമിടിപ്പ് നിശ്ചലമാക്കും!

ഈ വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഡ്രാഫ്റ്റ് ഷെഡ്യൂള്‍ പുറത്തുവന്നതിനു പിന്നാലെ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് വിശകലനം നടത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രാഥമിക റൗണ്ടില്‍ ഇന്ത്യയുടെ ഓരോ എതിരാളികളെയും സാധ്യതകളെയും കുറിച്ച് അദ്ദേഹം സംസാരിച്ചത്. 2011നു ശേഷം ഇന്ത്യ വേദിയാവുന്ന ആദ്യത്തെ ഏകദിന ലോകകപ്പ് കൂടിയാണിത്. അവസാനമായി നടന്ന ടൂര്‍ണമെന്റില്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കിരീടം ചൂടിയിരുന്നു.

ഒക്ടോബര്‍ എട്ടിനു ചെന്നൈയില്‍ വച്ച് ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ ആദ്യത്തെ പോരാട്ടം. ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ ചെന്നൈയില്‍ മഴ പെയ്യാറുണ്ട്. അതുകൊണ്ടു തന്നെ മല്‍സരത്തെ മഴ ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. വമ്പന്‍ എതിരാളികളെ തന്നെയാണ് ടൂര്‍ണമെന്റിലെ ആദ്യത്തെ കളിയില്‍ ഇന്ത്യക്കു എതിരാളികളായി ലഭിച്ചിരിക്കുന്നതെന്നും ആകാശ് ചോപ്ര പറയുന്നു.

11നു ഡല്‍ഹിയില്‍ വച്ച് അഫ്ഗാനിസ്താനുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. അഫ്ഗാന്റെ ബൗളിങ് തീര്‍ച്ചയായും ഇന്ത്യക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അത്ര എളുപ്പമൊന്നും അവര്‍ ഇന്ത്യക്കു മുന്നില്‍ കീഴടങ്ങില്ല. പക്ഷെ ഇന്ത്യയെ പരാജയപ്പെടുത്താന്‍ അഫ്ഗാന് സാധിക്കില്ല. അന്തിമമായി ജയം ഇന്ത്യക്കൊപ്പം തന്നെയായിരിക്കും. കഴിഞ്ഞ ഏഷ്യാ കപ്പില്‍ അഫ്ഗാനെതിരേ ഇന്ത്യ വലിയ വിജയം സ്വന്തമാക്കിയിരുന്നതായും ആകാശ് ചോപ്ര നിരീക്ഷിച്ചു.

15നു അഹമ്മദാബാദില്‍ വച്ച് ചിരവൈരികളായ പാകിസ്താനുമായി ഇന്ത്യ ഏറ്റുമുട്ടുകയാണ്. എല്ലാവരുടെയും ഹൃദയമിടിപ്പ് നിലയ്ക്കുന്ന പോരാട്ടമായിരിക്കും ഇത്. ഏകദേശം 1.25ത്തോളം കാണികളായിരിക്കും നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടീമിനായി ആര്‍പ്പുവിളിക്കാനെത്തുന്നത്. ശരിക്കുമൊരു ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം കൂടിയായിരിക്കും ഇത്.

അതിനു ശേഷം 19നു പൂനെയില്‍ ബംഗ്ലാദേശുമായിട്ടാണ് ഇന്ത്യയുടെ നാലാമത്തെ മല്‍സരം. ബംഗ്ലാദേശ് അത്ര എളുപ്പത്തില്‍ തോല്‍പ്പിക്കാവുന്ന ഒരു ടീമല്ല. ഏകദിന ക്രിക്കറ്റില്‍ അവരെ സൂക്ഷിക്കണം. ഇന്ത്യക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള ടീമാണ് ബംഗ്ലാദേശ്. അട്ടിമറി വിജയം നേടാനുള്ള ശേഷി അവര്‍ക്കുണ്ട്. അതുകൊണ്ടു തന്നെ ഈ മല്‍സരത്തില്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധിച്ച് കളിക്കണമെന്നും ആകാശ് ചോപ്ര ആവശ്യപ്പെട്ടു.

ROHIT SHARMA

22നു ധരംശാലയിലെ അടുത്ത മല്‍സരത്തില്‍ ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ധരംശാലയിലെ പിച്ചില്‍ നിന്നും പേസര്‍മാര്‍ക്കു ബൗണ്‍സ് ലഭിക്കും. അതുകൊണ്ടു തന്നെ ന്യൂസിലാന്‍ഡിനെ ഭയക്കണം. ഈ മല്‍സരം ഇന്ത്യക്കു അല്‍പ്പം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. ധരംശാലയിലെ ഗ്രൗണ്ട് അവര്‍ക്കു യോജിച്ചതുമാണ്.

29നു ലഖ്‌നൗവില്‍ വച്ച് ഇംഗ്ലണ്ടുമായി ഇന്ത്യ കൊമ്പുകോര്‍ക്കും. ഇംഗ്ലണ്ടിനു കളിക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു സ്ഥലം ലഭിക്കാനില്ല. ഈ മല്‍സരത്തില്‍ പരമാവധി സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കണം. കാരണം അവരെ വളരെയധികം തുണയ്ക്കുന്നതായിരിക്കും പിച്ച്. ഈ മല്‍സരത്തില്‍ ഇന്ത്യക്കു ജയിക്കാന്‍ കഴിഞ്ഞേക്കും.

നവംബര്‍ രണ്ടിനു ക്വാളിഫയര്‍ കളിച്ചെത്തുന്ന ടീമുമായി മുംബൈയിലെ വാംഖഡെയിലാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. അഞ്ചിനു കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ചു സൗത്താഫ്രിക്കയുമായി ഇന്ത്യ കൊമ്പുകോര്‍ക്കും. അവര്‍ മികച്ച എതിരാളികള്‍ തന്നെയായിരിക്കും.

11നു ബെംഗളൂരുവില്‍ വച്ച് ക്വാളിഫയര്‍ കളിച്ചെത്തുന്നവരുമായിട്ടാണ് ഇന്ത്യയുടെ അവസാനത്തെ ലീഗ് മല്‍സരം. ഇന്ത്യയുടെ തുടക്കം വളരെ കരുത്തുറ്റ ടീമുകള്‍ക്കെതിരേയാണ്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവസാന മല്‍സരങ്ങളില്‍ ഇന്ത്യക്കു ഇതു മെച്ചപ്പെടുത്താന്‍ അവസരമുണ്ടെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

Story first published: Wednesday, June 14, 2023, 18:03 [IST]
Other articles published on Jun 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+