For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: അന്ന് ദാദ ഇറങ്ങിയത് 6 മിനിറ്റ് വൈകി! എന്നിട്ടും ഔട്ടായില്ല, സംഭവമറിയാം, വീഡിയോ

ബംഗ്ലാദേശുമായുള്ള ലോകകപ്പ് മല്‍സരത്തിനിടെ ശ്രീലങ്കയുടെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ആഞ്ചലോ മാത്യൂസിന്റെ വിവാദ പുറത്താവലിനെക്കുറിച്ച് വാദപ്രതിവാദങ്ങള്‍ മുറുകുകയാണ്. ക്രിക്കറ്റിന്റെ സ്പിരിറ്റിനു നിരക്കാത്ത പ്രവര്‍ത്തിയാണ് ബംഗ്ലാദേശ് നായകന്‍ ഷാക്വിബുല്‍ ഹസന്റെ ഭാഗത്തു നിന്നുണ്ടായതെന്നു ഒരു വിഭാഗം ചൂണ്ടിക്കാണിക്കുമ്പോള്‍ നിയമപരമായി അനുവദിക്കപ്പെട്ട കാര്യം മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂവെന്നു മറുവിഭാഗവും വാദിക്കുന്നു.

ടൈംഡ് ഔട്ടിനായുള്ള അപ്പീല്‍ പിന്‍വലിക്കാനുള്ള വിവേചന അധികാരം എതിര്‍ ടീം ക്യാപ്റ്റനുണ്ട്. പക്ഷെ ഷാക്വിബ് അതിനു തയ്യാറാവാതിരുന്നതോടെ ക്രിക്കറ്റ് ചരിത്രത്തില്‍ ടൈംഡ് ഔട്ടായി പുറത്തായ ആദ്യ താരമായി മാത്യൂസ് മാറുകയായിരുന്നു. യഥാര്‍ഥത്തില്‍ ഈ നാണക്കേടിനു ആദ്യം അവകാശി ആവേണ്ടിയിരുന്നത് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ബിസിസിഐയുടെ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയാണ്.

SOURAV GANGULY

പക്ഷെ എതിര്‍ ടീം ക്യാപ്റ്റന്റെ മാന്യത കാരണം ദാദ രക്ഷപ്പെടുകയായിരുന്നു. 2007ല്‍ ഇന്ത്യയും സൗത്താഫ്രിക്കയും തമ്മില്‍ കേപ് ടൗണില്‍ നടന്ന ടെസ്റ്റ് മല്‍സരത്തിനിടെയായിരുന്നു സംഭവം. അന്നു സൗത്താഫ്രിക്കന്‍ ടീമിനെ നയിച്ചത് ഇടംകൈയന്‍ ബാറ്ററും സ്റ്റാര്‍ ഓപ്പണറുമായ ഗ്രേയം സ്മിത്തായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയുടെ ടീം സ്‌കോര്‍ ആറില്‍ നില്‍ക്കെ രണ്ടാമത്തെ വിക്കറ്റ് വീണപ്പോള്‍ പുതുതായി ക്രീസിലേക്കു വരേണ്ടിയിരുന്നത് ഗാംഗുലിയാണ്.

സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റില്‍ ഗാംഗുലി വൈകി ക്രീസിലത്തുന്ന വീഡിയോ

പക്ഷെ അദ്ദേഹം ക്രീസിലേക്കു വരാന്‍ ഏറെ സമയമെടുത്തു. അപ്പോള്‍ ക്രീസിലുണ്ടായിരുന്ന രാഹുല്‍ ദ്രാവിഡ് അക്ഷമനായി ഗാംഗുലിയെ കാത്ത് ഡ്രസിങ് റൂമിലേക്കു നോക്കി നിന്നപ്പോള്‍ സൗത്താഫ്രിക്കന്‍ താരങ്ങളും അംപയര്‍ക്ക് അരികിലേക്കു വരികയും സംഭവം തിരക്കുകയും ചെയ്തു.

അന്നു സൗത്താഫ്രിക്കന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന സ്മിത്ത് ഫീല്‍ഡ് അംപയര്‍മാരോടു ഇതേക്കുറിച്ച് സംസാരിച്ചെങ്കിലും എന്തുകൊണ്ടാണ് പുതിയ ബാറ്ററെ ഇന്ത്യ ഗ്രൗണ്ടിലേക്കു അയക്കാത്തതെന്നു വ്യക്തത ലഭിച്ചില്ല. ആറു മിനിറ്റോളമാണ് അന്നു സൗത്താഫ്രിക്കന്‍ കളിക്കാരും അംപയര്‍മാരും ഗാംഗുലിയെ ഗ്രൗണ്ടില്‍ കാത്തുനിന്നത്. ഒടുവില്‍ ഗാംഗുലി ഗ്രൗണ്ടിലേക്കു വരികയും മല്‍സരം പുനരാരംഭിക്കുയായിരുന്നു.

നിയമപരമായി അനുവദിക്കപ്പെട്ട രണ്ടു മിനിറ്റിനകം ഗാംഗുലി സ്‌ട്രൈക്ക് നേരിടാന്‍ ക്രീസിലെത്തിയില്ലെന്ന കാരണത്താല്‍ സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ സ്മിത്തിനു വിക്കറ്റിനു വേണ്ടി അപ്പീല്‍ ചെയ്യാമായിരുന്നു. അംപയര്‍ ഔട്ട് അനുവദിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ അത്തമൊരു നീക്കം അദ്ദേഹം നടത്തിയില്ല. ക്രിക്കറ്റിന്റെ യഥാര്‍ഥ സ്പിരിറ്റുള്‍ക്കൊണ്ട് സ്മിത്ത് മാന്യമായി പെരുമാറിയപ്പോള്‍ ഗാംഗുലി രക്ഷപ്പെടുകയും ചെയ്തു.

ബാറ്ററുടെ കാലതാമസത്തിനു സാധുതയുള്ള കാരണങ്ങളുണ്ടെന്നു ഒരു ക്യാപ്റ്റന്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ കളിയുടെ സ്പിരിറ്റിനെ മാനിച്ച് ടൈംഡ് ഔട്ട് നിയമം അവഗണിക്കാന്‍ അംപയറോടു അഭ്യര്‍ഥിക്കാനുള്ള വിവേചനാധികാരം എതിര്‍ ടീം ക്യാപ്റ്റനുണ്ട്.

SMITH

സ്മിത്ത് ചെയ്തതതും കഴിഞ്ഞ മല്‍സരത്തില്‍ ഷാക്വിബ് ചെയ്യാതിരുന്നതും ഇതു തന്നെയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ മല്‍സരത്തില്‍ മാത്യൂസിനെതിരായ അപ്പീല്‍ പിന്‍വലിക്കുന്നുണ്ടോയെന്നു അംപയര്‍മാര്‍ രണ്ടു തവണ ഷാക്വിബിനോടു ചോദിച്ചെങ്കിലും അദ്ദേഹം അതിനു തയ്യാറാവാതിരുന്നതോടെ മാത്യൂസിന് നിരാശയോടെ ക്രീസ് വിടേണ്ടി വരികയായിരുന്നു.

ടീമംഗമായ സദീര സമരവിക്രമ പുറത്തായതിനു പിന്നാലെ തന്നെ മാത്യൂസ് ക്രീസിലെത്തിയിരുന്നു. ഷാക്വിബ് എറിഞ്ഞ ഓവറില്‍ സ്‌ട്രൈക്ക് നേരിടാന്‍ തയ്യാറെടുക്കവരെ അദ്ദേഹത്തിന്റെ ഹെല്‍മറ്റിന്റെ സ്ട്രാപ്പ് പൊട്ടുകയും തുടര്‍ന്ന് പുതിയ ഒരെണ്ണം ഡഗൗട്ടില്‍ നിന്നും എത്തിക്കുകയുമായിരുന്നു.

പക്ഷെ ഈ സമയത്താണ് ഷാക്വിബ് അംപയറോടു ടൈംഡ് ഔട്ടിനായി അപ്പീല്‍ ചെയ്യുന്നത്. അംപയറെയും ഷാക്വിബിനെയും മാത്യൂസ് കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഷാക്വിബ് അപ്പീല്‍ പിന്‍വലിക്കാതിരുന്നതോടെ മാത്യൂസിനെ ഔട്ടായി പ്രഖ്യാപിക്കുകയുമായിരുന്നു.

Story first published: Tuesday, November 7, 2023, 6:51 [IST]
Other articles published on Nov 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+