For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യ-പാക് മത്സരം മഴ മുടക്കുമോ? റിസര്‍വ് ഡേ ഉണ്ടാകുമോ? റിപ്പോര്‍ട്ട് ഇതാ

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഇന്ന് നടക്കാന്‍ പോവുകയാണ്. കരുത്തരുടെ പോരാട്ടത്തില്‍ ആര് ജയിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകമുള്ളത്. ഇന്ത്യയും പാകിസ്താനും തുല്യ ശക്തികളാണ്. കണക്കുകളില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാന്‍ സാധിക്കും. എന്നാല്‍ പാകിസ്താനെക്കാള്‍ ഒരുപടി മുകളിലാണ് ഇന്ത്യയുള്ളത്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ പാകിസ്താന് ഒരു തവണ പോലും ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല.

ഏഴ് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഏഴിലും ജയം ഇന്ത്യക്കായിരുന്നു. എന്നാല്‍ ടി20 ലോകകപ്പില്‍ ബാബര്‍ ആസമിന് കീഴില്‍ പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഏകദിന ലോകകപ്പിലും ഇതേ നേട്ടം ആവര്‍ത്തിക്കാമെന്ന കണക്കൂകൂട്ടലിലാണ് ബാബറും സംഘവും ഇത്തവണയുള്ളത്. സാമൂഹ്യ, രാഷ്ട്രീയ, സിനിമാ രംഗത്തെ പ്രമുഖരെല്ലാം ഇന്ത്യ-പാക് മത്സരം കാണാന്‍ എത്തുന്നുണ്ട്. മത്സരത്തിന് മുമ്പ് വിപുലമായ ആഘോഷ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മഴ ഭീഷണിയാണ് നിലനില്‍ക്കുന്നത്. അഞ്ച് ദിവസം വൈകുന്നേരങ്ങളില്‍ ഗുജറാത്തില്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുള്ളത്. വൈകുന്നേരം മത്സരം ഭാഗികമായി മുടക്കുന്ന രീതിയില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. അങ്ങനെ വന്നാല്‍ മത്സരത്തിന്റെ ആവേശത്തെയത് പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. മത്സരം മഴയെത്തുടര്‍ന്ന് പൂര്‍ണ്ണമായും ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടായാല്‍ എന്ത് ചെയ്യും?.

റിസര്‍വ് ഡേ ഉണ്ടാകുമോ?. ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് മത്സരത്തില്‍ മാത്രം റിസര്‍വ് ഡേ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ലോകകപ്പിലും ഇതുണ്ടാവുമോ?. ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നാല്‍ റിസര്‍വ് ഡേ ഉണ്ടാകില്ല. പകരം ഓരോ പോയിന്റുകള്‍ പങ്കിടുകയാവും ചെയ്യുക. അതുകൊണ്ടുതന്നെ മത്സരം മഴമൂലം നഷ്ടമായാല്‍ ടീമിനും ആരാധകര്‍ക്കുമത് വലിയ നിരാശയായി മാറുമെന്നുറപ്പ്. സൂപ്പര്‍ പോരാട്ടം മുടക്കി മഴ വില്ലനാവരുതേയെന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍.

india, cricket

ഇത്തവണ ഇന്ത്യയെ ഞെട്ടിക്കാന്‍ പാകിസ്താന് സാധിച്ചേക്കും. ശക്തമായ ടീം കരുത്ത് പാകിസ്താനുണ്ട്. എന്നാല്‍ താരങ്ങളുടെ ഫോം പ്രശ്‌നമാണ്. പാകിസ്താന്റെ വജ്രായുധങ്ങളായ ബാബര്‍ ആസം, ഷഹീന്‍ ഷാ അഫ്രീദി എന്നിവര്‍ മികച്ച ഫോമിലല്ല ഉള്ളത്. അതാണ് പാകിസ്താനെ അലട്ടുന്ന പ്രധാന പ്രശ്‌നം. ഇരുവരും ഇന്ത്യക്കെതിരേ ഫോമിലേക്കെത്തുമോയെന്നതാണ് കണ്ടറിയേണ്ടത്. ഷഹീന്റ ന്യൂബോളിലെ പ്രകടനം പാകിസ്താനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

നേരത്തെ നേര്‍ക്കുനേര്‍ എത്തിയപ്പോഴെല്ലാം ഇന്ത്യയെ വിറപ്പിക്കുന്ന ബൗളിങ് പ്രകടനം കാഴ്ചവെക്കാന്‍ ഷഹീന് സാധിച്ചിരുന്നു. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി തുടങ്ങിയ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെല്ലാം ഷഹീന്റെ ബൗളിങ് വലിയ തലവേദനയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നസീം ഷായുടെ അഭാവവും പാക് ബൗളിങ് നിരയില്‍ നിഴലിച്ച് നില്‍ക്കുന്നു. ഇന്ത്യക്കെതിരേ ജയിക്കേണ്ടത് അഭിമാന പ്രശ്‌നമായതിനാല്‍ പാകിസ്താന്‍ ഏറ്റവും മികച്ച പോരാട്ടം തന്നെ കാഴ്ചവെച്ചേക്കും.

ഇന്ത്യ പ്രധാനമായും രണ്ട് താരങ്ങളുടെ പ്രകടനത്തെ ആശ്രയിച്ചാവും മുന്നോട്ട് പോവുക. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ നിരാശപ്പെടുത്തിയാല്‍ ഇന്ത്യ തകരാന്‍ സാധ്യത കൂടുതലാണ്. മികച്ച തുടക്കം ലഭിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നന്നായി തുടങ്ങാനാവാത്ത പക്ഷം ഇന്ത്യക്ക് വിജയത്തിലേക്കെത്താന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ടോപ് ഓഡറിന്റെ പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇന്ത്യയുടെ ബൗളിങ് നിരയും ഉജ്ജ്വല ഫോമിലാണ്. ജസ്പ്രീത് ബുംറ ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്തി മിടുക്കുകാട്ടുമ്പോള്‍ മുഹമ്മദ് സിറാജിന് പഴയ മികവ് ആവര്‍ത്തിക്കാനാവുന്നില്ലെന്നതാണ് പ്രശ്‌നം. സിറാജ് ഫോം കണ്ടെത്തി തിരിച്ചെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ സ്പിന്നില്‍ തിളങ്ങുന്നുണ്ട്. അഹമ്മദാബാദില്‍ ബാറ്റിങ്ങിന് മുന്‍തൂക്കമുണ്ട്. അതുകൊണ്ടുതന്നെ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്നുറപ്പ്.

Story first published: Saturday, October 14, 2023, 11:06 [IST]
Other articles published on Oct 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+