For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: തമ്മിലടിച്ചില്ല, കൈകൊടുത്തു- എന്താണ് വിരാട് പറഞ്ഞത്? വെളിപ്പെടുത്തി നവീന്‍

ഡല്‍ഹി: ഏകദിന ലോകകപ്പിലെ ഒമ്പതാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചിരിക്കുകയാണ് ഇന്ത്യ. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 8 വിക്കറ്റിന് 272 റണ്‍സെടുത്തപ്പോള്‍ 90 പന്തും 8 വിക്കറ്റും ബാക്കിയാക്കി ഇന്ത്യ അനായാസം വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരമെത്തിയപ്പോള്‍ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കിയത് വിരാട് കോലി-നവീന്‍ ഉല്‍ ഹഖ് പോരാട്ടത്തിലേക്കാണ്.

ഐപിഎല്ലിനിടെ കൊമ്പുകോര്‍ത്ത ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലൂടെയടക്കം ഏറ്റുമുട്ടിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ വീണ്ടുമൊരു വാക് പോരാട്ടമാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ കോലിയും നവീനും പരസ്പരം കൈ നല്‍കി സൗഹൃദം പങ്കുവെക്കുന്ന മനോഹര കാഴ്ചയാണ് കണ്ടത്. ഇപ്പോഴിതാ കൈനല്‍കിയ ശേഷം എന്താണ് വിരാട് കോലി തന്നോട് പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഫ്ഗാന്‍ പേസര്‍ നവീന്‍ ഉല്‍ ഹഖ്.

'അത്് അവസാനിച്ചിരിക്കുന്നു' എന്നാണ് കൈ തന്ന ശേഷം കോലി പറഞ്ഞത്. ഞാനും അത് അവസാനിച്ചിരിക്കുന്നുവെന്നാണ് കോലിയോട് പറഞ്ഞത്. കളത്തിനുള്ളില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ അതെല്ലാം കളത്തിനകത്തുള്ളതാണ്. പുറത്തേക്കുള്ളതല്ല എന്നും നവീന്‍ പറഞ്ഞു. രണ്ടുപേരും ചിരിച്ച് സൗഹൃദം പങ്കിടുന്നതിന്റെ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. നേരത്തെ അഫ്ഗാന്‍ താരങ്ങളുടെ പരിശീലനത്തിനിടെ നവീനെ ലക്ഷ്യംവെച്ച് ആരാധകര്‍ കോലി, കോലി മുദ്രാവാക്യം മുഴക്കിയിരുന്നു.

പിന്നീട് നവീന്‍ ബാറ്റുചെയ്യാനെത്തിയപ്പോഴും കോലി കോലി മുദ്രാവാക്യമാണ് മൈതാനത്ത് നിറഞ്ഞത്. കോലിയുടെ ഹോം ഗ്രൗണ്ടാണ് ഡല്‍ഹി. അതുകൊണ്ടുതന്നെ വലിയ പിന്തുണയാണ് കോലിക്ക് ലഭിച്ചത്. അതുകൊണ്ടുതന്നെ നവീനെതിരേ വലിയ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നിരുന്നു. എന്നാല്‍ ക്രിക്കറ്റിന്റെ മനോഹാരിത തുറന്നുകാട്ടുന്ന മികച്ച സൗഹൃദമാണ് ഇരുവരും മൈതാനത്ത് പങ്കുവെച്ചത്. ഇതിന്റെ ചിത്രങ്ങള്‍ വൈറലാണ്.

virat kohli, naveen ul haq

അഞ്ചോവര്‍ പന്തെറിഞ്ഞ നവീന്‍ 31 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടിയില്ല. കോലിക്കെതിരേയും പന്തെറിഞ്ഞെങ്കിലും സാധാരണ ബൗളറെ നേരിടുന്നതുപോലെയാണ് കോലി നവീനെയും നേരിട്ടത്. മുന്‍ പ്രശ്‌നങ്ങളുടെ പേരില്‍ കടന്നാക്രമിക്കാനുള്ള ശ്രമം കോലി നടത്തിയില്ല. പക്വതയോടെയാണ് കോലി നവീനെ നേരിട്ടത്. എന്തായാലും ഇരുവരും തമ്മിലുള്ള വാക് പോരാട്ടം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകാതെ അവസാനിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

മത്സരത്തില്‍ 56 പന്തുകള്‍ നേരിട്ട് 55 റണ്‍സുമായി കോലി പുറത്താവാതെ നിന്നു. ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് കോലി കസറിയത്. ഈ പ്രകടനത്തോടെ വമ്പന്‍ ചില റെക്കോഡുകളും കോലി സ്വന്തമാക്കി. ഏകദിനത്തില്‍ റണ്‍സ് പിന്തുടരുമ്പോള്‍ കൂടുതല്‍ തവണ 50 പ്ലസ് റണ്‍സ് നേടുന്ന താരമെന്ന റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ കോലി മറികടന്നു.

ഇത് 46ാം തവണയാണ് കോലി ഈ നേട്ടത്തിലേക്കെത്തുന്നത്. 45 തവണയാണ് സച്ചിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. രോഹിത് ശര്‍മ 38 തവണയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ രോഹിത് ശര്‍മയുടെ ആറാട്ടാണ് കണ്ടത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡില്‍ രോഹിത് തലപ്പത്തേക്കെത്തി. 554 സിക്‌സര്‍ നേടിയ ക്രിസ് ഗെയ്‌ലിന്റെ റെക്കോഡാണ് രോഹിത് തിരുത്തിയത്. ലോകകപ്പില്‍ വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമായും രോഹിത് മാറി. 19 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ രോഹിത് സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് പിന്നിലാക്കിയത്.

63 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി ഏകദിന ലോകകപ്പിലെ ഇന്ത്യക്കാരന്റെ വേഗ സെഞ്ച്വറി റെക്കോഡും രോഹിത് സ്വന്തം പേരിലാക്കി. ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചതിന് പിന്നാലെ അഫ്ഗാനെയും തകര്‍ത്ത ഇന്ത്യ കിരീട പ്രതീക്ഷ സജീവമാക്കുകയാണ്. 14ന് നടക്കുന്ന മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍.

Story first published: Wednesday, October 11, 2023, 23:06 [IST]
Other articles published on Oct 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+