Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ബൗളിങോ, ബാറ്റിങോ? ഇന്ത്യക്കു ഏതാണ് ബെസ്റ്റ്, ഒരു കാര്യം കടുപ്പം! ചോപ്ര പറയുന്നു

ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടം നാളെ മുംബൈയിലെ വാംഖഡെയില്‍ നടക്കാനിരിക്കെ ടോസ് ലഭിച്ചാല്‍ ഏതാണ് ബെസ്റ്റന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. നേരത്തേ ലീഗ് ഘട്ടത്തിലെ ഒമ്പതു മല്‍സരങ്ങളില്‍ ആദ്യത്തെ അഞ്ചിലും റണ്‍ ചേസിനൊടുവിലായിരുന്നു ഇന്ത്യന്‍ വിജയം. എന്നാല്‍ ശേഷിച്ച നാലു കളിയിലും ആദ്യം ബാറ്റ് ചെയ്ത ശേഷമാണ് റണ്‍സ് പ്രതിരോധിച്ച് ഇന്ത്യ വിജയം കൊയ്തത്.

സെമിയില്‍ റണ്‍ ചേസ് ഇന്ത്യക്കു നല്ലൊരു ഓപ്ഷനായിരിക്കില്ലെന്നു ചോപ്ര ചൂണ്ടിക്കാട്ടി. ഇതിന്റെ കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. സ്വന്തം യൂട്യൂബ് ചാനലില്‍ സെമി ഫൈനലിനെക്കുറിച്ച് വിലയിരുത്തവെയാണ് സെമിയില്‍ ആദ്യം ബാറ്റ് ചെയ്യുന്നതായിരിക്കും ഇന്ത്യക്കു നല്ലതെന്നു ചോപ്ര അഭിപ്രായപ്പെട്ടത്.

ROHIT SHARMA

നാളെ ടോസ് ലഭിച്ചാല്‍ രോഹിത് ശര്‍മ ബാറ്റിങ് തന്നെ തിരഞ്ഞെടുക്കണം. വാംഖഡെയില്‍ രാത്രി വൈകീട്ട് മഞ്ഞുവീഴ്ച ഉണ്ടായേക്കുമെങ്കിലും ഞാന്‍ ചിന്തിക്കുന്നത് ഇങ്ങനെയാണ്. ഇന്ത്യന്‍ ടീം ഇത്തവണ ലീഗ് ഘട്ടത്തിലെ മല്‍സരങ്ങളിലെല്ലാം റണ്‍ചേസ് നന്നായി ചെയ്തുവെങ്കിലും അതു എല്ലായ്‌പ്പോഴും അല്‍പ്പം കുഴപ്പം പിടിച്ചതാണ്.

ബൗളിങാണ് നമ്മുടെ ശക്തിയെന്നു ഇതിനം നമ്മള്‍ പറഞ്ഞുകഴിഞ്ഞതാണ്. സെമിയില്‍ അതു രണ്ടാമത് ഉപയോഗിക്കാനായിരിക്കും നിങ്ങള്‍ ആഗ്രഹിക്കുകയെന്നും ചോപ്ര വിശദമാക്കി. എങ്കിലും സെമി ഫൈനലിലെ ഒരു നിര്‍ണായക ഘടകമായി ടോസ് മാറുമെന്നു താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു ഫാസ്റ്റ് ബൗളര്‍മാരുമായിട്ടാണ് ഇന്ത്യ കളിക്കുന്നത്. ന്യൂസിലാന്‍ഡ് രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ അവരെ വീഴ്ത്താന്‍ നമുക്കു സാധിക്കുമെന്നു ഞാന്‍ കരുതുന്നു. നേരത്തേ ധര്‍മശാലയില്‍ കിവികള്‍ക്കെതിരേ റണ്‍ചേസിലാണ് നമ്മള്‍ ജയിച്ചത് എന്നതു ശരി തന്നെ. പക്ഷെ ഇത്തവണ അവര്‍ക്കു റണ്‍ചേസ് നല്‍കുന്നതാവും ടീമിനു ഗുണം ചെയ്യുക.

നമ്മള്‍ ആദ്യം ബാറ്റിങോ, ബൗളിങോ എന്തു തന്നെ ചെയ്താലും ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഫൈനലില്‍ കടക്കുമെന്ന ഉറച്ച വിശ്വാസം തനിക്കുള്ളതായും ചോപ്ര കൂട്ടിച്ചേര്‍ത്തു. നേരത്തേ ധര്‍മശാലയില്‍ നടന്ന കളിയില്‍ ടോം ലാതം നയിച്ച ന്യൂസിലാന്‍ഡിനെ നാലു വിക്കറ്റിനായിരുന്നു ഇന്ത്യ തോല്‍പ്പിച്ചത്. തുടര്‍ച്ചയായ നാലു ജയങ്ങള്‍ക്കു ശേഷം കിവികളുടെ ആദ്യത്തെ പരാജയം കൂടിയായിരുന്നു ഇത്.

INDIA

പരിക്കു കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സേവനം സെമി ഫൈനലില്‍ ഇന്ത്യക്കു ലഭിക്കില്ലെങ്കിലും അതു ടീമിനു അത്ര വലിയ തിരിച്ചടിയാവില്ലെന്നാണ് ചോപ്രയുടെ വിലയിരുത്തല്‍. ഹാര്‍ദിക്കിന്റെ അഭാവം ഇന്ത്യയെ അത്രയധികം ബാധിക്കില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഹാര്‍ദിക്കിനെ നഷ്ടമായതോടെ ടീം ഇന്ത്യ തങ്ങളുടെ ഫോര്‍മുലയും മാറ്റിക്കഴിഞ്ഞു. ഇനിയതില്‍ മാറ്റം വരുത്തില്ലെന്ന കാര്യം ഉറപ്പാണ്. ഹാര്‍ദിക് ടീമിലുണ്ടായിരുന്നെങ്കില്‍ ഫോര്‍മുലയില്‍ ഇന്ത്യ മാറ്റം വരുത്തില്ലായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ സ്ഥാനത്തു അദ്ദേഹത്തെ ടീം കളിപ്പിക്കുമായിരുന്നുവെന്നും ചോപ്ര നിരീക്ഷിച്ചു.

ഹാര്‍ദിക്കുണ്ടായിരുന്നെങ്കില്‍ ആറാമത്തെ ബൗളിങ് ഓപ്ഷനും ഇന്ത്യക്കു ലഭിക്കുമായിരുന്നു. എന്നിട്ടും മൂന്നു ഫാസ്റ്റ് ബൗളര്‍മാരെയാണ് ഇന്ത്യ കളിപ്പിച്ചത്. ഹാര്‍ദിക് വളരെ പ്രധാനപ്പെട്ട താരം തന്നെയാണ് അക്കാര്യത്തില്‍ തര്‍ക്കമില്ല.

ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ തന്റെ ഗെയിം ഉയര്‍ത്താന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. പല തവണ നമ്മള്‍ ഇതു ആവര്‍ത്തിച്ചു കണ്ടിട്ടുമുള്ളതാണ്. നാളെ ന്യൂസിലാന്‍ഡുമായുള്ള സെമിയില്‍ ഒരു പ്രതിസന്ധി ഘട്ടം ഉണ്ടാക്കാതിരിക്കാന്‍ ഇന്ത്യ ശ്രദ്ധിക്കട്ടെയെന്നു പ്രതീക്ഷിക്കുന്നതായും ചോപ്ര വിശദമാക്കി.

Story first published: Tuesday, November 14, 2023, 15:04 [IST]
Other articles published on Nov 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+