For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ധോണി റണ്ണൗട്ടല്ലെങ്കില്‍ ഇതു പറയുമോ? 2019ല്‍ റായുഡുവിനെ മിസ് ചെയ്തില്ല | ശ്രീശാന്ത്

2019ലെ കഴിഞ്ഞ ഐസിസി ഏകദിന ലോകകപ്പിനായി ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത സെലക്ഷന്‍ കമ്മിറ്റിയാണ് ചരിത്രത്തിലെ ഏറ്റവും മോശമെന്നു വിമര്‍ശിച്ച ഗൗതം ഗംഭീറിനെ തള്ളി മുന്‍ പേസര്‍ ശ്രീശാന്ത്. എംഎസ്‌കെ പ്രസാദിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയായിരുന്നു അന്നു ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചത്. പരിചയ സമ്പന്നനായ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡുവിനെ തഴഞ്ഞ് യുവതാരം വിജയ് ശങ്കറിനെ ടീമിലുള്‍പ്പെടുത്തിയത് വലിയ വിവാദമാവുകയും ചെയ്തിരുന്നു.

വിരാട് കോലിയായിരുന്നു ഇന്ത്യയെ അന്നു നയിച്ചത്. ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത ഇന്ത്യ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോയു തോല്‍ക്കുകയായിരുന്നു. ഓരോരുത്തര്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടുകളായിരിക്കും. എന്റെ അഭിപ്രായത്തില്‍ 2019ലെ ലോകകപ്പ് ടീം വളരെ മികച്ചതായിരുന്നു. മികച്ച താരങ്ങളായിരുന്നു ഇലവനിലുണ്ടായിരുന്നത്. ലോകകപ്പിനായി മികച്ച 15 പേരെയാണ് അന്നു തിരഞ്ഞെടുത്തത്.

MS DHONI

എംഎസ് ധോണി റണ്ണൗട്ടാവാതിരിക്കുകയും ഇന്ത്യ ലോകകപ്പ് നേടുകയും ചെയ്തിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്നും ശ്രീശാന്ത് ചോദിക്കുന്നു. ആവേശകരമായ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ധോണിയുടെ റണ്ണൗട്ട് കളിയിലെ വഴിത്തിരിവായിരുന്നു. മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു.

ആ സമയത്തു ലഭിക്കാമായിരുന്ന ഏറ്റവും മികച്ച സ്‌ക്വാഡിനെയാണ് 2019ല്‍ ഇന്ത്യക്കു ലഭിച്ചത്. അന്നു ടൂര്‍ണമെന്റില്‍ കളിച്ചവരെല്ലാം ടീമില്‍ സ്ഥാനമര്‍ഹിച്ചവരുമായിരുന്നു. 2015ലെ ലോകകപ്പിലും അങ്ങനെ തന്നെയാണ്. അന്നും മികച്ച ടീമിനെയാണ് നമ്മള്‍ ഇറക്കിയത്. 2011 മുതല്‍ 2015 വരെ നന്നായി പെര്‍ഫോം ചെയ്തവരെയെല്ലാം അന്നു ടീമിലെടുത്തിരുന്നതായും ശ്രീശാന്ത് വിശദമാക്കി. 2015ലെ ലോകകപ്പില്‍ എംഎസ് ധോണിയായിരുന്നു ഇന്ത്യയെ നയിച്ചത്. അന്നും ഇന്ത്യക്കു സെമി ഫൈനലില്‍ അടിതെറ്റുകയായിരുന്നു.

കഴിഞ്ഞ ലോകകപ്പില്‍ റായുഡുവിനെ ഇന്ത്യന്‍ ടീം മിസ് ചെയ്തില്ലെന്നു ശ്രീ വിലയിരുത്തി. റായുഡുവിനെ ഇന്ത്യ മിസ് ചെയ്തുവെന്നു ഞാന്‍ കരുതുന്നില്ല. പ്രകടനത്തിനു അനുസരിച്ച് അവസരങ്ങളും അദ്ദേഹത്തിനു ലഭിച്ചിരുന്നു. ടി20യും ഏകദിന ക്രിക്കറ്റും വളരെ വ്യത്യസ്തമാണ്. ടി20 പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്കു ഏകദിനത്തിലും അവസരം ലഭിക്കും.

ഒരു താരത്തിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റെക്കോര്‍ഡും ഇന്ത്യയില്‍ കളിച്ചപ്പോഴുള്ള റെക്കോര്‍ഡും നിങ്ങള്‍ നോക്കേണ്ടതുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിങ്ങള്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തുമ്പോള്‍ മാത്രമേ അവസരങ്ങളും ലഭിക്കുകയുള്ളൂവെന്നും ശ്രീ നിരീക്ഷിച്ചു.

SREESANTH

ഐപിഎല്ലിലെ പ്രകടനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ഇന്ത്യക്കു വേണ്ടി ലോകകപ്പില്‍ കളിക്കുകയെന്നത് ബുദ്ധിമുട്ടല്ല, മറിച്ച് അസാധ്യമാണെന്നും ശ്രീ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കു വേണ്ടി റായുഡു 55 ഏകദിന മല്‍സരങ്ങളിലാണ് കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും മൂന്നു സെഞ്ച്വറികളും 10 ഫിഫ്റ്റികളുമടക്കം 1694 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു.

അതേസമയം, ഇന്ത്യക്കൊപ്പം രണ്ടു ലോകപ്പ് വിജയങ്ങളില്‍ പങ്കാളിയാവാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ള താരമാണ് ശ്രീശാന്ത്. 2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴില്‍ കപ്പുയര്‍ത്തിയ ടീമിന്റെ ഭാഗമായിരുന്നു ശ്രീ.

ചിരവൈരികളായ പാകിസ്താനുമായുള്ള ഫൈനലില്‍ ഇന്ത്യയുടെ വിജയമുറപ്പിച്ച അവസാനത്തെ ക്യാച്ചെടുത്തതും അദ്ദേഹമായിരുന്നു. അതിനു ശേഷം 2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ധോണിക്കു കീഴില്‍ ഇന്ത്യ വിജയികളായപ്പോഴും ശ്രീശാന്ത് ടീമിലുണ്ടായിരുന്നു.

Story first published: Thursday, October 26, 2023, 17:21 [IST]
Other articles published on Oct 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+