World Cup 2023: അഹമ്മദാബാദില്‍ കളിക്കില്ല! പാക് ടീം വിട്ടുനിന്നാല്‍ എന്ത് സംഭവിക്കും? അറിയാം
മുംബൈ: ഏകദിന ലോകകപ്പിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഒക്ടോബര്‍ 15ന് അഹമ്മദാബാദിലാണ് നടക്കുന്നത്. നോക്കൗട്ട് മത്സരങ്ങളല്ലാതെ ഒരു മത്സരം പോലും അഹമ്മദാബാദില്‍ കളിക്കില്ലെന്നാണ് നേരത്തെ പാകിസ്താന്‍ വ്യക്തമാക്കിയത്. ഇക്കാര്യം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ അറിയിക്കുകയും ചെയ്തതാണ്.
എന്നാല്‍ ഐസിസിയും ബിസിസി ഐയും പിസിബിയുടെ ആവശ്യം പൂര്‍ണ്ണമായും തള്ളിക്കളയുകയും ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടത്തിന് വേദിയായി അഹമ്മദാബാദ് തന്നെ നിശ്ചയിക്കുകയുമായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്‌റ്റേഡിയമാണ് അഹമ്മദാബാദിലേത്. ഒരു ലക്ഷത്തിന് മുകളില്‍ ആളുകള്‍ക്ക് കളികാണാനുള്ള അവസരം ഇവിടെയുണ്ട്. അതുകൊണ്ടാണ് എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിന് അഹമ്മദാബാദ് തന്നെ വേദിയാവുന്നത്.
എന്നാല്‍ അഹമ്മദാബാദില്‍ കളിക്കാനില്ലെന്ന നിലപാടില്‍ പാകിസ്താന്‍ ഉറച്ചുനില്‍ക്കുകയും ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുകയും ചെയ്താല്‍ എന്ത് സംഭവിക്കും?. ചരിത്രം പരിശോധിക്കുമ്പോള്‍ പാകിസ്താന്‍ മത്സരത്തില്‍ നിന്ന് പിന്മാറിയാല്‍ വിലക്കുപോലുള്ള ശിക്ഷാ നടപടികള്‍ ഉണ്ടായേക്കില്ല. കാരണം ഇതിന് മുമ്പ് ലോകകപ്പിലെ ചില മത്സരങ്ങള്‍ ബഹിഷ്‌കരിച്ച ടീമുകള്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
ഇന്ത്യക്കെതിരായ മത്സരം അഹമ്മദാബാദില്‍ കളിക്കില്ലെന്ന് തീരുമാനിച്ച് പാകിസ്താന്‍ വിട്ടുനിന്നാല്‍ വാക്കോവറായി പരിഗണിച്ച് ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയാവും ചെയ്യുക. 1996ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും ഒരു മത്സരം പോലും ശ്രീലങ്കയില്‍ കളിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഈ ലോകകപ്പ് ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക എന്നിവടങ്ങളിലായാണ് നടന്നത്. ഓസീസും വിന്‍ഡീസും ശ്രീലങ്കയില്‍ കളിക്കാന്‍ വിസമ്മതിച്ചപ്പോള്‍ വേദി മാറ്റാന്‍ തയ്യാറായില്ല.

എതിര്‍ ടീമിനെ വിജയികളായി പ്രഖ്യാപിച്ച് മുന്നോട്ട് പോവുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ പാകിസ്താന്‍ കളിക്കാതെ വിട്ടുനിന്നാല്‍ മത്സരം കളിക്കാതെ തന്നെ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയാണ് ചെയ്യുക. പക്ഷെ പാകിസ്താന്‍ മത്സരത്തില്‍ നിന്ന് പിന്മാറാനുള്ള സാധ്യത വളരെ കുറവാണ്. കാരണം സാമ്പത്തികമായി വളരെ പ്രയാസം നേരിടുന്ന പാകിസ്താന്‍ ഇത്തരമൊരു കടുത്ത തീരുമാനമെടുത്താല്‍ ഐസിസിയുടെ നടപടികള്‍ നേരിടാനുള്ള സാധ്യതകളുമുണ്ട്.
ഇതിന് മുമ്പ് ടീമുകള്‍ ലോകകപ്പ് മത്സരം ബഹിഷ്‌കരിച്ചതുപോലെയല്ല ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്ന് പാകിസ്താന്‍ പിന്മാറുന്നത്. അഹമ്മദാബാദിലെ മുഴുവന്‍ സീറ്റും അന്ന് നിറഞ്ഞിരിക്കുമെന്നുറപ്പ്. അതുകൊണ്ടുതന്നെ മത്സരം നടക്കാതെ വന്നാല്‍ ആരാധകര്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ സാധ്യതകളുണ്ട്. കൂടാതെ ഇന്ത്യ-പാക് മത്സരം മുന്നില്‍ക്കണ്ടുള്ള സ്‌പോണ്‍സര്‍ഷിപ്പുകളും ഏറെയാണ്. ഈ മത്സരം നടക്കാതെ പോയാല്‍ സ്വാഭാവികമായും അവരോടും ഐസിസി ഉത്തരം പറയേണ്ടി വരും.
അതുകൊണ്ടുതന്നെ പാകിസ്താനെതിരേ വലിയ നടപടികള്‍ക്ക് മുതിരാനും ഐസിസിയും ബിസിസി ഐയും മടികാട്ടിയേക്കില്ല. ഇതിനെ ചെറുക്കാനുള്ള ശേഷിയില്ലാത്തതിനാല്‍ പാകിസ്താന്‍ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള യാതൊരു സാധ്യതയുമില്ലെന്ന് പറയാം. അതേ സമയം ഏഷ്യാ കപ്പ് കളിക്കാന്‍ ഇന്ത്യ പാകിസ്താനിലേക്ക് പോകുന്നില്ല. ഇത്തവണ പാകിസ്താനാണ് ആതിഥേയരെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുന്നത്.
ഇതില്‍ പാകിസ്താന്‍ അതൃപ്തി വ്യക്തമാക്കിയതാണ്. ഇന്ത്യ പാകിസ്താനിലേക്ക് കളിക്കാന്‍ വരില്ലെങ്കില്‍ ഇന്ത്യയിലേക്ക് ലോകകപ്പ് കളിക്കാന്‍ പാകിസ്താനും പോകരുതെന്ന് മുന്‍ പാക് താരങ്ങളടക്കം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സാമ്പത്തികമായി വലിയ കെട്ടുറപ്പില്ലാത്ത പാകിസ്താന് ഇത്തരം കടുത്ത തീരുമാനമെടുക്കുക പ്രയാസമാവും. ലോകകപ്പില്‍ നിന്ന് പാകിസ്താന്‍ വിട്ടുനിന്നാലും വലിയൊരു തിരിച്ചടി അതുണ്ടാക്കില്ല.
അതേ സമയം ഇന്ത്യ ഏഷ്യാ കപ്പില്‍ നിന്ന് വിട്ടുനിന്നാല്‍ അത് വലിയ സാമ്പത്തിക നഷ്ടം സൃഷ്ടിക്കും. ഇൗ തിരിച്ചറിവും പാകിസ്താനുണ്ടാവും. നേരത്തെ രണ്ട് മത്സരങ്ങളുടെ വേദി മാറ്റിനല്‍കണമെന്നും പിസിബി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതും ഐസിസി തള്ളിക്കളഞ്ഞു. എന്നാല്‍ നോക്കൗട്ടിലെത്തിയാല്‍ മുംബൈയില്‍ കളിക്കില്ലെന്ന പാക് ടീമിന്റെ ആവശ്യം അംഗീകരിച്ചിട്ടുമുണ്ട്. എന്തായാലും മികച്ചൊരു പോരാട്ടം തന്നെ ഇത്തവണ നടക്കുമെന്ന് പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications