For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഫൈനല്‍ മഴമുടക്കിയാല്‍ എന്ത് ചെയ്യും? റിസര്‍വ് ഡേ ഉണ്ടോ? നിയമം ഇങ്ങനെ

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സൂപ്പര്‍ ഫൈനല്‍ 19ാം തീയ്യതി നടക്കാന്‍ പോവുകയാണ്. അഹമ്മദാബാദിലാണ് ചിരവൈരി പോരാട്ടം നടക്കുന്നത്. 10 മത്സരങ്ങളും ജയിച്ച് തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ വരവ്. സെമിയില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്തത്. അതേ സമയം ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഓസ്‌ട്രേലിയ ഫൈനലിലേക്കെത്തിയത്.

ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഫൈനല്‍ മത്സരത്തില്‍ മഴ ഭീഷണി കാര്യമായില്ല. എന്നാല്‍ ചെറിയ ശതമാനം മഴ സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ മത്സരം മഴ മുടക്കിയാല്‍ എന്താവും സംഭവിക്കുക? വിജയിയായി ആരെയെങ്കിലും പ്രഖ്യാപിക്കുമോ? അതോ റിസര്‍വ് ഡേ ആയിരിക്കുമോ?. ഐസിസിയുടെ നിയമം എന്താണെന്ന് പരിശോധിക്കാം. ഇത്തവണത്തെ ഫൈനലില്‍ ഏതെങ്കിലും കാരണത്താല്‍ മഴ പെയ്യുകയോ മത്സരം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വരികയോ ചെയ്താല്‍ റിസര്‍വ് ഡേ ഉണ്ടായിരിക്കില്ല.

സെമിയില്‍ റിസര്‍വ് ഡേ ഉണ്ടായിരുന്നു. എന്നാല്‍ ഫൈനലില്‍ റിസര്‍വ് ഡേ ഉണ്ടാകില്ല. മത്സരം ഉപേക്ഷിച്ചാല്‍ രണ്ട് ടീമുകളും ചേര്‍ന്ന് കിരീടം പങ്കിടും. ലീഗ് ഘട്ടത്തിലെ ഒന്നാം സ്ഥാനവും സെമിയിലെ വിജയത്തിന്റെ കണക്കുകളുമൊന്നും ഇതില്‍ ബാധിക്കില്ല. അതുകൊണ്ടുതന്നെ മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യം വന്നാല്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ചേര്‍ന്ന് കിരീടം പങ്കിടും. ഒന്നരലക്ഷത്തോളം ആരാധകര്‍ സൂപ്പര്‍ പോരാട്ടം കാണാനെത്തുമ്പോള്‍ മഴ വില്ലനാകാന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം.

മത്സരം ടൈയായാല്‍ സൂപ്പര്‍ ഓവര്‍ പോരാട്ടവും ഉണ്ടാകില്ല. ടൈയായാലും ഇരു ടീമും ചേര്‍ന്ന് കിരീടം പങ്കിടും. റിസര്‍വ് ഡേ നിയമം ഫൈനലുകളിലും ബാധകമാണ്. എന്നാല്‍ ഇത് വേണമോ വേണ്ടയോ എന്നത് ഐസിസിയുടെ തീരുമാനമാണ്. ഇന്ത്യയോ ഓസ്‌ട്രേലിയയോ 20 ഓവര്‍ പോലും കളിക്കാത്ത സാഹചര്യത്തിലാണ് റിസര്‍വ് ഡേയുടെ സാധ്യതകള്‍. അങ്ങനെ സംഭവിച്ചാല്‍ മത്സരം നിര്‍ത്തിയിടത്തുനിന്ന് പിറ്റേ ദിവസം ആരംഭിക്കും. ഫൈനലിനായി അഹമ്മദാബാദില്‍ വലിയ മുന്നൊരുക്കമാണ് നടത്തിയിരിക്കുന്നത്.

india, cricket

ലോകകപ്പ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വിപുലമായ ചടങ്ങുകളും സംഘടിപ്പിക്കുന്നുണ്ട്. ഇതെല്ലാം മഴ കുളമാക്കാന്‍ സാധ്യത വളരെ കുറവാണ്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഇത്തവണത്തെ ലോകകപ്പ് ഫൈനലില്‍ റിസര്‍വ് ഡേ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ മത്സരം ഞായറാഴ്ച തന്നെ പൂര്‍ത്തിയാക്കിയേക്കും. എക്‌സ്ട്രാ ടൈം നിയമവും ലോകകപ്പ് ഫൈനലുകളില്‍ ഉപയോഗിക്കാവുന്നതാണ്. 120 മിനുട്ടുകള്‍ വരെ അധിക സമയമാണ് ഉപയോഗിക്കാം. അങ്ങനെയെങ്കിലും മത്സരം പൂര്‍ത്തിയാകാത്ത സാഹചര്യങ്ങളില്‍ മാത്രമാണ് റിസര്‍വ് ഡേയിലേക്ക് കാര്യങ്ങളെത്തൂ.

എന്നാല്‍ ഇന്ത്യ ഇത്തവണ വലിയ കിരീട പ്രതീക്ഷയിലാണുള്ളത്. എന്ത് വിലകൊടുത്തും ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ ബിസിസിഐ ശ്രമിക്കുമെന്നുറപ്പ്. അതുകൊണ്ടുതന്ന റിസര്‍വ് ഡേ അവസാന നിമിഷം പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത്തവണ തോല്‍വി അറിയാതെ കുതിക്കുന്ന ഇന്ത്യ കപ്പിലേക്കെത്താന്‍ വലിയ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കിരീടം പങ്കിടുന്നതിനെക്കുറിച്ച് ഇപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് പോലും ചിന്തിക്കാനാവില്ല.

ഇന്ത്യ കരുത്തുറ്റ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. അഹമ്മദാബാദില്‍ കളിച്ച് ഓസീസിന് വലിയ അനുഭവസമ്പത്തില്ല. ഇത് മുതലാക്കാന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഓസ്‌ട്രേലിയയുടെ ബാറ്റിങ് കരുത്ത് മികച്ചതാണെങ്കിലും സ്ഥിരത പ്രശ്‌നമാണ്. അഫ്ഗാനിസ്ഥാനെതിരേയും സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും നന്നായി വിയര്‍ത്താണ് ഓസീസിന്റെ ജയം.

ഇന്ത്യയുടെ ബൗളിങ് നിര മികച്ചതായതിനാല്‍ ഓസീസിനെ തകര്‍ത്ത് കിരീടം നേടാന്‍ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം. എന്നാല്‍ ഓസീസ് ചാമ്പ്യന്മാരുടെ നിരയാണ്. സമ്മര്‍ദ്ദം ഇന്ത്യക്കാണ്. അതുകൊണ്ടുതന്നെ ഓസീസ് ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്താനുള്ള സാധ്യതയും കൂടുതലാണ്.

Story first published: Friday, November 17, 2023, 12:52 [IST]
Other articles published on Nov 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+