Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: സ്‌കോട്ട്‌ലന്‍ഡിനോട് തോറ്റു, ലോകകപ്പിന് വെസ്റ്റ് ഇന്‍ഡീസില്ല! നാണംകെട്ട് പുറത്ത്

ഹരാരെ: ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പ് കളിക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് ഉണ്ടാവില്ല. ലോകകപ്പിനുള്ള യോഗ്യതാ ടിക്കറ്റ് നേടിയെടുക്കാന്‍ മുന്‍ ചാമ്പ്യന്മാര്‍ക്ക് സാധിക്കാതെ പോയിരിക്കുകയാണ്. നിര്‍ണ്ണായക മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനോട് തോറ്റതോടെയാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയില്‍ ലോകകപ്പ് കളിക്കാനുണ്ടാവില്ലെന്ന് ഉറപ്പായത്. അമേരിക്കയോടും നേപ്പാളിനോടും ജയിച്ച വെസ്റ്റ് ഇന്‍ഡീസ് സിംബാബ്‌വെയോടും നെതര്‍ലന്‍ഡ്‌സിനോടും തോറ്റു.

എന്നാല്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ ജയിച്ച് തിരിച്ചുവരവ് നടത്താമെന്ന് കരുതവെയാണ് ഏഴ് വിക്കറ്റിന്റെ ഗംഭീര ജയത്തോടെ സ്‌കോട്ട്‌ലന്‍ഡ് വെസ്റ്റ് ഇന്‍ഡീസിനെ ഞെട്ടിച്ചത്. രണ്ട് തവണ ഏകദിന ലോകകപ്പ് ജേതാക്കളായിട്ടുള്ള വെസ്റ്റ് ഇന്‍ഡീസ് സ്‌കോട്ട്‌ലന്‍ഡിനോട് നാണംകെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസ് 181 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ സ്‌കോട്ട്‌ലന്‍ഡ് 39 പന്ത് ബാക്കിയാക്കി 7 വിക്കറ്റിന്റെ വിജയമാണ് നേടിയെടുത്തത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടി വന്ന വെസ്റ്റ് ഇന്‍ഡീസിന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സ് (0) അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങി. ഷംറാ ബ്രോക്‌സും (0) ഡെക്കായി. ബ്രണ്ടന്‍ കിങ് (22), ക്യാപ്റ്റന്‍ ഷായ് ഹോപ്പ് (13) എന്നിവര്‍ക്കും വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയി. കെയ്ല്‍ മെയേഴ്‌സും (5) നിരാശപ്പെടുത്തിയപ്പോള്‍ വെടിക്കെട്ട് താരം നിക്കോളാസ് പുരാനും (21) ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയി.

ജേസന്‍ ഹോള്‍ഡര്‍ (45), റൊമാരിയോ ഷിഫേര്‍ഡ് (36) കൂട്ടുകെട്ടാണ് വെസ്റ്റ് ഇന്‍ഡീസിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 79 പന്ത് നേരിട്ട് 3 ഫോറും 1 സിക്‌സുമാണ് ഹോള്‍ഡര്‍ പറത്തിയത്. ഷിഫേര്‍ഡ് 43 പന്തില്‍ 5 ബൗണ്ടറിയും അടിച്ചെടുത്തു. കെവിന്‍ സിന്‍ക്ലെയിര്‍ (10), അല്‍സാരി ജോസഫ് (6) എന്നിവരും ഒന്നും ചെയ്യാതെ മടങ്ങിയപ്പോള്‍ അക്കീല്‍ ഹൊസീന്‍ (6) പുറത്താവാതെ നിന്നു. 37 പന്ത് ബാക്കി നിര്‍ത്തിയാണ് വെസ്റ്റ് ഇന്‍ഡീസ് ഓള്‍ഔട്ടായത്.

scotland

സ്‌കോട്ട്‌ലന്‍ഡിനായി ബ്രണ്ടന്‍ മാക്മുല്ലന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്രിസ് സോള്‍, ക്രിസ് ഗ്രീവസ്, മാര്‍ക് വാട്ട് എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ പങ്കിട്ടു. സഫ്യാന്‍ ഷെറീഫ് ഒരു വിക്കറ്റും നേടി. മറുപടിക്കിറങ്ങിയ സ്‌കോട്ട്‌ലന്‍ഡിന് ആദ്യ പന്തില്‍ ക്രിസ്റ്റഫര്‍ മാക്ബ്രീഡിനെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ മാത്യു ക്രോസും (74*) ബ്രണ്ടന്‍ മാക്മുല്ലനും (69) സൃഷ്ടിച്ച കൂട്ടുകെട്ട് സ്‌കോട്ട്‌ലന്‍ഡിന് അടിത്തറ പാകി. രണ്ടാം വിക്കറ്റില്‍ 125 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ സൃഷ്ടിച്ചത്.

മാത്യു ക്രോസ് 107 പന്തില്‍ 7 ബൗണ്ടറി നേടിയപ്പോള്‍ മാക്മുല്ലന്‍ 106 പന്തില്‍ 8 ഫോറും 1 സിക്‌സും പറത്തി. ജോര്‍ജ് മുന്‍സി 18 റണ്‍സെടുത്ത് പുറത്തായെങ്കിലും നായകന്‍ റിച്ചാര്‍ഡ് ബെറിങ്ടണെ (13) കൂട്ടുപിടിച്ച് മാത്യു ക്രോസ് സ്‌കോട്ട്‌ലന്‍ഡിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനായി ജേസന്‍ ഹോള്‍ഡര്‍, റൊമാരിയോ ഷിഫേര്‍ഡ്, അക്കീല്‍ ഹൊസീന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. എന്നാല്‍ വിന്‍ഡീസിനെ വിജയിപ്പിക്കാന്‍ ഈ ബൗളിങ് പ്രകടനം മതിയാവുമായിരുന്നില്ല.

കളിച്ച അഞ്ച് മത്സരവും ജയിച്ച ശ്രീലങ്ക ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരിക്കുകയാണ്. അഞ്ച് മത്സരവും ജയിച്ച് സിംബാബ് വെയും ലോകകപ്പില്‍ സീറ്റുറപ്പിച്ചു. സ്‌കോട്ട്‌ലന്‍ഡ് അഞ്ചില്‍ നാല് മത്സരവും ജയിച്ചു. വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പ് കളിക്കാനില്ലാത്തതില്‍ ആരാധകര്‍ക്ക് കടുത്ത നിരാശയുണ്ടാവുമെന്നുറപ്പ്. വിന്‍ഡീസ് താരങ്ങളുടെ വമ്പന്‍ സിക്‌സുകളും കളത്തിലെ പ്രത്യേക ആഘോഷങ്ങളും ഇന്ത്യന്‍ ലോകകപ്പില്‍ മിസ് ചെയ്യുമെന്ന കാര്യം ഉറപ്പാണ്.

Story first published: Saturday, July 1, 2023, 20:19 [IST]
Other articles published on Jul 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+