For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഷഹീനില്ലാതെ എന്ത് പാകിസ്താന്‍? 345 റണ്‍സെടുത്തിട്ടും തോറ്റു, കഥ കഴിച്ചത് ഇന്ത്യന്‍ താരം!

ഹൈദരാബാദ്: ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹത്തില്‍ പാകിസ്താനെ ഞെട്ടിച്ച് ന്യൂസിലാന്‍ഡ്. റണ്‍മഴ കണ്ട പോരാട്ടത്തില്‍ പാകിസ്താന്റെ കൂറ്റന്‍ സ്‌കോര്‍ കിവീസ് അനായാസം മറികടക്കുകയായിരുന്നു. മറ്റൊരു സന്നാഹ മല്‍സരത്തില്‍ ശ്രീലങ്കയെ ബംഗ്ലാദേശും വീഴ്ത്തി. ഏഴു വിക്കറ്റിന്റെ ഗംഭീര വിജയമാണ് ബംഗ്ലാ കടുവകള്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ കരുത്തിലാണ് പാകിസ്താനെ ന്യൂസിലാന്‍ഡ് തകര്‍ത്തുവിട്ടത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

2019ലെ കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പ് കൂടിയായ ന്യൂസിലാന്‍ഡിനെതിരേ ടോസിനു ശേഷം പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം പാളിയെങ്കിലും നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റിനു 345 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്റെ (103) സെഞ്ച്വറിയും ബാബറിന്റെയും (80) സൗദ് ഷക്കീലിന്റെയും (75) ഫിഫ്റ്റികളുമാണ് പാക് പടയ്ക്കു കരുത്തായത്.

rachin1

മറുപടിയില്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയില്ലാതെ ഇറങ്ങിയ പാകിസ്താന്‍ ന്യൂസിലാന്‍ഡിന്റെ റണ്ണൊഴുക്ക് തടയാന്‍ പാടുപെട്ടു. 345 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ ചേസ് ചെയ്യാന്‍ 44 ഓവറുകള്‍ പോലും കിവികള്‍ക്കു വേണ്ടിവന്നില്ല. 43.4 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് വിജയത്തിലേക്കു കുതിച്ചെത്തി. ഇതിനു അവരെ സഹായിച്ചതിനു പിന്നില്‍ ഒരു ഇന്ത്യന്‍ വംശജനായ താരമായിരുന്നു. ഓപ്പണറായി ഇറങ്ങിയ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയായിരുന്നു കിവികളുടെ ഹീറോ.

വെറും മൂന്നു റണ്‍സിനാണ് രചിന് കളിയില്‍ സെഞ്ച്വറി നഷ്ടമായത്. 97 റണ്‍സുമായി താരം പാകിസ്താന്റെ അന്തകനായി മാറി. 72 ബോളുകള്‍ നേരിട്ട രചിന്റെ ഇന്നിങ്‌സില്‍ 16 ഫോറുകളും ഒരു സിക്‌സറുമുണ്ടായിരുന്നു. മാര്‍ക്ക് ചാപ്മാന്‍ (65*), ഡാരില്‍ മിച്ചെല്‍ (59), കെയ്ന്‍ വില്ല്യംസണ്‍ (54) എന്നിവരുടെ കിവികളുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഓപ്പണര്‍ ഡെവന്‍ കോണ്‍വെയെ ഗോള്‍ഡന്‍ ഡെക്കായി ന്യൂസിലാന്‍ഡിനു നഷ്ടമായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രചിന്‍-വില്ല്യംസണ്‍ ജോടി 179 റണ്‍സിന്റെ വലിയ കൂട്ടുകെട്ടുമായി ന്യൂസിലാന്‍ഡിനെ ശക്തമായ നിലയിലെത്തിക്കുകയായിരുന്നു. മികച്ച റണ്‍റേറ്റില്‍ സ്‌കോര്‍ ചെയ്ത കിവികള്‍ക്കു 345 റണ്‍സെന്നതു ഒരിക്കലും ഭീഷണിയായില്ല.

nzpak

ഷഹീനെക്കൂടാതെ പരിക്കേറ്റ് ലോകകപ്പില്‍ നിന്നും പിന്‍മാറിയ നസീം ഷായുടെയും സേവനം ഈ കളിയില്‍ പാകിസ്താനു ലഭിച്ചില്ല. ഇവരുടെ അഭാവത്തില്‍ അതിവേഗ ബൗളറായ ഹാരിസ് റൗഫിലായിരുന്നു പാകിസ്താന്റെ പ്രധാന പ്രതീക്ഷ. പക്ഷെ റൗഫ് നിരാശപ്പെടുത്തുകയും ചെയ്തു.

അദ്ദേഹത്തെക്കൊണ്ടു നാലോവറുകള്‍ മാത്രമേ പാക് നായകന്‍ ബാബര്‍ ബൗള്‍ ചെയ്യിച്ചുളളൂ. വിക്കറ്റില്ലാതെ ഒമ്പത് ഇക്കോണമി റേറ്റില്‍ 36 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. ആറു ബൗളര്‍മാരെയാണ് പാകിസ്താന്‍ കളിയില്‍ പരീക്ഷിച്ചത്. ഇവരില്‍ ഉസാമ മിര്‍ രണ്ടു വിക്കറ്റുകളെടുത്തു.

നേരത്തേ 94 ബോളിലാണ് ഒമ്പത് ഫോറു രണ്ടു സിക്‌സറുമടക്കം 103 റണ്‍സുമായി റിസ്വാന്‍ പാക് ഇന്നിങ്‌സിലെ അമരക്കാരനായി മാറി. പക്ഷെ ഈ മല്‍സരം ലിസ്റ്റ് എ വിഭാഗത്തില്‍ പെടുന്നതിനാല്‍ അന്താരാഷ്ട്ര സെഞ്ച്വറിയായി പരിഗണിക്കില്ല. ബാബര്‍ 84 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറകളുമടിച്ചു. 53 ബോളിലാണ് സൗദ് അഞ്ചു ഫോറും നാലു സിക്‌സറുമടക്കം 75 റണ്‍സ് നേടിയത്. കളിയില്‍ രചിന്‍ ബൗള്‍ ചെയ്തിരുന്നെങ്കിലും എട്ടോവറില്‍ വിക്കറ്റില്ലാതെ 60 റണ്‍സ് വിട്ടുകൊടുത്തു.

ഗുവാഹത്തിയില്‍ നടന്ന മറ്റൊരു സന്നാഹ മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരേ ആദ്യം ബാറ്റ് ചെയത് ശ്രീലങ്ക 49.1 ഓവറില്‍ 263 റണ്‍സിനു പുറത്താവുകയായിരുന്നു. 68 റണ്‍സെടുത്ത പതും നിസങ്കയും 55 റണ്‍സ് നേടിയ ധനഞ്ജയ ഡിസില്‍വയുമാണ് പ്രധാന സ്‌കോറര്‍മാര്‍. മറുപടിയില്‍ 42 ഓവറില്‍ ബംഗ്ലാദേശ് ലക്ഷ്യത്തിലെത്തുകയായിരുന്നു. തന്‍സിദ് ഹസന്‍ (84), ക്യാപ്റ്റന്‍ മെഹ്ദി ഹസന്‍ (67*), ലിറ്റണ്‍ ദാസ് (61) എന്നിവര്‍ ഫിഫ്റ്റികള്‍ നേടി.

Story first published: Saturday, September 30, 2023, 8:16 [IST]
Other articles published on Sep 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+