For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: കിവീസിനെ പറപ്പിക്കാം, ഇന്ത്യ ഒന്നു മാത്രം ചെയ്യണം! സെവാഗിന്റെ ഉപദേശമിതാ

മുംബൈ: ഏകദിന ലോകകപ്പിന്റെ ഒന്നാം സെമിയില്‍ ഇന്ത്യ ഇന്ന് ന്യൂസീലന്‍ഡിനെ നേരിടാന്‍ പോവുകയാണ്. ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും നാലാം സ്ഥാനക്കാരായ ന്യൂസീലന്‍ഡും നേര്‍ക്കുനേര്‍ പോരടിക്കുമ്പോള്‍ തീപ്പൊരി പോരാട്ടം തന്നെ പ്രതീക്ഷിക്കാം. 2019ലെ ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യയെ പുറത്താക്കിയത് ന്യൂസീലന്‍ഡായിരുന്നു. അതുകൊണ്ടുതന്നെ പകരം വീട്ടാനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

നോക്കൗട്ട് മത്സരങ്ങളില്‍ ഇതുവരെ ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചിട്ടില്ല. മൂന്ന് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോഴും ജയം കിവീസിനായിരുന്നു. ഇത്തവണ ഇന്ത്യയുടെ തട്ടകത്തില്‍ ചരിത്ര ജയമാണ് രോഹിത് ശര്‍മയും സംഘവും ലക്ഷ്യമിടുന്നത്. ഇന്ത്യക്ക് പല പ്രമുഖ മുന്‍ താരങ്ങളും വിജയ തന്ത്രങ്ങളോതുന്നുണ്ട്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാനുള്ള തന്ത്രം ഇന്ത്യയെ ഉപദേശിച്ചിരിക്കുകയാണ്.

india, cricket

'ഇന്ത്യക്ക് മത്സരഫലത്തെ നിയന്ത്രിക്കാന്‍ സാധിക്കില്ല. ആസ്വദിച്ച് ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കുകയും ഏറ്റവും മികച്ചത് കാഴ്ചവെക്കുകയുമാണ് വേണ്ടത്. ഇന്ത്യയുടെ 11 പേരും നന്നായി കളിച്ചാല്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാനാവുമെന്ന് എനിക്ക് ഉറപ്പുണ്ട്'- സെവാഗ് പറഞ്ഞു. നിലവില്‍ ഇന്ത്യയുടെ എല്ലാ താരങ്ങളും മികച്ച ഫോമിലാണ് കളിക്കുന്നത്. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുന്ന രോഹിത് ശര്‍മ അടിത്തറ പാകുമ്പോള്‍ വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകുന്നു.

ന്യൂസീലന്‍ഡിന്റെ ബൗളിങ് നിര ശക്തമാണ്. മിക്ക നോക്കൗട്ട് മത്സരങ്ങളിലും ഇന്ത്യക്ക് തിരിച്ചടിയാവുന്നത് ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനമാണ്. 2019ലെ ഏകദിന ലോകകപ്പിലും അതാണ് കണ്ടത്. രോഹിത്തും കോലിയും ഉള്‍പ്പെടെ പ്രധാന താരങ്ങളെല്ലാം നിരാശപ്പെടുത്തി. ഇത്തവണയും ഇന്ത്യ ശ്രദ്ധിക്കേണ്ടത് ബാറ്റിങ് പ്രകടനത്തിലേക്കാണ്. മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാനായാല്‍ ബൗളിങ് നിരക്ക് കിവീസിനെ പ്രതിരോധിക്കാനാവും.

ടോസ് നേടിയാല്‍ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുന്നതാവും നന്നാവുക. എന്നാല്‍ മുംബൈയിലെ മഞ്ഞുവീഴ്ച വിലയിരുത്തുമ്പോള്‍ രണ്ടാമത് ബാറ്റിങ് തിരഞ്ഞെടുത്താലും അത്ഭുതപ്പെടാനാവില്ല. നിലവിലെ ഇന്ത്യയുടെ എല്ലാ താരങ്ങളും മികച്ച ഫോമിലാണ്. ഈ ഫോം സെമിയിലും തുടരാന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചാല്‍ പിന്നാലെ എത്തുന്നവര്‍ കത്തിക്കയറും. അതുകൊണ്ടുതന്നെ രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍ കൂട്ടുകെട്ട് നിര്‍ണ്ണായകമായി മാറും.

രോഹിത്തിന്റെ വെടിക്കെട്ട് തുടക്കത്തെക്കുറിച്ചും സെവാഗ് പറഞ്ഞു. 'ദീര്‍ഘ നാളുകളായി ആക്രമണ ക്രിക്കറ്റ് കളിക്കുന്ന താരമാണ് രോഹിത്. നായകനെന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്തം അവന്‍ ഏറ്റെടുക്കുകയും നല്ല തുടക്കം നല്‍കുകയും ചെയ്യുന്നുണ്ട്. ശുബ്മാന്‍ ഗില്ലിനെ രോഹിത് പിന്തുണച്ച് കൊണ്ടുപോകുന്നത് കാണാനും മനോഹരമാണ്. നോക്കൗട്ട് മത്സരങ്ങളില്‍ ഭാഗ്യത്തിന് നിര്‍ണ്ണായക സ്ഥാനമുണ്ട്. എന്നാല്‍ എപ്പോഴും ഭാഗ്യത്തിനെ മാത്രം ആശ്രയിക്കാനാവില്ല.

നന്നായി കളിക്കുകയും കൂടി ചെയ്യണം. അതോടൊപ്പം കുറച്ച് ഭാഗ്യവും വേണം. പാകിസ്താനെതിരേ 260-270 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അത് പ്രതിരോധിച്ചിരുന്നു. അന്ന് അല്‍പ്പം ഭാഗ്യം ഇന്ത്യക്കുണ്ടായിരുന്നു'- സെവാഗ് കൂട്ടിച്ചേര്‍ത്തു. നോക്കൗട്ട് മത്സരങ്ങളില്‍ ഭാഗ്യക്കേട് ഇന്ത്യയെ വേട്ടയാടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. 2013ന് ശേഷമുള്ള എല്ലാ ഐസിസി ടൂര്‍ണമെന്റിലും നിര്‍ഭാഗ്യം ഇന്ത്യയെ വേട്ടയാടിയിരുന്നു.

എന്നാല്‍ ഇത്തവണ ഇന്ത്യയുടെ തട്ടകത്തിലാണ് കളിക്കുന്നത്. മുംബൈ ഇന്ത്യയുടെ ഭാഗ്യ മൈതാനാണ്. മിക്ക താരങ്ങള്‍ക്കും ഗംഭീര ബാറ്റിങ് റെക്കോഡും മുംബൈയിലുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവും. എന്നാല്‍ സംതുലിതമായ താരനിരയോടെ കളിക്കുന്ന ന്യൂസീലന്‍ഡിനെ നിസാരക്കാരായി കാണാനാവില്ല. ഒരു പിഴവ് പോലും തോല്‍വിക്ക് കാരണമായേക്കും. അതുകൊണ്ടുതന്നെ ഇന്ത്യയെ സംബന്ധിച്ച് കാര്യങ്ങള്‍ കടുപ്പമാണ്.

Story first published: Wednesday, November 15, 2023, 6:53 [IST]
Other articles published on Nov 15, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+