Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: കോലിക്ക് സെഞ്ച്വറി മിസ്സായത് ഒരിടത്ത് മാത്രം, എട്ടു വേദിയില്‍ 15 സെഞ്ച്വറി!

ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ മല്‍സരവേദികളും ഫിക്സ്ചറും പ്രഖ്യാപിച്ചതോടെ ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തിലായിരിക്കുകയാണ്. ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലായാണ് ക്രിക്കറ്റിലെ ഏറ്റവും വലിയ പൂരത്തിനു ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. 10 ടീമുകളാണ് ഇന്ത്യയിലെ വ്യത്യസ്ത വേദികളായി ലോക കിരീടത്തിനു വേണ്ടി പേരടിക്കുക. കഴിഞ്ഞ തവണത്തേതു പോലെതന്നെ റൗണ്ട് റോബിന്‍ രീതിയിലാണ് മല്‍സരങ്ങള്‍.

ഈ കാരണത്താല്‍ തന്നെ എല്ലാ ടീമുകളും ടൂര്‍ണമെന്റില്‍ ഒരു തവണ മുഖാമുഖം വരികയും ചെയ്യും. ഒമ്പതു വീതം മല്‍സരങ്ങളാണ് ഓരോ ടീമിനും പ്രാഥമിക റൗണ്ടിലുണ്ടാവുക. ഇന്ത്യയുടെ ഒമ്പതു മല്‍സരങ്ങളും ഒമ്പതു വേദികളിലായിട്ടാണ്. ജൂണ്‍ എട്ടിനു ചെന്നൈയിലെ ചെപ്പോക്കില്‍ ഓസ്‌ട്രേലിയക്കെതിരേ കന്നിയങ്കം കളിക്കുന്ന ഇന്ത്യയുടെ അവസാന മല്‍സരം നവംബര്‍ 11നു ബെംഗളൂരുവിലുമാണ്.

VIRAT KOHLI

യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ടീമാണ് അവസാന മല്‍സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. ഡല്‍ഹി, അഹമ്മദാബാദ്, പൂനെ, ധരംശാല, ലഖ്‌നൗ, മുംബൈ, കൊല്‍ക്കത്ത എന്നിവയാണ് ഇന്ത്യയുടെ മറ്റു മല്‍സരവേദികള്‍. ഇന്ത്യയുടെ വേദികളെടുക്കുകയാണെങ്കില്‍ അവിടെ ബാറ്റിങില്‍ വളരെ മികച്ച റെക്കോര്‍ഡാണ് മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിക്കുള്ളത്.

ആകെയുള്ള ഒമ്പതു വേദികളില്‍ എട്ടിടത്തും അദ്ദേഹം സെഞ്ച്വറികള്‍ നേടിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഒരിടത്തു മാത്രമാണ് അദ്ദേഹത്തിനു മൂന്നക്കം തികയ്ക്കാന്‍ കഴിയാതെ പോയത്. ഒക്ടോബര്‍ 29നു ഇംഗ്ലണ്ടുമായുള്ള പോരാട്ടം നടക്കുന്ന ലഖ്‌നൗവാണ് കോലിക്കു സെഞ്ച്വറിയില്ലാത്ത ഏക സ്‌റ്റേഡിയം. ഈ വേദിയില്‍ അദ്ദേഹം ഇനിയും ഇന്ത്യക്കായി കളിച്ചിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം.

ഇന്ത്യയുടെ ബാക്കിയുള്ള എട്ടു ലോകകപ്പ് വേദികളില്‍ വിവിധ ഫോര്‍മാറ്റുകളിലായി കോലി വാരിക്കൂട്ടിയിരിക്കുന്നത് 15 സെഞ്ച്വറികളാണ്. രണ്ടു വേദികളില്‍ മൂന്നും മൂന്നിടത്ത് രണ്ടു വീതവും സെഞ്ച്വറികള്‍ അദ്ദേഹം വാരിക്കൂട്ടി. ശേഷിച്ച മൂന്നു വേദികളില്‍ ഓരോ സെഞ്ച്വറി വീതവും കോലിക്കു നേടാന്‍ കഴിഞ്ഞു.

ലോകകപ്പ് വേദികളില്‍ കോലിക്കു ഏറ്റവും പ്രിയപ്പെട്ടത് രണ്ടു സ്‌റ്റേഡിയങ്ങളാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സും പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയവുമാണിത്. രണ്ടിടത്തും മൂന്നു വീതം സെഞ്ച്വറികള്‍ അദ്ദേഹം അടിച്ചെടുത്തു.

ഇവ കഴിഞ്ഞാല്‍ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയം, ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയം എന്നിവയും കോലിക്കു പ്രിയപ്പെട്ടവ തന്നെ. ഈ മൂന്നു വേദികളിലും രണ്ടു വീതം സെഞ്ച്വറികള്‍ സ്വന്തം പേരില്‍ കുറിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

ROHIT SHARMA

ഇവ കൂടാതെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം, ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയം, ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം എന്നീവിടങ്ങളിലാണ് കോലി ഓരോ സെഞ്ച്വറികള്‍ വീതമടിച്ചിട്ടുള്ളത്. ലോകകപ്പ് വേദികളില്‍ അദ്ദേഹത്തിന്റെ ഈ മികച്ച പ്രകടനം വരാനിരിക്കുന്ന ടൂര്‍ണമെന്റിലും ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറുമെന്ന ശുഭപ്രതീക്ഷയിലാണ് ആരാധകര്‍.

കോലിയുടേതു മാത്രമല്ല ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ലോകകപ്പ് വേദികളിലെ റെക്കോര്‍ഡും ടീമിനു ആഹ്ലാദിക്കാന്‍ വക നല്‍കുന്നുണ്ട്. സെഞ്ച്വറികളുടെ എണ്ണത്തില്‍ കോലിയോളമെത്തില്ലെങ്കിലും ഒമ്പതു വേദികളില്‍ ആറിടത്ത് ഹിറ്റ്മാന്‍ സെഞ്ച്വറി കുറിച്ചിട്ടുണ്ട്.

Story first published: Wednesday, June 28, 2023, 17:05 [IST]
Other articles published on Jun 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+