Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഹിറ്റ്മാനാവാന്‍ ശ്രമിച്ചു, ഡെക്കിന് പുറത്തായി കോലി- നാണംകെട്ട റെക്കോഡില്‍

ലഖ്‌നൗ: ഏകദിന ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ആദ്യം ബാറ്റുചെയ്യുകയാണ്. കഴിഞ്ഞ അഞ്ച് മത്സരവും ജയിച്ച ഇന്ത്യക്ക് പ്രതീക്ഷിച്ച തുടക്കമല്ല ഇംഗ്ലണ്ടിനെതിരേ ലഭിച്ചിരിക്കുന്നത്. 27 റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി.

13 പന്ത് നേരിട്ട് 9 റണ്‍സെടുത്ത ശുബ്മാന്‍ ഗില്ലിനെ ക്രിസ് വോക്‌സ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. പിന്നാലെ വിരാട് കോലി (0) ഡെക്കിനും പുറത്തായി. ഡേവിഡ് വില്ലിയാണ് കോലിക്ക് മടക്ക ടിക്കറ്റ് നല്‍കിയത്. 9 പന്ത് നേരിട്ടാണ് കോലി അക്കൗണ്ട് തുറക്കാതെ മടങ്ങിയത്.

ക്രീസില്‍ നിന്ന് കയറിക്കളിച്ച കോലിയുടെ ഷോട്ട് പിഴച്ചപ്പോള്‍ ബെന്‍ സ്‌റ്റോക്‌സിന്റെ കൈയില്‍ അവസാനിച്ചു. ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് വിരാട് കോലി ഡെക്കിന് പുറത്താവുന്നത്. ഈ അപൂര്‍വ്വ നേട്ടം സാധ്യമാക്കിയതില്‍ ഡേവിഡ് വില്ലി എന്ന ബൗളര്‍ക്കും അഭിമാനിക്കാം. ക്രീസിലെത്തിയത് മുതല്‍ കോലി അത്ര മികച്ച ഫോമിലായിരുന്നില്ല. തകര്‍പ്പന്‍ ചില ഷോട്ടുകള്‍ കളിച്ചെങ്കിലും തകര്‍പ്പന്‍ ഫീല്‍ഡിങ്ങിലൂടെ ഇംഗ്ലണ്ട് കോലിയെ സമ്മര്‍ദ്ദത്തിലാക്കി.

എട്ട് പന്തുകള്‍ നേരിട്ടിട്ടും റണ്‍സ് നേടാനാവാതെ വന്നതോടെ കോലി ക്രീസില്‍ നിന്ന് കയറി കളിക്കാന്‍ ശ്രമിക്കുകയായിരുന്നു. വില്ലിയെ രോഹിത് ശര്‍മ ക്രീസില്‍ നിന്ന് കയറി സിക്‌സര്‍ പായിച്ചത് ആവര്‍ത്തിക്കാനാണ് കോലി ശ്രമിച്ചത്. എന്നാല്‍ ഇംഗ്ലണ്ടൊരുക്കിയ സ്ലോ ബോള്‍ കെണിയിലാണ് കോലി കുരുങ്ങിയത്. പ്രതീക്ഷിച്ചതിലും ഷോര്‍ട്ടായെത്തിയ പന്ത് കോലിയുടെ എല്ലാ കണക്കുകൂട്ടലുകള്‍ക്കും മുകളിലായിരുന്നു. ഇതോടെ നാണംകെട്ട് പുറത്താവേണ്ടി വന്നു.

ഇതോടെ ചില നാണംകെട്ട റെക്കോഡുകളിലും കോലിക്ക് പേരുചേര്‍ക്കേണ്ടി വന്നു. ആദ്യം ബാറ്റുചെയ്യുമ്പോള്‍ കൂടുതല്‍ തവണ ഡെക്കിന് പുറത്താവുന്ന ഇന്ത്യന്‍ താരങ്ങളില്‍ തലപ്പത്തേക്കെത്തിയിരിക്കുകയാണ് കോലി. ഇത് 34ാം തവണയാണ് കോലി ഡെക്കാവുന്നത്. 34 തവണ സച്ചിന്‍ ടെണ്ടുല്‍ക്കറും പൂജ്യത്തിന് പുറത്തായിട്ടുണ്ട്. ഇതോടെ രണ്ട് ഇതിഹാസങ്ങളും നാണംകെട്ട റെക്കോഡിലെ ഒന്നാം സ്ഥാനം പങ്കിടുകയാണ്.

virat kohli

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് 31 തവണയും നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 30 തവണയും മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി 29 തവണയും ഡെക്കിന് പുറത്തായിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ബൗളര്‍മാര്‍ എന്നും കോലിക്ക് വലിയ ഭീഷണിയാണ്. ഇത് വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇത് 11ാം തവണയാണ് കോലി ഇംഗ്ലണ്ടിനെതിരേ ഡെക്കിന് മടങ്ങുന്നത്. ഏറ്റവും കൂടുതല്‍ തവണ കോലി പൂജ്യത്തിന് പുറത്തായത് ഇംഗ്ലണ്ടിനെതിരേയാണ്.

ആറ് തവണ ഓസ്‌ട്രേലിയക്കെതിരേ ഡെക്കിന് പുറത്തായതാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ അഞ്ച് തവണയും ശ്രീലങ്കയ്‌ക്കെതിരേ നാല് തവണയും ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ശ്രീലങ്ക എന്നിവര്‍ക്കെതിരേ രണ്ട് തവണ വീതവും അയര്‍ലന്‍ഡിനും പാകിസ്താനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കുമെതിരേ ഓരോ തവണ വീതവും കോലി ഡെക്കിന് പുറത്തായിട്ടുണ്ട്.

ഇത്തവണ മിന്നും ഫോമിലായിരുന്നു കോലിയെങ്കിലും ഇംഗ്ലണ്ടിനെതിരേ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. ആദ്യ അഞ്ച് മത്സരത്തിലും ഇന്ത്യ റണ്‍സ് പിന്തുടര്‍ന്നാണ് ജയിച്ചത്. എന്നാല്‍ ആദ്യം ബാറ്റുചെയ്യേണ്ടി വന്നപ്പോള്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടിരിക്കുകയാണ്. 2019ലെ ലോകകപ്പില്‍ ഇന്ത്യയുടെ വിജയക്കുതിപ്പിന് അവസാനമിട്ടത് ഇംഗ്ലണ്ടായിരുന്നു. ഇത്തവണയും അത് സംഭവിക്കുമോയെന്ന ആശങ്ക നിലനിന്നിരുന്നു.

ഇന്ത്യയുടെ തുടക്കം നിരാശപ്പെടുത്തുന്നതാണ്. മധ്യനിരയുടെ കരുത്തില്‍ ശക്തമായി തിരിച്ചെത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. 2019ലേതിന് സമാനമായ ദുരന്തം ഇന്ത്യയെ കാത്തിരിക്കുന്നുണ്ടെന്ന സൂചന പോലെയാണ് നിലവില്‍ ടീം മുന്നോട്ട് പോകുന്നതെന്ന് പറയാം.

Story first published: Sunday, October 29, 2023, 15:20 [IST]
Other articles published on Oct 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+