For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ലോക റെക്കോഡിട്ട് മാര്‍ക്രം, ഇത് കോലി 2018ല്‍ പ്രവചിച്ചു! ട്വീറ്റ് വൈറല്‍

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ എല്ലാവരും തങ്ങളെ എന്തുകൊണ്ട് ഭയക്കണമെന്ന് തെളിയിക്കുന്ന ബാറ്റിങ് പ്രകടനമാണ് ശ്രീലങ്കയ്‌ക്കെതിരേ ദക്ഷിണാഫ്രിക്ക കാഴ്ചവെച്ചത്. റാസി വാന്‍ ഡെര്‍ ഡ്യൂസനും (108) ക്വിന്റന്‍ ഡീകോക്കും (100) എയ്ഡന്‍ മാര്‍ക്രമും (106) സെഞ്ച്വറിയോടെ കസറിയപ്പോള്‍ 5 വിക്കറ്റിന് 428 എന്ന ഗംഭീര ടോട്ടലാണ് ദക്ഷിണാഫ്രിക്ക പടുത്തുയര്‍ത്തിയത്.

ഏകദിന ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഇതില്‍ എടുത്തു പറയേണ്ടത് മാര്‍ക്രമിന്റെ മാരക ബാറ്റിങ് പ്രകടനമാണ്. വെറും 49 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗത്തിലുള്ള സെഞ്ച്വറിയെന്ന റെക്കോഡാണ് മാര്‍ക്രം സ്വന്തം പേരിലാക്കിയത്. 2011ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ കെവിന്‍ ഒബ്രൈന്‍ നേടിയ 50 ബോള്‍ സെഞ്ച്വറിയുടെ റെക്കോഡാണ് മാര്‍ക്രം പഴങ്കഥയാക്കിയത്.

ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്രം റെക്കോഡ് പ്രകടനം കാഴ്ചവെച്ചപ്പോള്‍ വൈറലാവുന്നത് വിരാട് കോലിയുടെ പഴയ ട്വീറ്റാണ്. 2018ലെ കോലിയുടെ ട്വീറ്റാണ് ഇപ്പോള്‍ ആരാധകര്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. 'എയ്ഡന്‍ മാര്‍ക്രമിന്റെ ബാറ്റിങ് കാണാന്‍ മനോഹരമാണ്' എന്നാണ് കോലി അന്ന് കുറിച്ചത്. അങ്ങനെ എല്ലാ താരങ്ങളേയും പ്രശംസിക്കുന്ന താരമല്ല കോലി. 2018ല്‍ കോലിയുടെ വിലയിരുത്തലാണ് ഇപ്പോള്‍ സത്യമായിരിക്കുന്നത്. ശ്രീലങ്കയുടെ ബൗളര്‍മാരെ കണ്ണീരണിയിപ്പിക്കുന്ന ബാറ്റിങ്ങാണ് മാര്‍ക്രം കാഴ്ചവെച്ചത്.

54 പന്ത് നേരിട്ട് 14 ഫോറും 3 സിക്‌സും പറത്തിയാണ് മാര്‍ക്രം മടങ്ങിയത്. അവസാന ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനായിരുന്നു മാര്‍ക്രം. എന്നാല്‍ താരത്തിന് തിളങ്ങാനായിരുന്നില്ല. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനവും അദ്ദേഹം നേരിട്ടിരുന്നു. എന്നാല്‍ നിരാശപ്പെടുത്തുന്ന ഐപിഎല്‍ സീസണിന്റെ ക്ഷീണം ലോകകപ്പിലെ ആദ്യ മത്സരത്തിലൂടെത്തന്നെ മാര്‍ക്രം മാറ്റിയിരിക്കുകയാണ്. ക്വിന്റന്‍ ഡീകോക്കും റാസി വാന്‍ ഡെര്‍ ഡ്യൂസനും നല്‍കിയ മികച്ച തുടക്കം മാര്‍ക്രം കൃത്യമായി മുതലാക്കുകയായിരുന്നു.

aiden markram

ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്നിങ്‌സില്‍ മൂന്ന് താരങ്ങള്‍ സെഞ്ച്വറി നേടുന്നത്. ഇടം കൈയന്‍ ഓപ്പണറായ ഡീകോക്ക് 84 പന്ത് നേരിട്ട് 12 ഫോറും 3 സിക്‌സും പറത്തിയാണ് സെഞ്ച്വറി നേടിയത്. റാസി 110 പന്ത് നേരിട്ട് 13 ഫോറും 2 സിക്‌സുമാണ് നേടിയത്. പിന്നാലെയാണ് മാര്‍ക്രമിന്റെ തകര്‍പ്പന്‍ പ്രകടനം. ഈ പ്രകടനമാണ് ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലിലേക്ക് ദക്ഷിണാഫ്രിക്കയെ എത്തിച്ചത്.

ഇതുവരെ ഏകദിന ലോകകപ്പ് നേടാന്‍ സാധിച്ചിട്ടില്ലെങ്കിലും പല റെക്കോഡുകളും ദക്ഷിണാഫ്രിക്കയുടെ പേരിലാണെന്നതാണ് കൗതുകം. ഏകദിനത്തിലെ വേഗ ഫിഫ്റ്റി, വേഗ സെഞ്ച്വറി, വേഗ 150 എന്നീ റെക്കോഡുകള്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സിന്റെ പേരിലാണ്. ഏകദിന ലോകകപ്പിലെ വേഗ സെഞ്ച്വറി മാര്‍ക്രം സ്വന്തം പേരിലാക്കിയപ്പോള്‍ മൂന്ന് തവണ 400 പ്ലസ് സ്‌കോര്‍ പടുത്തുയര്‍ത്തിയ ഏക ടീമെന്ന റെക്കോഡും ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമാണ്.

ലോകകപ്പില്‍ കൂടുതല്‍ തവണ 400 പ്ലസ് റണ്‍സ് എന്ന റെക്കോഡും ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തം. ഇത്തവണ എല്ലാവരേയും വിറപ്പിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കുമെന്നുറപ്പ്. ആന്റിച്ച് നോക്കിയേയും അഭാവം പേസ് നിരയിലുണ്ടെങ്കിലും ഇതിനെ മറികടക്കാനുള്ള ബൗളിങ് കരുത്തും അവര്‍ക്കുണ്ട്. ഇന്ത്യയുള്‍പ്പെടെ ലോകകപ്പിലെ ഫേവറേറ്റുകളായ ടീമുകള്‍ക്കെല്ലാം ദക്ഷിണാഫ്രിക്ക വലിയ ഭീഷണിയാണുയര്‍ത്തുന്നത്.

ശ്രീലങ്കയെ വിറപ്പിക്കുന്ന ബൗളിങ് കാഴ്ചവെച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഫീല്‍ഡിങ്ങില്‍ പിഴവ് പറ്റി. റാസി വാന്‍ ഡെര്‍ ഡ്യൂസനും നായകന്‍ ടെംബ ബാവുമയുമെല്ലാം ക്യാച്ച് കൈവിട്ടു. മികച്ച ഫീല്‍ഡിങ് പ്രകടനംകൂടിയുണ്ടായിരുന്നെങ്കില്‍ ശ്രീലങ്കയെ 200നുള്ളിലേക്കൊതുക്കാന്‍ ചിലപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കുമായിരുന്നു.

പ്ലേയിങ് 11: ദക്ഷിണാഫ്രിക്ക- ക്വിന്റന്‍ ഡീകോക്ക്, ടെംബ ബാവുമ (c), റാസി വാന്‍ ഡെര്‍ ഡൂസന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, ജെറാള്‍ഡ് കോയ്‌സി, കേശവ് മഹാരാജ്, കഗിസോ റബാഡ, ലൂങ്കി എന്‍ഗിഡി

ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ചരിത് അസലന്‍ക, ധനഞ്ജയ് ഡി സില്‍വ, ദസുന്‍ ഷണക (c), ദുനിത് വെല്ലാലാഗെ, ദില്‍ഷന്‍ മധുശന്‍ക, മതീഷ പതിരണ

Story first published: Saturday, October 7, 2023, 21:08 [IST]
Other articles published on Oct 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+