For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: കിങ് കോലി, ജന്മദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി- ലോക റെക്കോഡില്‍ സച്ചിനൊപ്പം

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടി വിരാട് കോലി. ജന്മദിനത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ കോലി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറിയെന്ന ലോക റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ്. ഒരു സെഞ്ച്വറിയകലെ സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്ന് ഏകദിനത്തില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡ് കോലിക്ക് സ്വന്തം പേരിലാക്കാം. കരുത്തുറ്റ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ നേരിട്ടാണ് കോലിയുടെ സെഞ്ച്വറി പ്രകടനം.

49 ഏകദിന സെഞ്ച്വറിയിലേക്കെത്താന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് 452 ഇന്നിങ്‌സാണ് വേണ്ടിവന്നത്. എന്നാല്‍ വെറും 277 ഇന്നിങ്‌സില്‍ നിന്നാണ് കോലി ചരിത്ര നേട്ടത്തിലേക്കെത്തിയിരിക്കുന്നത്. തന്റെ ആദ്യ ഏകദിന സെഞ്ച്വറി കൊല്‍ക്കത്തയില്‍ നേടിയ കോലി തന്റെ 49ാം ഏകദിന സെഞ്ച്വറിയും ഇതേ മൈതാനത്ത് നേടിയെന്നതാണ് കൗതുകകരമായ കാര്യം.

ജന്മദിനത്തില്‍ സെഞ്ച്വറി നേടുന്ന ഏഴാമത്തെ താരമായി മാറാനും കോലിക്കായി. 1993ല്‍ വിനോദ് കാംബ്ലി, 1998ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, 2008ല്‍ സനത് ജയസൂര്യ, 2011ല്‍ റോസ് ടെയ്‌ലര്‍, 2022ല്‍ ടോം ലാദം, 2023ല്‍ മിച്ചല്‍ മാര്‍ഷ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലേക്കെത്തിയത്. ഏറ്റവും നിര്‍ണ്ണായക സമയത്താണ് വിരാട് കോലി സെഞ്ച്വറിയോടെ ഇന്ത്യയുടെ നട്ടെല്ലായി മാറിയത്. ഇത്തവണത്തെ ലോകകപ്പ് കോലി ആഘോഷമാക്കുകയാണെന്ന് പറയാം. ഇത്തവണത്തെ ലോകകപ്പില്‍ 500 റണ്‍സ് പിന്നിടുന്ന ആദ്യത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനായും കോലി മാറി.

നാട്ടില്‍ 6000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമായി മാറാനും കോലിക്കായി. 6976 റണ്‍സുമായി സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തലപ്പത്ത്. കോലി രണ്ടാം സ്ഥാനത്താണ്. 5521 റണ്‍സുമായി റിക്കി പോണ്ടിങ് മൂന്നാം സ്ഥാനത്താണ്. കൂടാതെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 3000 റണ്‍സ് പൂര്‍ത്തിയാക്കാനും കോലിക്കായിരിക്കുകയാണ്. കൂടുതല്‍ ടീമുകള്‍ക്കെതിരേ 3000ലധികം റണ്‍സ് നേടുന്നവരില്‍ കോലി രണ്ടാം സ്ഥാനത്താണ്. അഞ്ച് ടീമുകള്‍ക്കെതിരേയാണ് കോലി ഈ നേട്ടം കൈവരിച്ചത്.

virat kohli

ഏഴ് ടീമുകള്‍ക്കെതിരേയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ നേട്ടം സ്വന്തമാക്കിയത്. റിക്കി പോണ്ടിങ്, കുമാര്‍ സംഗക്കാര, ജാക്‌സ് കാലിസ് എന്നിവരും അഞ്ച് ടീമുകള്‍ക്കെതിരേ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഒരു ലോകകപ്പില്‍ കൂടുതല്‍ തവണ 50 പ്ലസ് സ്‌കോറെന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും കോലിക്കായി. ഈ ലോകകപ്പില്‍ ഇത് ആറാം തവണയാണ് കോലി 50ലധികം റണ്‍സ് നേടുന്നത്.

രോഹിത് ശര്‍മ 2019ലും ഡേവിഡ് വാര്‍ണര്‍ 2019ലും ആറ് തവണ വീതം ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. 2003ല്‍ ഏഴ് തവണ ഈ നേട്ടത്തിലെത്തിയ സച്ചിനും 2019ല്‍ ഏഴ് തവണ ഈ നേട്ടത്തിലെത്തിയ ഷക്കീബ് അല്‍ ഹസനുമാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഈ ലോകകപ്പില്‍ ഇനിയും മത്സരം ശേഷിക്കെ കോലിക്ക് ഈ റെക്കോഡില്‍ തലപ്പത്തെത്താന്‍ അവസരമുണ്ട്.

121 പന്ത് നേരിട്ട് 10 ബൗണ്ടറികള്‍ ഉള്‍പ്പെടെ 101 റണ്‍സോടെ കോലി പുറത്താവാതെ നിന്നു. ശ്രേയസ് അയ്യര്‍ 77 റണ്‍സും രോഹിത് ശര്‍മ 40 റണ്‍സും നേടിയപ്പോള്‍ രവീന്ദ്ര ജഡേജ 15 പന്തില്‍ 29 റണ്‍സുമായി പുറത്താവാതെ നിന്നു.

പ്ലേയിങ് 11: ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സൗത്താഫ്രിക്ക- ടെംബ ബവുമ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റാസി വാന്‍ഡെര്‍ ഡ്യുസെന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്‍ട്രിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സെന്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുംഗി എന്‍ഗിഡി, തബ്രെയ്സ് ഷംസി.

Story first published: Sunday, November 5, 2023, 18:07 [IST]
Other articles published on Nov 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+