For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: കോലിയുടെ ലക്ഷ്യം സെഞ്ച്വറി, കിരീടമല്ല! രൂക്ഷ വിമര്‍ശനവുമായി നാസര്‍ ഹുസൈന്‍

മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യ തകര്‍പ്പന്‍ പ്രകടനത്തോടെ സെമി ഉറപ്പിച്ചിരിക്കുകയാണ്. കളിച്ച ഏഴ് മത്സരത്തിലും വമ്പന്‍ ജയം നേടിയ ഇന്ത്യ ഇതിനോടകം സെമി ഉറപ്പിച്ചിട്ടുണ്ട്. കരുത്തരുടെ നിരയായ ഇന്ത്യ ഒന്നാം സ്ഥാനക്കാരായി സെമി കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ശ്രീലങ്കയെ 302 റണ്‍സിന് നാണംകെടുത്തിയ ഇന്ത്യക്ക് ഇനി ദക്ഷിണാഫ്രിക്കയുടെ വെല്ലുവിളിയാണ് മറികടക്കാനുള്ളത്. ഈ കടമ്പ കൂടി കടന്നാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനക്കാരായിത്തന്നെ സെമിയിലെത്താം.

ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയുടെ സര്‍വാധിപത്യ ജയമാണ് കണ്ടത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം ഒരുപോലെ തിളങ്ങി. ഇന്ത്യക്കായി ശുബ്മാന്‍ ഗില്‍ (92), വിരാട് കോലി (88), ശ്രേയസ് അയ്യര്‍ (82) എന്നിവര്‍ അര്‍ധ സെഞ്ച്വറിയോടെ മിന്നിച്ചു. വിരാട് കോലി സെഞ്ച്വറി പ്രതീക്ഷിച്ചിരുന്നെങ്കിലും 12 റണ്‍സകലെ വീണു. 11 ബൗണ്ടറികളാണ് കോലിക്ക് നേടാനായത്. നിലവില്‍ 48 സെഞ്ച്വറി നേടിയ കോലി രണ്ട് സെഞ്ച്വറിയകലെ സച്ചിന്റെ കൂടുതല്‍ ഏകദിന സെഞ്ച്വറിയെന്ന റെക്കോഡിനെ മറികടക്കാനൊരുങ്ങുകയാണ്.

അതുകൊണ്ടുതന്നെ കോലി ഇപ്പോള്‍ സെഞ്ച്വറി അതിയായി ആഗ്രഹിക്കുന്നു. സെഞ്ച്വറി നഷ്ടമാകുന്ന മത്സരങ്ങളില്‍ കടുത്ത നിരാശയിലാണ് കോലിയെ കാണപ്പെടുന്നത്. സെഞ്ച്വറിക്കായി കോലി സ്‌ട്രൈക്ക് റേറ്റ് കുറച്ച് സ്വയം സമ്മര്‍ദ്ദത്തിലാകുന്നതാണ് ഇപ്പോള്‍ കാണുന്നത്. ശ്രീലങ്കയ്‌ക്കെതിരേയും സെഞ്ച്വറിക്കായി അമിതമായി ശ്രമിച്ചാണ് കോലി പുറത്തായത്. ഇപ്പോഴിതാ കോലി സെഞ്ച്വറിക്കായല്ല കിരീടം നേടുന്നതിനായാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതെന്ന് വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍.

'ലോകകപ്പ് കിരീടം നേടുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അവന്‍ 49 സെഞ്ച്വറിയോ 50 സെഞ്ച്വറിയോ 100 സെഞ്ച്വറിയോ നേടിക്കോട്ടെ പക്ഷെ ഏറ്റവും പ്രധാനപ്പെട്ട കാര്യം കിരീടം നേടുകയെന്നതിലാണ്. ഇന്ത്യ ഒരിക്കലും കോലിയുടെ 49 ഏകദിന സെഞ്ച്വറിയെക്കുറിച്ചല്ല ആലോചിക്കുന്നത്. കോലി ഇപ്പോള്‍ സെഞ്ച്വറിക്കരികെ സമ്മര്‍ദ്ദത്തിലാകുന്നു. സച്ചിന്‍ പറഞ്ഞത് ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുകയാണ്. 99, 100 സെഞ്ച്വറികള്‍ നേടുന്ന സമയത്ത് സച്ചിന്‍ ഒരിക്കലും സമ്മര്‍ദ്ദത്തിലായിട്ടില്ല.

virat kohli

എന്നാല്‍ 100ാം സെഞ്ച്വറിക്ക് മുമ്പ് റൂം ബോയി ഇന്ന് നിങ്ങള്‍ 100ാം സെഞ്ച്വറി നേടുമോയെന്ന് ചോദിച്ചപ്പോഴാണ് സച്ചിന്‍ അല്‍പ്പം പരുങ്ങിയത്. അത്തരമൊരു സാഹചര്യം ഏതൊരു താരത്തേയും സമ്മര്‍ദ്ദത്തിലാക്കിയേക്കാം. കോലി ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കുമെന്നാണ് ഞാന്‍ കരുതുന്നത്'- നാസര്‍ ഹുസൈന്‍ പറഞ്ഞു. നേരത്തെ കോലി സെഞ്ച്വറിക്കായി ഇത്തരത്തില്‍ ബുദ്ധിമുട്ടിയിരുന്നില്ല. എന്നാല്‍ സച്ചിന്റെ ആരും തകര്‍ക്കാനാവില്ലെന്ന് കരുതിയ റെക്കോഡിലേക്കാണ് കോലി അടുക്കുന്നത്.

രണ്ട് സെഞ്ച്വറിയകലെ കോലിക്ക് ഐതിഹാസിക നേട്ടത്തിലേക്കെത്താം. ഈ റെക്കോഡ് തകര്‍ക്കുക ആര്‍ക്കും എളുപ്പമാവില്ല. അതുകൊണ്ടുതന്നെ ചരിത്ര നേട്ടമെന്ന നിലയിലുള്ള ചിന്ത വരുമ്പോള്‍ കോലി സമ്മര്‍ദ്ദത്തിലാവുകയാണ് ചെയ്യുന്നത്. ഇത്തവണത്തെ ലോകകപ്പിലൂടെത്തന്നെ കോലി സച്ചിന്റെ റെക്കോഡ് മറികടക്കണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ സെഞ്ച്വറിക്കരികെ സമ്മര്‍ദ്ദം കോലിയെ പ്രതിസന്ധിയിലാക്കുകയാണ്.

ശ്രീലങ്കയ്‌ക്കെതിരേ കോലി സെഞ്ച്വറി നേടാന്‍ ആഗ്രഹിച്ചതിന് പിന്നില്‍ മറ്റൊരു കാരണമുണ്ട്. മുംബൈയിലായിരുന്നു മത്സരം. കൂടാതെ സച്ചിന്‍ ടെണ്ടുല്‍ക്കറും മത്സരം കാണാന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. സച്ചിനെ സാക്ഷിയാക്കി സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡിനൊപ്പമെത്താനുള്ള സുവര്‍ണ്ണാവസരമായിരുന്നു കോലിക്ക് മുന്നിലുണ്ടായിരുന്നത്. മികച്ച തുടക്കം ലഭിച്ചതോടെ കോലി ഇത് ആഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ സെഞ്ച്വറി നേടാനായില്ല. ഇതിന്റെ നിരാശ കോലി പ്രകടിപ്പിക്കുകയും ചെയ്തു.

ഇനി ദക്ഷിണാഫ്രിക്കയ്ക്കും നെതര്‍ലന്‍ഡ്‌സിനുമെതിരേയാണ് ഇന്ത്യക്ക് മത്സരമുള്ളത്. ഇതില്‍ കോലിയുടെ സെഞ്ച്വറി പ്രകടനം കാണാനാവുമോയെന്നത് കാത്തിരുന്ന് കാണാം. എന്തായാലും അധികം വൈകാതെ തന്നെ സച്ചിനെ കോലി മറികടക്കുമെന്ന് ഉറപ്പാണ്.

Story first published: Friday, November 3, 2023, 13:08 [IST]
Other articles published on Nov 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+