For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: കോലിയുടെ പറക്കും ക്യാച്ച്, കുംബ്ലെ വീണു! വന്‍ റെക്കോര്‍ഡ് | സച്ചിന്‍ മൂന്നാമത്

ചെന്നൈ: ഐസിസി ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയുമായുള്ള ആദ്യ പോരാട്ടത്തില്‍ ബാറ്റ് ചെയ്യും മുമ്പു തന്നെ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം വിരാട് കോലി. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്ത ഇന്ത്യന്‍ ഫീല്‍ഡറെന്ന റെക്കോര്‍ഡിനാണ് മുന്‍ നായകന്‍ അവകാശിയായത്. മുന്‍ സ്പിന്‍ ഇതിഹാസവും ക്യാപ്റ്റനും കോച്ചുമായ അനില്‍ കുംബ്ലെയുടെ പേരിലായിരുന്നു നേരത്തേയുള്ള ഓള്‍ടൈം റെക്കോര്‍ഡ്.

14 ക്യാച്ചുകളായിരുന്നു ലോകകപ്പ് ചരിത്രത്തില്‍ കുംബ്ലെയുടെ കൈകളില്‍ കുരുങ്ങിയത്. ഓസീസുമായുള്ള മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് തിരുത്തി ഒന്നാമനാവാന്‍ ഒരേയൊരു ക്യാച്ചായിരുന്നു കോലിക്കു വേണ്ടിയിരുന്നത്. ആരാധകര്‍ കാത്തിരുന്ന ആ ചരിത്ര മുഹൂര്‍ത്തം പിറക്കാന്‍ അധിസമയം കാത്തിരിക്കേണ്ടതായി വന്നില്ല. മൂന്നാം ഓവറില്‍ തന്നെ ക്യാച്ചുകളില്‍ ഇന്ത്യയുടെ കിങായി കോലി മാറി.

VIRAT KOHLI

ഓസ്‌ട്രേലിയയുടെ അപകടകാരിയായ ബാറ്റര്‍ മിച്ചെല്‍ മാര്‍ഷിനെയാണ് തകര്‍പ്പനൊരു പറക്കും ക്യാച്ചിലൂടെ കോലി പുറത്താക്കിയത്. ജസ്പ്രീത് ബുംറയെറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാമത്തെ ബോളിലായിരുന്നു അക്കൗണ്ട് തുറക്കും മുമ്പ് തന്നെ മാര്‍ഷിനെ ഇന്ത്യ മടക്കിയത്. ഓഫ് സ്റ്റംപിന് പുറത്തേക്കു വന്ന ഷോര്‍ട്ട് ഓഫ് ലെങ്ത് ബോളായിരുന്നു അത്. ബോളിന് കുറച്ചധികം ബൗണ്‍സ് ലഭിക്കുകയും ചെയ്തു. ഒട്ടും ആത്മവിശ്വാസമില്ലാതെ മാര്‍ഷ് ഷോട്ടിനു തുനിയുകയായിരുന്നു.

പക്ഷെ അദ്ദേഹത്തിന്റെ ടൈമിങ് പാടെ പാളി. ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ സ്ലിപ്പിലേക്ക്. വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ വലതു വശത്തേക്കു ഡൈവ് ചെയ്ത് അതെടുക്കാതെ സ്ലിപ്പിലുള്ള കോലിക്ക് അവസരം വിട്ടുനല്‍കി. ഇടതു വശത്തേക്കു ഡൈവ് ചെയ്ത കോലി അതു ഭദ്രമായി കൈയ്ക്കുള്ളിലാക്കുകയും ചെയ്തു. കിടിലനൊരു ക്യാച്ച് തന്നെയായിരുന്നു ഇത്.

ഈ ക്യാച്ചോടെ ലോകകപ്പില്‍ കോലിയുടെ സമ്പാദ്യം 15 ക്യാച്ചുകളായിരിക്കുകയാണ്. നാലു ലോകകപ്പുകളില്‍ നിന്നാണ് ഫീല്‍ഡറെന്ന നിലയില്‍ അദ്ദേഹം ഇത്രയും ക്യാച്ചുകളെടുത്തത്. 2011ല്‍ ഇന്ത്യ ചാംപ്യന്‍മാരായ ലോകകപ്പിലൂടെയായിരുന്നു കോലിയുടെ അരങ്ങേറ്റം. 2015ലെ ലോകകപ്പില്‍ സെമി ഫൈനലില്‍ പുറത്തായ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. 2019ലെ അവസാന ലോകകപ്പില്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു കോലി.

INDIA

ലോകകപ്പിലെ ക്യാച്ചുകളുടെ കാര്യത്തില്‍ കോലി, കുംബ്ലെ എന്നിവര്‍ കഴിഞ്ഞാല്‍ മൂന്നാംസ്ഥാനത്ത് മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 12 ക്യാച്ചുകളാണ് അദ്ദേഹത്തന്റെ പേരിലുള്ളത്. ഇത്ര തന്നെ ക്യാച്ചുകളുമായി മറ്റൊരു മുന്‍ ഇതിഹാസവും 1983ലെ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനുമായ കപില്‍ ദേവ് നാലാംസ്ഥാനത്തുണ്ട്.

മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് എന്നിവര്‍ 11 ക്യാച്ചുകള്‍ വീതമെടുത്തപ്പോള്‍ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍ 10 ക്യാച്ചുകളുമെടുത്തു.

ഓസ്‌ട്രേലിയ പൊരുതുന്നു

ഇന്ത്യക്കെതിരേ ചെപ്പോക്കില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ പൊരുതുകയാണ്. 11 ഓവറുകള്‍ കഴിയുമ്പോള്‍ ഓസീസ് ഒരു വിക്കറ്റിനു 51സെന്ന നിലയിലാണ്. ഡേവിഡ് വാര്‍ണറിനൊപ്പം (24) സ്റ്റീവന്‍ സ്മിത്താണ് (27) ക്രീസിലുള്ളത്.

ടീം സ്‌കോര്‍ അഞ്ചില്‍ നില്‍ക്കെ മിച്ചെല്‍ മാര്‍ഷിനെ നഷ്ടമായ ശേഷം ഓസീസ് പതറിയിരുന്നു. എന്നാല്‍ 52 ബോളില്‍ 46 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി വാര്‍ണര്‍- സ്മിത്ത് സഖ്യം ഓസ്‌ട്രേലിയയെ കളിയിലേക്കു തിരികെ കൊണ്ടു വരികയായിരുന്നു.

Story first published: Sunday, October 8, 2023, 15:13 [IST]
Other articles published on Oct 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+