For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സച്ചിന് ശേഷം ഇതാദ്യം, ചരിത്ര നേട്ടത്തില്‍ കോലി! എലൈറ്റ് ക്ലബ്ബില്‍ നാലാമന്‍

കൊല്‍ക്കത്ത: ഏകദിന ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഭേദപ്പെട്ട തുടക്കം തന്നെയാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഇന്ത്യക്കായി വിരാട് കോലിയും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് നടത്തുന്നത്. നിലയുറപ്പിച്ച കോലി വമ്പനൊരു നേട്ടത്തിലേക്കും പേരുചേര്‍ത്തിരിക്കുകയാണ്.

ഏകദിന ലോകകപ്പില്‍ 1500 റണ്‍സ് ക്ലബ്ബിലെത്തുന്ന നാലാമത്തെ താരമെന്ന റെക്കോഡിലേക്കാണ് കോലി പേരുചേര്‍ത്തിരിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് കോലി. 45 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 2278 റണ്‍സാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയത്. ഇതില്‍ ആറ് സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. രണ്ടാം സ്ഥാനത്തുള്ള റിക്കി പോണ്ടിങ് 46 മത്സരത്തില്‍ നിന്ന് 1743 റണ്‍സാണ് നേടിയത്. മൂന്നാം സ്ഥാനത്തുള്ള കുമാര്‍ സംഗക്കാര 1532 റണ്‍സാണ് നേടിയത്.

നിലവില്‍ നാലാം സ്ഥാനത്താണ് വിരാട് കോലി. ഇതില്‍ സംഗക്കാരയുടേയും റിക്കി പോണ്ടിങ്ങിന്റേയും റെക്കോഡ് ഈ ലോകകപ്പിലൂടെത്തന്നെ കോലി മറികടക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ സച്ചിന്റെ റെക്കോഡ് മറികടക്കുക അല്‍പ്പം പ്രയാസമാണ്. എന്നാല്‍ ഒരു ലോകകപ്പ് കൂടി കളിക്കാനുള്ള ഫിറ്റ്‌നസ് കോലിയില്‍ ശേഷിക്കുന്നു. അതുകൊണ്ടുതന്നെ സച്ചിനെ ഭാവിയില്‍ കോലി മറികടക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.

നാല് ലോകകപ്പുകളിലൂടെത്തന്നെ കോലി 1500 റണ്‍സിലേക്കെത്തിയെന്നതാണ് എടുത്തു പറയേണ്ടത്. സച്ചിന്‍ ആറ് ലോകകപ്പുകളില്‍ നിന്നായാണ് ഈ നേട്ടത്തിലേക്കെത്തിയത്. ഏകദിനത്തിലെ സച്ചിന്റെ 49 സെഞ്ച്വറികളെന്ന ലോക റെക്കോഡിന് തൊട്ടടുത്താണ് കോലി. നിലവില്‍ 48 സെഞ്ച്വറികളാണ് കോലിയുടെ പേരിലുള്ളത്. രണ്ട് സെഞ്ച്വറിയകലെ സച്ചിന്റെ ലോക റെക്കോഡ് ഭേദിക്കാനുള്ള അവസരം കോലിക്ക് മുന്നിലുണ്ട്.

virat kohli

ഈ ലോകകപ്പില്‍ത്തന്നെ രണ്ട് തവണ സെഞ്ച്വറിക്ക് തൊട്ടടുത്ത് കോലി പുറത്തായി. ഇൗ ലോകകപ്പിലൂടെത്തന്നെ കോലിക്ക് ഈ റെക്കോഡില്‍ സച്ചിനെ മറികടക്കാനാവുമെന്നാണ് ആരാധക പ്രതീക്ഷ. ഇത്തവണ സ്ഥിരതയോടെ കളിക്കാന്‍ കോലിക്ക് സാധിക്കുന്നുണ്ട്. സെമി ഫൈനലിനോടടുക്കവെ ഇന്ത്യ സജീവ കിരീട പ്രതീക്ഷയിലാണ്. കോലിയുടെ മിന്നും ഫോം ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.

ഈ ലോകകപ്പില്‍ ആറാം അര്‍ധ സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കോലി നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ന്യൂസീലന്‍ഡ്, ശ്രീലങ്ക എന്നിവര്‍ക്കെതിരേയും അര്‍ധ സെഞ്ച്വറി പ്രകടനം നടത്താന്‍ കോലിക്ക് സാധിച്ചിരുന്നു. തന്റെ ജന്മദിനത്തില്‍ അര്‍ധ സെഞ്ച്വറി പ്രകടനം നടത്താന്‍ കോലിക്കായി എന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്ക് ജയിച്ചാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി സെമി കളിക്കാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെയാണ് ടീം കളിക്കുന്നത്. ഇന്ത്യക്ക് രോഹിത് ശര്‍മ വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. 24 പന്തില്‍ 6 ഫോറും 2സിക്‌സും ഉള്‍പ്പെടെ 40 റണ്‍സാണ് രോഹിത് നേടിയത്. 166.66 സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് മിന്നിച്ചത്. ശുബ്മാന്‍ ഗില്‍ 23 പന്തില്‍ 24 റണ്‍സ് നേടി പുറത്തായി.

പ്ലേയിങ് 11: ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സൗത്താഫ്രിക്ക- ടെംബ ബവുമ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റാസി വാന്‍ഡെര്‍ ഡ്യുസെന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്‍ട്രിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സെന്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുംഗി എന്‍ഗിഡി, തബ്രെയ്സ് ഷംസി.

Story first published: Sunday, November 5, 2023, 16:16 [IST]
Other articles published on Nov 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+