Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: രോഹിത്തിനും കോലിക്കും പുതിയ സ്ഥാനം! ടോപ്പ് ഫോറിനെ ഉടച്ചുവാര്‍ത്ത് ശാസ്ത്രി

ഏഷ്യാ കപ്പും ഐസിസി ഏകദിന ലോകകപ്പും വരാനിരിക്കെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിനെ ഉടച്ചുവാര്‍ത്തിരിക്കുകയാണ് മുന്‍ കോച്ചും മുന്‍ ഇതിഹാസവുമായ രവി ശാസ്ത്രി. നാലാം നമ്പറില്‍ ആരു ബാറ്റ് ചെയ്യുമെന്ന അനിശ്ചിതത്വം നിലനില്‍ക്കെ ഇതു പരിഹരിക്കാന്‍ വഴി നിര്‍ദേശിച്ചിരിക്കുകയാണ് അദ്ദേഹം. ശ്രേയസ് അയ്യരാണ് നാലാം നമ്പറിലെ ഫസ്റ്റ് ചോയ്‌സ് ബാറ്റര്‍.

പക്ഷെ ഫിറ്റ്‌നസ് ഇനിയും തെളിയിച്ചിട്ടില്ലാത്ത അദ്ദേഹം ലോകകകപ്പില്‍ കളിക്കുമോയെന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല. ഇതിനിടെയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ അതിഥിയായി വന്നപ്പോള്‍ ബാറ്റിങ് ലൈനപ്പില്‍ ശാസ്ത്രി ചില സര്‍പ്രൈസ് മാറ്റങ്ങള്‍ നിര്‍ദേശിച്ചത്. മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയെ ഏഷ്യാ കപ്പിലും ലോകകപ്പിലും ടീമിന് ആവശ്യമെങ്കില്‍ താഴേക്കു ഇറക്കാവുന്നതാണെന്നു ശാസ്ത്രി ചൂണ്ടിക്കാട്ടി.

ROHIT SHARMA

നിലവില്‍ മൂന്നാം നമ്പറിലാണ് കോലി സ്ഥിരമായി കളിച്ചുകൊണ്ടിരിക്കുന്നത്. മിന്നുന്ന പ്രകടനങ്ങളിലൂടെ ഈ റോള്‍ തന്റെ പേരില്‍ അദ്ദേഹം നേരത്തേ തന്നെ ഭദ്രമാക്കുകയും ചെയ്തിട്ടുള്ളതുമാണ്. ഏകദിനത്തില്‍ കോലി ഇതുവരെ നേടിയിട്ടുള്ള 46 സെഞ്ച്വറികളില്‍ 39ഉം മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത ശേഷമായിരുന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു ടോപ്പ് ഫോറില്‍ എവിടെയും ബാറ്റ് ചെയ്യാന്‍ കഴിയും. പക്ഷെ ശുഭ്മന്‍ ഗില്ലിനു മധ്യനിരയില്‍ കളിക്കുക എളുപ്പമായിരിക്കില്ലെന്നും ശാസ്ത്രി നിരീക്ഷിച്ചു. ഇഷാന്‍ കിഷന്‍ ഇന്ത്യക്കു വേണ്ടി ഓപ്പണറായി തന്നെ കളിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നു അദ്ദേഹം വ്യക്തമാക്കി.

ഇഷാന് ഏറ്റവും അനുയോജ്യമായത് ടോപ് ഓര്‍ഡറാണ്. ക്യാപ്റ്റനെന്ന നിലയില്‍ വളരെയെറെ അനുഭവസമ്പത്തുള്ളയാളാണ് രോഹിത് ശര്‍മ. അദ്ദേഹത്തിനു മൂന്നാം നമ്പറിലും നാലാം നമ്പറിലുമെല്ലാം ബാറ്റ് ചെയ്യാന്‍ കഴിയും. മൂന്നാം നമ്പറിലോ, നാലാം നമ്പറിലോ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ശുഭ്മന്‍ ഗില്ലിന് എങ്ങനെയായിരിക്കും അത് അനുഭവപ്പെടുക? ഒരു പൊസിഷന്‍ ആരുടെയും സ്വന്തമല്ല. നാലാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടി വന്നാല്‍ വിരാട് ടീമിനായി ആ പൊസിഷനില്‍ തന്നെ കളിക്കണമെന്നും ശാസ്ത്രി വിലയിരുത്തി.

ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായിരിക്കെ 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പില്‍ കോലിയെ നാലാം നമ്പറില്‍ കളിപ്പിക്കാന്‍ താന്‍ ആലോചിച്ചിരുന്നതായി ശാസ്ത്രി വെളിപ്പെടുത്തി. കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും വിരാടിന് മൂന്നാം നമ്പറില്‍ നിന്നും നാലാം നമ്പറിലേക്കു മാറ്റാന്‍ ഞാന്‍ ആലോചിച്ചിരുന്നു. മുന്‍ മുഖ്യ സെലക്ടറായിരുന്ന എംഎസ്‌കെ പ്രസാദുമായി ഇക്കാര്യം ചര്‍ച്ചയും ചെയ്തിരുന്നു.

VIRAT KOHLI

രണ്ടോ, മൂന്നോ വിക്കറ്റുകള്‍ തുടക്കത്തില്‍ നഷ്ടമായാല്‍ അതു ടീമിനെ സാരമായി ബാധിച്ചിരുന്നു. അതുകൊണ്ടു തന്നെ ഈയൊരു ദൗര്‍ബല്യം ഇല്ലാതാക്കുന്നതിനു വേണ്ടിയായിരുന്നു വിരാടിനെ നാലാം നമ്പറിലേക്കു മാറ്റാന്‍ ആലോചിച്ചത്. പരിചയസമ്പത്തുള്ള ഒരാളെ ഈ പൊസിഷനില്‍ ടീമിനു ആവശ്യമാണെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി. ശാസ്ത്രിക്കൊപ്പം ഷോയില്‍ പങ്കെടുത്ത പ്രസാദും കോലിയെ നാലാം നമ്പറില്‍ കളിപ്പിക്കാനുള്ള നീക്കം നടത്തിയിരുന്നതായി തുറന്നു പറഞ്ഞു.

കഴിഞ്ഞ ലോകകപ്പിന്റെ സെമി ഫൈനലില്‍ മധ്യനിരയുടെ അനുഭവസമ്പത്തില്ലായ്മ ഇന്ത്യയുടെ പരാജയത്തിനു വഴിയൊരുക്കിയിരുന്നു. ടോപ്പ് ത്രീയെ തുടക്കത്തില്‍ തന്നെ നഷ്ടമായതോടെ ഇന്ത്യ തകരുകയായിരുന്നു. നാലാം നമ്പറില്‍ വിരാട് കോലിയുടെ റെക്കോര്‍ഡ് വളരെ മികച്ചതാണെന്നു ശാസ്ത്രി ചൂണ്ടിക്കാട്ടി.

മൂന്നാം നമ്പര്‍ കഴിഞ്ഞാല്‍ വിരാടിന് ഏറ്റവും മികച്ച റെക്കോര്‍ഡുള്ളത് നാലാം നമ്പറിലാണ്. 39 മല്‍സരങ്ങളില്‍ നിന്നും 55 ശരാശരി അദ്ദേഹത്തിനു ഈ പൊസിഷനിലുണ്ട്. ഏഴു സെഞ്ച്വറികളും നാലാമനായി വിരാട് സ്‌കോര്‍ ചെയ്തിട്ടുണ്ട്. മൂന്നാം നമ്പറിനെക്കൂടാതെ ഏകദിനത്തില്‍ അദ്ദേഹം സെഞ്ച്വറിയടിച്ച ഏക പൊസിഷനും ഇതാണെന്നു ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, August 17, 2023, 11:46 [IST]
Other articles published on Aug 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+