Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: സൂര്യയും അക്ഷറും വേണ്ട! പകരം അവര്‍, ടീം ഇന്ത്യയില്‍ മാറ്റം നിര്‍ദേശിച്ച് ചോപ്ര

ഏകദിന ലോകകപ്പിനായി തിരഞ്ഞെടുത്തിരിക്കുന്ന ഇന്ത്യന്‍ ടീം പെര്‍ഫെക്ടല്ലെന്നും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ കൂടുതല്‍ മികച്ചതാവുമെന്നും മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു അദ്ദേഹം. അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയായിരുന്നു ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നാട്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുത്തത്.

ലോകകപ്പിനായി തിരഞ്ഞെടുത്ത സ്‌ക്വാഡ് മികച്ചതു തന്നെയാണ്. പക്ഷെ ടീമില്‍ ഒരു ഓഫ് സ്പിന്നറുടെ കുറവുള്ളതായി എനിക്കു തോന്നുന്നു. ഈ സ്‌ക്വാഡിനെ എനിക്കു നല്‍കിയാല്‍ ഞാന്‍ രണ്ടു മാറ്റങ്ങള്‍ തീര്‍ച്ചയായും വരുത്തും. അക്ഷര്‍ പട്ടേലിനു പകരം യുസ്വേന്ദ്ര ചഹലിനെയാണ് ഞാന്‍ ടീമിലെടുക്കുക.

YUZVENDRA CHAHAL

സൂര്യകുമാര്‍ യാദവിനു പകരം തിലക് വര്‍മയെയും ടീമിലേക്കു കൊണ്ടു വരികയും ചെയ്യും. പക്ഷെ നമുക്ക് 24 മണിക്കൂര്‍ വരെ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ടീമിനെ വിമര്‍ശിക്കാം. അതിനു ശേഷം ഇതു നമ്മുടെ ടീമാണ്, നമ്മള്‍ അവരെ പിന്തുണയ്ക്കുകയും ചെയ്യുമെന്നും ചോപ്ര വ്യക്തമാക്കി.

ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നീ മൂന്നു പേരില്‍ രണ്ടു പേര്‍ക്കു മാത്രമേ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ ഇവരിലൊരാള്‍ക്കും സൂര്യകുമാര്‍ യാദവിനും പുറത്തിരിക്കേണ്ടതായി വരും. പക്ഷെ മൂന്ന്- നാലു ഇടംകൈയന്‍ ബാറ്റര്‍മാരുള്ള ഒരു എതിരാളിയോടു ഇന്ത്യ മല്‍സരിക്കുകയാണെങ്കില്‍ എന്താവും സംഭവിക്കുക.

അപ്പോള്‍ ഒരു ഓഫ് സ്പിന്‍ ഓപ്ഷന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ എന്നു നിങ്ങള്‍ ആഗ്രഹിച്ചുപോവും. തിലക് വര്‍മയ്ക്കു ആ റോളില്‍ കളിക്കാന്‍ സാധിക്കുമായിരുന്നു. ഏഷ്യാ കപ്പിലേക്കു തിലകിനെ ഇന്ത്യന്‍ ടീം തങ്ങളോടൊപ്പം കൂട്ടി. അവനെ ടീം പ്ലാനിന്റെ ഭാഗമാക്കുന്നതിനെക്കുറിച്ചും ചിന്തിച്ചു. എന്നാല്‍ ആ തീരുമാനത്തില്‍ ഉറച്ചു നിന്നില്ലെന്നും ചോപ്ര നിരീക്ഷിച്ചു.

TILAK VARMA

ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കുന്നതിനു വേണ്ടിയാണ് യുസ്വേന്ദ്ര ചഹലിനു പകരം അക്ഷര്‍ പട്ടേലിനെ ടീമിലെടുത്തതെന്നും മുഹമ്മദ് ഷമിക്കു പകരം ശര്‍ദ്ദുല്‍ ടാക്കൂറിനെ കളിപ്പിക്കുന്നതെന്നു ചോപ്ര ചൂണ്ടിക്കാട്ടി.

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെ ഒരുമിച്ച് കളിപ്പിക്കേണ്ടെന്ന തീരുമാനമാണ് ഇന്ത്യയെടുത്തത്. ബാറ്റിങിന്റെ ആഴം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണിത്. ഏകദിനത്തില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള താരമാണ് ശര്‍ദ്ദുല്‍, വിക്കറ്റെടുക്കാനും ശേഷിയുണ്ടെന്നും ചോപ്ര വിലയിരുത്തി.

ചില സമയങ്ങളില്‍ ശര്‍ദ്ദുല്‍ റണ്‍സ് വിട്ടുകൊടുക്കാറുണ്ട്. പക്ഷെ വിക്കറ്റുകളെടുക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു. ബാറ്റ് ചെയ്യാനുമറിയാം. ബാറ്റിങ് കൂടി വശമുള്ള ബൗളര്‍മാരെയാണ് നമ്മള്‍ ടീമിലേക്കു തിരഞ്ഞെടുക്കുന്നത്. പക്ഷെ ബാറ്റര്‍മാരോടു ഇതേ ചോദ്യം നമ്മള്‍ ചോദിക്കാറുമില്ല. ബൗള്‍ കൂടി ചെയ്യാന്‍ കഴിയുന്ന ബാറ്റര്‍മാരെ നമ്മള്‍ തിരഞ്ഞടുക്കുന്നില്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.

Story first published: Wednesday, September 6, 2023, 10:34 [IST]
Other articles published on Sep 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+