Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: പാക് ടീം ജയിച്ചേനെ! വില്ലനായത് അംപയര്‍, ഭാജിക്ക് പിന്നാലെ പിന്തുണച്ച് ഇര്‍ഫാനും

സൗത്താഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ പൊരുതിവീണ പാകിസ്താന്‍ ടീമിനു പിന്തുണയേറുകയാണ്. കളിയില്‍ അംപയര്‍മാരുടെ ചില മോശം തീരുമാനങ്ങള്‍ക്കെതിരേ ഇതിനകം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. മല്‍സരശേഷം അംപയറിങിനെതിരേ വിമര്‍ശിച്ചും പാകിസ്താനെ പിന്തുണച്ചും ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് രംഗത്തുവന്നിരുന്നു. ഭാജിക്കു പിന്നാലെ ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും അംപയറിങിനെ വിമര്‍ശിച്ചിരിക്കുകയാണ്.

അംപയറുടെ രണ്ടു മോശം കോളുകളാണ് പാകിസ്താന്റെ പരാജയത്തിനു പ്രധാന കാരണമെന്നാണ് ഇര്‍ഫാന്‍ എക്‌സിലൂടെ ചൂണ്ടിക്കാട്ടിയത്. ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന കളിയില്‍ ഒരു വിക്കറ്റിനായിരുന്നു പാകിസ്താന്റെ തോല്‍വി. ഇതോടെ 1992ലെ ചാംപ്യന്‍മാരായ അവര്‍ സെമി ഫൈനല്‍ പോലും കാണാതെ പുറത്താവുമെന്ന ഭീതിയിലാണ്. 1999നു ശേഷം ലോകകപ്പില്‍ പാകിസ്താനെതിരേ ആദ്യ വിജയം കൂടിയാണ് കഴിഞ്ഞ ദിവസം സൗത്താഫ്രിക്ക സ്വന്തമാക്കിയത്.

PAKISTAN

എക്‌സിലൂടെയായിരുന്നു കളിയില്‍ പാകിസ്താനെ സംബന്ധിച്ച് ടേണിങ് പോയിന്റായി മാറിയ രണ്ടു സംഭവത്തെക്കുറിച്ച് ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടിയത്. രണ്ടു കോളുകള്‍ പാകിസ്താന് എതിരായി വന്നു. വൈഡും എല്‍ബിഡബ്ല്യുവും ആയിരുന്നു ഇത്. ഈ ലോകകപ്പില്‍ വളരെ ശക്തമായ ഗെയിമിനോടൊപ്പം അല്‍പ്പം ഭാഗ്യവും സൗത്താഫ്രിക്കയ്‌ക്കൊപ്പമുള്ളതായാണ് കാണപ്പെടുന്നത് എന്നായിരുന്നു ഇര്‍ഫാന്‍ എക്‌സില്‍ കുറിച്ചത്.

കളിയുടെ അവസാന ഘട്ടത്തിലായിരുന്നു ഒരേ ഓവറില്‍ അംപയറുടെ രണ്ടു തീരുമാനങ്ങള്‍ പാകിസ്താന് എതിരായി വന്നത്. പേസര്‍ ഹാരിസ് റൗഫിന്‍റെ ഓവറിലായിരുന്നു ഇത്. 46ാം ഓവറിലെ അഞ്ചാമത്തെ ബോളാണ് അംപയര്‍ വൈഡ് വിധിച്ചത്. തബ്രെയ്‌സ് ഷംസിയായിരുന്നു ക്രീസില്‍. ബാറ്റിലോ, ഗ്ലൗസിലോ എഡ്ജുണ്ടെന്ന ധാരണയില്‍ റൗഫും പാക് താരങ്ങളും വിക്കറ്റിനു വേണ്ടി ശക്തമായി അപ്പീല്‍ ചെയ്‌തെങ്കിലും നോട്ടൗട്ടെന്നായിരുന്നു അംപയറുടെ വിധി.

മാത്രമല്ല അതു വൈഡാണെന്നു വിധിക്കുകയും ചെയ്തു. പക്ഷെ ബോള്‍ പാഡില്‍ തട്ടിയിരുന്നതായി അള്‍ട്രാ എഡ്ജില്‍ വ്യക്തവുമായിരുന്നു. വൈഡിനെതിരേ പാകിസ്താന്‍ റിവ്യു എടുക്കാതിരുന്നതിനാല്‍ സൗത്താഫ്രിക്കയ്ക്കു ഒരു റണ്‍സും ലഭിച്ചു.

PAK TEAM

ഈ ഓവറിലെ അവസാന ബോളിലായിരുന്നു പാകിസ്താനു എതിരായ എല്‍ബിഡബ്ല്യു തീരുമാനം. ഇത്തവണയും സൗത്താഫ്രിക്കയുടെ അവസാന ബാറ്ററായ ഷംസിയാണ് രക്ഷപ്പെട്ടത്. പിച്ച് ചെയ്ത ശേഷം പാഡില്‍ ബോള്‍ പതിച്ചപ്പോള്‍ പാകിസ്താന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ അതു തള്ളുകയായിരുന്നു. തുടര്‍ന്നാണ് പാക് ക്യാപ്റ്റന്‍ ബാബര്‍ ആസം റിവ്യു എടുത്തത്.

പിച്ച് ചെയ്ത ബോള്‍ ലെഗ് സ്റ്റംപിനു മുകളിലെ ബെയ്ല്‍സ് തെറിപ്പിക്കുമെന്ന് റീപ്ലേകളില്‍ വ്യക്തമായി. പക്ഷെ അംപയറുടെ കോള്‍ ശരിവയ്ക്കാനായിരുന്നു തേര്‍ഡ് അംപയര്‍ തീരുമാനിച്ചത്. ഈ കാരണത്താല്‍ പാകിസ്താന് വിക്കറ്റും ലഭിച്ചില്ല. അതു ഔട്ട് വിധിച്ചിരുന്നെങ്കില്‍ പാകിസ്താന്‍ ഏഴു റണ്‍സിനു ജയിക്കുമായിന്നു.

നേരത്തേ ഹര്‍ഭജനും എക്‌സിലൂടെയായിരുന്നു മോശം അംപയറിങ്ങാണ് പാകിസ്താന്റെ പരാജയത്തിനു കാരണമായി ചൂണ്ടിക്കാട്ടിയത്. മോശം അംപയറിങും മോശം നിയമങ്ങളുമാണ് പാകിസ്താന് ഈ മല്‍സരം നഷ്ടപ്പെടുത്തിയത്. നിയമത്തില്‍ ഐസിസി മറ്റം വരുത്തണം.

ബോള്‍ വിക്കറ്റുളില്‍ പതിക്കുകയാണെങ്കില്‍ അതു ഔട്ട് തന്നെയാണ്. അംപയര്‍ ഔട്ട് നല്‍കിയോ, നല്‍കാതിരുന്നോ എന്നതൊന്നും വിഷയമല്ല. അല്ലെങ്കില്‍ സാങ്കേതിക വിദ്യക്കു എന്ത് ഉപയോഗമാണുള്ളതെന്നും ഹര്‍ഭജന്‍ തുറന്നടിച്ചിരുന്നു.

Story first published: Saturday, October 28, 2023, 10:35 [IST]
Other articles published on Oct 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+