Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ക്ലാസിലെ ടോപ്പ്, പക്ഷെ 10ാം ക്ലാസ് പരീക്ഷ തോല്‍ക്കും! ബാബറിനു പരിഹാസം

ഐസിസിയുടെ ഏകദിന റാങ്കിങില്‍ തലപ്പത്തുള്ള പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമിനെ പരിഹസിച്ച് മുന്‍ പാക് താരങ്ങള്‍. റാങ്കിങില്‍ തലപ്പത്തുണ്ടെങ്കിലും ടീമിനു ഏറ്റവും ആവശ്യമുള്ളപ്പോള്‍ ബാബറിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിക്കുന്നില്ലെന്നും മുന്‍ പാക് താരങ്ങളായ അബ്ദുള്‍ റസാഖും സിക്കന്തര്‍ ബക്തും ആഞ്ഞടിച്ചു. ഒരു പാകിസ്താന്‍ ചാനലിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററെക്കുറിച്ച് നമ്മള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു. ഇതു നല്ല കരാര്‍ ലഭിക്കാന്‍ ബാബറിനെ സഹായിക്കുന്നുണ്ടോയെന്നു ചോദിക്കാന്‍ താന്‍ ആഗ്രഹിക്കുകയാണെന്നു ജിയോ സൂപ്പറിന്റെ ഷോയില്‍ സിക്കന്തര്‍ ബക്ത് പറഞ്ഞു. ക്ലാസില്‍ ഒന്നാമനായിട്ടും പത്താം ക്ലാസ് പരീക്ഷയില്‍ തോല്‍ക്കുന്നവനെപ്പോലെയാണ് ബാബര്‍ കാണപ്പെടുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

BABAR AZAM

പാകിസ്താന്റെ മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ അബ്ദുള്‍ ഖസാഖും ബാബറിനെതിരേ ആഞ്ഞടിച്ചു. ഫഖര്‍ സമാനാണ് ശരിക്കും നമ്പര്‍ വണ്‍ താരം. ന്യൂസിലാന്‍ഡ് ബാറ്റര്‍മാരെല്ലാം കഴിഞ്ഞ മല്‍സരത്തിലെ ഇന്നിങ്‌സിനു ശേഷം അദ്ദേഹത്തെ വാഴ്ത്തുകയാണ്. പക്ഷെ നമ്മുടെ ക്യാപ്റ്റനായ ബാബറിനു ഈ ക്ലാസില്ല.

രോഹിത് ശര്‍മയെ നോക്കൂ. അദ്ദേഹം ആദ്യ ഓവറില്‍ 10 റണ്‍സും അടുത്ത ഓവറില്‍ 15 റണ്‍സും നേടാന്‍ തയ്യാറായി നില്‍ക്കുകയാണ്. പക്ഷെ ബാബറിനു വ്യത്യസ്തമായ പ്ലെയിങ് സ്റ്റൈലാണുള്ളത്. രോഹിത് എന്താണ് ചെയ്യുന്നതെന്നു അദ്ദേഹം കാണണമെന്നും റസാഖ് തുറന്നടിച്ചു.

എതിരാളികളില്‍ നിന്നും സ്വന്തം കഴിവ് കൊണ്ട് മല്‍സരം തട്ടിയെടുക്കുന്നവരാണ് ലോകോത്തര താരങ്ങള്‍. മാത്യു ഹെയ്ഡന്‍, സനത് ജയസൂര്യ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ് എന്നിവരെല്ലാം ഈ തരത്തിലുള്ള ക്രിക്കറ്റര്‍മാരായിരുന്നുവെന്നും റസാഖ് വിലയിരുത്തി. ഒരു ടീമെന്ന നിലയിലുളള ഒത്തിണക്കമാണ് ഈ ലോകകപ്പില്‍ ഇന്ത്യയെ ഉജ്ജ്വല പ്രകടനം നടത്താന്‍ സഹായിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വന്തം രാജ്യത്തിനു വേണ്ടിയാണ് ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നത്. ടീമിലെ മറ്റു ബാറ്റര്‍മാര്‍ റണ്ണെടുക്കുമ്പോള്‍ വിരാട് കോലിയുടെ പ്രതികരണം നോക്കൂ. താന്‍ റണ്‍സ് നേടിയതു പോലെയാണ് അദ്ദേഹം ആഹ്ലാദം പ്രകടിപ്പിക്കുന്നത്. ബൗളര്‍മാര്‍ ആക്രമിക്കുന്നു, ബാറ്റര്‍മാരും ആക്രമിക്കുന്നു. രണ്ടു മാസങ്ങള്‍ക്കു മുമ്പ് പാകിസ്താന്റെ ബൗളര്‍മാരും ഇതുപോലെ ആക്രമിച്ചിരുന്നു. അതുകൊണ്ടായിരുന്നു അന്നു വളരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞത്.

ROHIT SHARMA

ലോകത്തിലെ നമ്പര്‍ ബൗളിങ് ആക്രമണമെന്നും നമ്മള്‍ അവരെ വിളിച്ചു. ഇതേ ബൗളിങ് യൂണിറ്റ് ഇപ്പോള്‍ വിക്കറ്റുകളെടുക്കുന്നില്ല. ഇപ്പോള്‍ നമ്മുടെ ബൗളര്‍മാരെ നമ്മള്‍ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. ക്രിക്കറ്റില്‍ ഇതു സംഭവിക്കും. ഇന്ത്യന്‍ ടീമിന്റെ ഇത്രയും മികച്ച ഒത്തിണക്കത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ക്രെഡിറ്റ് താന്‍ രോഹിത് ശര്‍മയ്ക്കാണ് നല്‍കുകയെന്നും റസാഖ് വ്യക്തമാക്കി.

നാട്ടിലെ സാഹചര്യങ്ങള്‍ ഇന്ത്യ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ആദ്യത്തെ 10 ഓവറിലെ മികച്ച തുടക്കമാണ് അവര്‍ക്കു മുന്‍തൂക്കം നല്‍കിയത്. 11 മുതല്‍ 30 വരെയുള്ള ഓവറുകളില്‍ ഓവറില്‍ മൂന്ന്- നാല് റണ്‍സെടുത്താലും അവര്‍ ഹാപ്പിയാണ്. അവസാനത്തെ 10 ഓവറുകളില്‍ ഇന്ത്യ വീണ്ടും മേല്‍ക്കൈ നേടി. ഈ പിച്ചില്‍ 250 റണ്‍സ് മതിയായിരുന്നുവെന്നു അവര്‍ക്കറിയാം. എന്നിട്ടും വളരെ അഗ്രസീവ് ക്രിക്കറ്റാണ് ഇന്ത്യ കളിച്ചതെന്നും റസാഖ് നിരീക്ഷിച്ചു.

Story first published: Tuesday, November 7, 2023, 16:15 [IST]
Other articles published on Nov 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+