For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സെമിയില്‍ ഇന്ത്യ പൊട്ടും, കിവീസിനെ എന്തുകൊണ്ട് ഭയക്കുന്നു- മൂന്ന് കാരണങ്ങളിതാ

മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശം സെമിയോടടുക്കുകയാണ്. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയുടെ സെമിയിലെ എതിരാളികള്‍ ന്യൂസീലന്‍ഡാണ്. 2019ലെ ഏകദിന ലോകകപ്പിലും ഒന്നാം സ്ഥാനക്കാരായി സെമി കളിച്ച ഇന്ത്യയുടെ എതിരാളികള്‍ കിവീസായിരുന്നു. ഇത്തവണയും കിവീസിനെത്തന്നെ വീണ്ടും ഇന്ത്യക്ക് എതിരാളികളായി ലഭിച്ചിരിക്കുകയാണ്. 2019ലെ ചരിത്രം ആവര്‍ത്തിക്കാന്‍ കിവീസിറങ്ങുമ്പോള്‍ കണക്കുവീട്ടാനുറച്ചാവും ഇന്ത്യ ഇറങ്ങുക.

സെമിയില്‍ ഇന്ത്യ ഏറ്റവും ഭയക്കുന്ന എതിരാളികള്‍ ന്യൂസീലന്‍ഡായിരുന്നു. ഇത്തവണ വീണ്ടും കൃത്യമായി ന്യൂസീലന്‍ഡിനെ തന്നെ ലഭിച്ചതോടെ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കുകയാണ്. സെമിയില്‍ ന്യൂസീലന്‍ഡിനെ നേരിടാന്‍ ഇന്ത്യ ഭയക്കുന്നു. ഇതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ന്യൂസീലന്‍ഡിന്റെ ഭാഗ്യമാണ്. സെമി ഫൈനലുകളില്‍ ഗംഭീര പ്രകടനമാണ് ന്യൂസീലന്‍ഡ് നടത്തിയിട്ടുള്ളത്.

അതുകൊണ്ടുതന്നെ ഇന്ത്യയെക്കാള്‍ ഭാഗ്യത്തിന്റെ പിന്തുണ നോക്കൗട്ട് മത്സരങ്ങളില്‍ കിവീസിനുണ്ടെന്നതാണ് ചരിത്രം വ്യക്തമാക്കുന്നത്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാം നോക്കൗട്ടില്‍ വിറക്കുമ്പോള്‍ കിവീസ് താരങ്ങളെല്ലാം അവസരത്തിനൊത്ത് ഉയരുന്നതാണ് ചരിത്രം വ്യക്തമാക്കുന്നത്. ഇത്തവണ നിലവില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം മികച്ച ഫോമിലാണ്. എന്നാല്‍ സെമിയിലേക്കെത്തുമ്പോള്‍ ഇവരെല്ലാം കളി മറക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ന്യൂസീലന്‍ഡിനെ നേരിടുമ്പോള്‍ മാനസികമായി ഇന്ത്യക്ക് സമ്മര്‍ദ്ദമുണ്ടാവുമെന്നുറപ്പ്. ഗ്രൂപ്പുഘട്ടത്തില്‍ അനായാസമായി ഇന്ത്യ ആധിപത്യം സ്ഥാപിച്ചെടുത്തതുപോലെ കിവീസിനെതിരേ ഗംഭീര പ്രകടനം ഇന്ത്യക്ക് എളുപ്പമാവില്ല. രണ്ടാമത്തെ കാര്യം ന്യൂസീലന്‍ഡിന്റെ മികച്ച ബൗളിങ് പ്രകടനമാണ്. ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യ അനായാസം ജയം നേടി. എന്നാല്‍ നോക്കൗട്ടിലേക്ക് വരുമ്പോള്‍ ന്യൂസീലന്‍ഡിന്റെ ബൗളര്‍മാര്‍ ഇന്ത്യക്ക് വലിയ തലവേദനയാകുമെന്നുറപ്പാണ്.

india, cricket

ട്രന്റ് ബോള്‍ട്ടിന് മുംബൈയില്‍ പന്തെറിഞ്ഞ് നല്ല അനുഭവസമ്പത്തുണ്ട്. ഇത് മുതലാക്കി സെമിയില്‍ പന്തെറിയാന്‍ ബോള്‍ട്ടിന് സാധിച്ചാല്‍ ഇന്ത്യ പ്രയാസപ്പെടുമെന്ന കാര്യം ഉറപ്പാണ്. ടിം സൗത്തിയും മിച്ചല്‍ സാന്റ്‌നറുമെല്ലാം പ്രധാന മത്സരങ്ങളില്‍ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നവരാണ്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ബാറ്റിങ് പ്രകടനത്തിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. നോക്കൗട്ടില്‍ ഇവര്‍ അവസരത്തിനൊത്ത് ഉയരാത്തതാണ് കഴിഞ്ഞ ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യക്ക് തിരിച്ചടിയായത്.

മാറ്റ് ഹെന്റി നല്ല വേഗമുള്ള ബൗളറാണ്. രോഹിത് ശര്‍മയുടെ തട്ടകമാണ് മുംബൈയെങ്കിലും കിവീസിന്റെ ബൗളിങ് നിരയ്‌ക്കെതിരേ കാര്യങ്ങള്‍ പ്രയാസമായിരിക്കുമെന്നുറപ്പ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം നേര്‍ക്കുനേര്‍ കണക്കില്‍ ന്യൂസീലന്‍ഡിനുള്ള മുന്‍തൂക്കമാണ്. ലോകകപ്പില്‍ ഒമ്പത് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ അഞ്ചിലും ന്യൂസീലന്‍ഡ് ജയിച്ചു. നാല് തവണയാണ് ഇന്ത്യക്ക് ജയിക്കാനായത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ 1-0ന്റെ മുന്‍തൂക്കവും ടി20 ലോകകപ്പില്‍ 3-0ന്റെ മുന്‍തൂക്കവും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 3-1ന്റെ മുന്‍തൂക്കവും കിവീസിനാണ്. കണക്കുകളില്‍ ഇന്ത്യയെക്കാള്‍ ഒരുപടി മുന്നില്‍ത്തന്നെയാണ് കിവീസ്. അതുകൊണ്ടുതന്നെ സെമിയില്‍ ഇന്ത്യ ഭയക്കണം. രോഹിത് ശര്‍മ ഭാഗ്യവാനായ നായകനാണ്. കഴിഞ്ഞ ലോകകപ്പുകളിലെല്ലാം നോക്കൗട്ടില്‍ ഇന്ത്യയെ വേട്ടയാടിയ കഷ്ടകാലം ഇത്തവണ രോഹിത്തിന് കീഴില്‍ ഇന്ത്യ മറികടക്കുമെന്ന് തന്നെ പറയാം.

Story first published: Friday, November 10, 2023, 18:43 [IST]
Other articles published on Nov 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+