For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഏഷ്യാഡില്‍ ഇല്ല, ഇന്ത്യന്‍ ഏകദിന ടീമിനും പുറത്ത്; പക്ഷെ ഇവര്‍ ലോകകപ്പ് കളിക്കും!

സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ചൈനയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. റുതുരാജ് ഗെയ്ക്വാദിനു കീഴില്‍ യുവനിരയെയാണ് സ്വര്‍ണം കൊയ്യാന്‍ ഇന്ത്യ അയക്കുന്നത്. ഐപിഎല്ലില്‍ മിന്നുന്ന പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഒട്ടുമിക്ക കളിക്കാരും ടീം ഇന്ത്യയുടെ ഭാഗമാണ്.

സീനിയര്‍ താരങ്ങളെ പൂര്‍ണമായും അവഗണിച്ചാണ ്ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ടീമിലെ ഏറ്റവു മുതിര്‍ന്നയാള്‍ 32 കാരനായ രാഹുല്‍ ത്രിപാഠിയാണ്. ബാക്കിയുള്ളവരുടെയെല്ലാം പ്രായം 30നും താഴെയാണ്. ഏഷ്യാ കപ്പും ഇന്ത്യ വേദിയാവുന്ന ഐസിസി ഏകദിന ലോകകപ്പും ഏറെക്കുറെ ഒരേ സമയത്തു തന്നെയാണ്. ഈ കാരണത്താലാണ് ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ളവരെ സെലക്ഷന്‍ കമ്മിറ്റി പൂര്‍ണമായും തഴഞ്ഞത്.

SHIKHAR DHAWAN

എന്നാല്‍ ഏഷ്യാ കപ്പില്‍ ഇടം ലഭിക്കാതിരുന്ന, നിലവില്‍ ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത ചിലര്‍ക്കു ലോകകപ്പില്‍ സര്‍പ്രൈസ് കോള്‍ വന്നേക്കും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിക്കാന്‍ സാധ്യതയുള്ള ചില അപ്രതീക്ഷിത താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ലോകകപ്പ് ടീമിലേക്കു സര്‍പ്രൈസ് കോള്‍ ലഭിക്കാനിടയുള്ള ആദ്യത്തെയാള്‍. 36കാരനയ അദ്ദേഹം നിലവില്‍ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമുകളില്‍ നിന്നും പൂര്‍ണമായും പുറത്താണ്. ടെസ്റ്റില്‍ മാത്രമേ അശ്വിനു ടീമില്‍ ഇപ്പോള്‍ സ്ഥാനമുള്ളൂ.

ഒരു വര്‍ഷത്തിലേറെയായി അദ്ദേഹം ഇന്ത്യക്കായി ഏകദിനത്തില്‍ കളിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ഏകദിനത്തിലാണ് അശ്വിന്‍ അവസാനമായി പന്തെറിഞ്ഞത്. അതിനു ശേഷം ഒരിക്കല്‍പ്പോലും അദ്ദേഹം ഏകദിന ടീമിലേക്കു പരിഗണിക്കപ്പെട്ടിട്ടില്ല.

പക്ഷെ വരാനിരിക്കുന്ന ലോകകപ്പില്‍ അശ്വിനു ഇന്ത്യന്‍ ടീമിലേക്കു സര്‍പ്രൈസ് കോള്‍ എത്തിയേക്കും. ഇതിനു പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. ആദ്യത്തേത് അദ്ദേഹത്തിന്റെ അനുഭവസമ്പത്താണ്. രണ്ടാമത്തേത് മല്‍സരങ്ങള്‍ ഇന്ത്യ പിച്ചുകളിലാണെന്നതാണ്.

ഇവിടുത്തെ പിച്ചുകളില്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്ത താരമാണ് അശ്വിന്‍. ഏകദിനത്തില്‍ 113 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം 161 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 25 റണ്‍സിനു നാലു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.

വെറ്ററന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ലോകകപ്പില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിക്കാന്‍ സാധ്യതയുള്ള അടുത്തയാള്‍. ഏഷ്യന്‍ ഗെയിംസില്‍ ധവാനായിരിക്കും ഇന്ത്യയെ നയിക്കുകയെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പക്ഷെ പ്രഖ്യാപനം വന്നപ്പോള്‍ അദ്ദേഹത്തിനു ടീമില്‍പ്പോലും ഇടം ലഭിച്ചില്ല.

നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ധവാന്‍ ദേശീയ ടീമിന്റെ ഭാഗമല്ല. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബംഗ്ലാദേശിനെതിരേ നടന്ന മല്‍സരത്തിലായിരുന്നു അദ്ദേഹം ഏകദിനത്തില്‍ അവസാനമായി ഇറങ്ങിയത്. ഈ വര്‍ഷം ഒരു പരമ്പരയിലും ധവാന്‍ പരിഗണക്കപ്പെട്ടില്ല.

പക്ഷെ വരാനിരിക്കുന്ന ലോകകപ്പില്‍ ബാക്കപ്പ് ഓപ്പണറായി ധവാനു വിളിയെത്താനുള്ള സാധ്യത തള്ളിക്കയാന്‍ കഴിയില്ല. കാരണം ഐസിസി ടൂര്‍ണമെന്റുകളില്‍ വളരെ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. കൂടാതെ ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്റില്‍ അനുഭവസമ്പത്ത് നിര്‍ണായക ഘടകവുമാണ്. നിലവില്‍ നായകന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളി യുവതാരം ശുഭ്മന്‍ ഗില്ലാണ്.

പക്ഷെ ധവാനെ അപേക്ഷിച്ച് മല്‍സരപരിചയം തീരെ കുറവാണെന്നത് ഗില്ലിന്റെ പോരായ്മയാണ്. ഇടംകൈയന്‍ ബാറ്ററാണെന്നതും ധവാന്റെ പ്ലസ് പോയിന്റാണ്. ഇന്ത്യക്കു വേണ്ടി 167 ഏകദിനങ്ങളില്‍ അദ്ദേഹം കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നും 44.11 ശരാശരിയില്‍ 6793 റണ്‍സാണ് സമ്പാദ്യം. 17 സെഞ്ച്വറികളും 39 ഫിഫ്റ്റികളും ഏകദിനത്തില്‍ ധവാന്റെ പേരിലുണ്ട്.

R ASHWIN

ലോകകപ്പിലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ചേക്കാവുന്ന മൂന്നാമത്തെ താരം പേസര്‍ ദീപക് ചാഹറാണ്. ധവാനെപ്പോലെ നിലവില്‍ ഒരു ഫോര്‍മാറ്റിലും അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല. വിടാതെ പിന്തുടര്‍ന്ന പരിക്കുകളാണ് ചാഹറുടെ കരിയറിന്റെ താളം തെറ്റിച്ചത്.

രണ്ടു മാസം കളിച്ചാല്‍ നാലു മാസം പരിക്കേറ്റ് പുറത്തിരിക്കുകയെന്നതാണ് താരത്തിന്റെ രീതി. ഈ കാരണത്താല്‍ തന്നെയാണ് മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ചാഹറിനു ഇപ്പോള്‍ ഇടമില്ലാത്തത്. മികച്ച സ്വിങ് ബൗളര്‍ മാത്രമല്ല ഭേദപ്പെട്ട ബാറ്റിങും കാഴ്ചവയ്ക്കാന്‍ താരത്തിനു കഴിയും.

30 കാരനായ ചാഹര്‍ ഇന്ത്യക്കു വേണ്ടി അവസാനമായി ഏകദിനം കളിച്ചത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു. പരിക്കുകള്‍ കാരണം പിന്നീട് മാസങ്ങളോളം പുറത്തിരുന്ന താരം ഐപിഎല്ലിലൂടെയാണ് കളിക്കളത്തില്‍ മടങ്ങിയെത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

ഇന്ത്യക്കു വേണ്ടി 13 ഏകദിനങ്ങളില്‍ നിന്നും 16 വിക്കറ്റുകളാണ് ചാഹര്‍ നേടിയത്. ബാറ്റിങില്‍ ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 203 റണ്‍സെടുക്കുകയും ചെയ്തു. പവര്‍പ്ലേയില്‍ അപകടകാരിയായ ബൗളറാണ് അദ്ദേഹം. ലോകകപ്പില്‍ ബാക്കപ്പ് ബൗളര്‍മാരില്‍ ഒരാളായി ചാഹറിനു ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചേക്കും.

Story first published: Monday, July 17, 2023, 17:52 [IST]
Other articles published on Jul 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+