Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: സൂപ്പര്‍ താരങ്ങള്‍, പക്ഷെ സൂപ്പര്‍ ഫ്‌ളോപ്പ്! പാകിസ്താന്റെ മൂന്നു പേര്‍

ഐസിസി ഏകദിന ലോകകപ്പില്‍ മൂന്നാം റൗണ്ട് മല്‍സരങ്ങള്‍ ക്ലൈമാക്‌സിലെത്തി നില്‍ക്കുകയാണ്. ടൂര്‍ണമെന്റിലെ 10 ടീമുകളില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ വിജയക്കുതിപ്പ് നടത്തിയത് മൂന്നു ടീമുകള്‍ മാത്രമാണ്. ഇന്ത്യ, ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക എന്നിവരാണ് ഈ ടീമുകള്‍. ഒരു കളിയില്‍പ്പോലും ജയിക്കാന്‍ സാധിക്കാതെ പോയതാവട്ടെ ശ്രീലങ്ക, നെതര്‍ലാന്‍ഡ്‌സ് എന്നിവര്‍ക്കുമാണ്.

ആധുനിക ക്രിക്കറ്റിലെ വമ്പന്‍ താരങ്ങളെല്ലാം വിവിധ ടീമുകള്‍ക്കായി ഈ ലോകകപ്പില്‍ അണിനിരന്നിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ചിലര്‍ക്കു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം ഇനിയും കാഴ്ചവയ്ക്കാനായിട്ടില്ല. ഇതുവരെയുള്ള മല്‍സരങ്ങളെടുത്താല്‍ ഫ്‌ളോപ്പായി മാറിയ സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

BABAR BUTTLER

ഓസ്‌ട്രേലിയയുടെ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. കണ്ണഞ്ചിപ്പിക്കുന്ന സ്വിങ് ബൗളിങ് കൊണ്ട് ബാറ്റര്‍മാരെ വിറപ്പിക്കാറുള്ള അദ്ദേഹത്തിനു ഇത്തവണ കാര്യമായ ഇംപാക്ടുണ്ടാക്കാനായിട്ടില്ല. ഓസീസ് ടീമിനു നേരത്തേ തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂകള്‍ നല്‍കിയിരുന്നത് സ്റ്റാര്‍ക്കായിരുന്നു.

പക്ഷെ ഇത്തവണ അദ്ദേഹം വിക്കറ്റുകളെടുക്കാന്‍ പാടുപെടുകയാണ്. മൂന്നു കളിയില്‍ നിന്നും അഞ്ചു വിക്കറ്റുകള്‍ മാത്രമേ സ്റ്റാര്‍ക്ക് വീഴ്ത്തിയിട്ടുള്ളൂ. അദ്ദേഹത്തില്‍ നിന്നും കൂടുതല്‍ മികച്ച പ്രകടനങ്ങളാണ് വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ഓസീസ് ടീം പ്രതീക്ഷിക്കുന്നത്.

പാകിസ്താന്‍ വൈസ് ക്യാപ്റ്റനും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ ഷദാബ് ഖാനാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍. ബൗളിങിലും ബാറ്റിങിലും യാതൊരു ചലനവും സൃഷ്ടിക്കാന്‍ താരത്തിനാവുന്നില്ല. പാക് ടീമിന്റെ പ്രധാന സ്പിന്നറുടെ ചുമതല വഹിക്കുന്ന ബൗളറാണ് അദ്ദേഹം.

പക്ഷെ സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍പ്പോലും ഷദാബ് നനഞ്ഞ പടക്കമാവുകയാണ്. ബാറ്റിങില്‍ രണ്ടിന്നിങ്‌സുകളില്‍ നിന്നും 34 റണ്‍സാണ് താരം നേടിയിരിക്കുന്നത്. ബൗളിങിലാവട്ടെ മൂന്നു കളിയില്‍ വെറും രണ്ടു വിക്കറ്റുകള്‍ മാത്രമേ ഷദാബ് വീഴ്ത്തിയിട്ടുള്ളൂ. ഇതോടെ പ്ലെയിങ് ഇലവനില്‍ താരത്തിന്റെ സാന്നിധ്യം പോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

ക്യാപ്റ്റനും ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലറാണ് ലോകകപ്പിലെ മറ്റൊരു സൂപ്പര്‍ ഫ്‌ളോപ്പ്. നേരത്തേ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഇവിടെ റണ്‍സ് വാരിക്കൂട്ടിയിട്ടുള്ള അദ്ദേഹത്തിനു ലോകകപ്പില്‍ ഈ മാജിക്ക് ഇനിയും പുറത്തെടുക്കാനായിട്ടില്ല. മൂന്നു മല്‍സരങ്ങളില്‍ നിന്നും 24 എന്ന ദയനീയ ശരാശരിയില്‍ 72 റണ്‍സ് മാത്രമേ ബട്‌ലര്‍ സ്‌കോര്‍ ചെയ്തിട്ടുള്ളൂ.

SHAHEEN AFRIDI

ലോകകപ്പില്‍ ഇംഗ്ലണ്ട് പതറാന്‍ പ്രധാന കാരണങ്ങളിലൊന്നും ഇതു തന്നെയാണ്. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ബട്‌ലറുടെ ബാറ്റ് തീതുപ്പിയെങ്കില്‍ മാത്രമേ ഇംഗ്ലണ്ടിനു ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിക്കുകയുള്ളൂ. മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും പരാജയപ്പെട്ട ഇംഗ്ലണ്ടിനു ബംഗ്ലാദേശിനെതിരേ മാത്രമാണ് വിജയിക്കാനായത്.

ആധുനിക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസവും ഈ ലോകകപ്പില്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിട്ടില്ല. ഇന്ത്യക്കെതിരായ അവസാന മല്‍സരത്തില്‍ ഫിഫ്റ്റി നേടിയെങ്കിലും മറ്റു രണ്ടു മല്‍സരങ്ങളിലും അദ്ദേഹം ഫ്‌ളോപ്പായി മാറിയിരുന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്നും 21.66 ശരാശരിയില്‍ 65 റണ്‍സ് മാത്രമേ ബാബര്‍ സ്‌കോര്‍ ചെയ്തിട്ടുള്ളൂ. ഇന്ത്യക്കെതിരേ നേടിയ 50 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

പാകിസ്താന്റെ തന്നെ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയാണ് ലോകകപ്പില്‍ നിരാശപ്പെടുത്തിയ അഞ്ചാമത്തെ താരം. ന്യൂബോളില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഷഹീന്‍ ലോകകപ്പില്‍ ഇനിയും താളം വീണ്ടെടുത്തിട്ടില്ല. സ്ഥിരതയില്ലാത്ത പ്രകടനം കാരണം താരം നന്നായി തല്ലുവാങ്ങുകയും ചെയ്യുന്നുണ്ട്. മൂന്നു മല്‍സരങ്ങളില്‍ നിന്നും 6.31 എന്ന മോശം ഇക്കോണമി റേറ്റില്‍ നാലു വിക്കറ്റുകള്‍ മാത്രമേ ഷഹീനു വീഴ്ത്താനായിട്ടുള്ളൂ.

Story first published: Tuesday, October 17, 2023, 9:53 [IST]
Other articles published on Oct 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+