For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: അന്ന് കരഞ്ഞു, ഇന്ന് ലോകകപ്പിലെ 'തമ്പുരാന്‍'- ഇത് രോഹിത്തിന്റെ മധുര പ്രതികാരം

ഡല്‍ഹി: ഏകദിന ലോകകപ്പിലെ റെക്കോഡുകളുടെ തമ്പുരാനായി മാറിയിരിക്കുകയാണ് രോഹിത് ശര്‍മ. അഫ്ഗാനിസ്ഥാനെതിരായ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനത്തോടെ അതുല്യ റെക്കോഡുകളിലേക്കാണ് രോഹിത് എത്തിയിരിക്കുന്നത്. ഏകദിന ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറി (7) എന്ന റെക്കോഡ് രോഹിത് സ്വന്തം പേരിലാക്കി. 6 സെഞ്ച്വറി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോഡാണ് രോഹിത് പഴങ്കഥയാക്കിയത്. സച്ചിന്‍ 44 ഇന്നിങ്‌സില്‍ നിന്നാണ് 6 സെഞ്ച്വറി നേടിയത്.

വെറും 19 ഇന്നിങ്‌സില്‍ നിന്ന് രോഹിത് 7 സെഞ്ച്വറിയടിച്ചുവെന്നതാണ് ശ്രദ്ധേയം. ഏകദിന ലോകകപ്പില്‍ വേഗത്തില്‍ 1000 റണ്‍സെന്ന റെക്കോഡിലേക്കും രോഹിത് എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 553 സിക്‌സുകള്‍ നേടിയ ക്രിസ് ഗെയ്‌ലിനെ മറികടന്ന് തലപ്പത്തേക്കെത്താനും രോഹിത്തിന് സാധിച്ചിരിക്കുകയാണ്. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികള്‍ അടിച്ചെടുത്ത താരമാണ് രോഹിത് ശര്‍മ. ഒരു ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡും ഹിറ്റ്മാന് സ്വന്തം.

തകര്‍പ്പന്‍ പ്രകടനത്തോടെ രോഹിത് ശര്‍മ എല്ലാവരുടേയും കൈയടി ഏറ്റുവാങ്ങവെ 2011ല്‍ രോഹിത് ശര്‍മ പങ്കുവവെച്ച ട്വീറ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് ആരാധകര്‍. 2011ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നെങ്കിലും നായകനായിരുന്ന എംഎസ് ധോണിയുടെ തീരുമാനം രോഹിത്തിനെതിരായിരുന്നു. ഇതോടെ രോഹിത് തഴയപ്പെടുകയും ചെയ്തു. കടുത്ത നിരാശയിലായ രോഹിത് തന്റെ വിഷമം ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.

'ലോകകപ്പ് ടീമിന്റെ ഭാഗമായില്ലെന്നത് വളരെയധികം നിരാശയുണ്ടാക്കുന്ന കാര്യമാണ്. ഇവിടെ നിന്ന് എനിക്ക് മുന്നോട്ട് പോകേണ്ടതായുണ്ട്. എന്നാല്‍ സത്യസന്ധമായി പറഞ്ഞാല്‍ ഇത് വലിയ തിരിച്ചടിയാണ്' എന്നാണ് രോഹിത് ശര്‍മ അന്ന് ട്വിറ്ററില്‍ കുറിച്ചത്. അന്ന് പീയൂഷ് ചൗളക്കായി രോഹിത്തിനെ തഴയുകയായിരുന്നു. 2011ല്‍ നിന്ന് 2023ലേക്കെത്തുമ്പോള്‍ ഇന്ത്യയുടെ നായകനെന്ന നിലയിലേക്ക് വളരാന്‍ രോഹിത് ശര്‍മക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

rohit sharma

നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാനും രോഹിത്തിന് സാധിക്കുന്നു. മൂന്ന് ഏകദിന ലോകകപ്പുകളുടെ ഭാഗമായ രോഹിത് ഗംഭീര പ്രകടനത്തോടെ തന്റേതായ മികവ് തെളിയിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. മുന്‍ ഇന്ത്യന്‍ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവുമായ വിവിഎസ് ലക്ഷ്മണ്‍ രോഹിത്തിന്റെ പഴയ ട്വീറ്റ് ഷെയര്‍ ചെയ്ത് പ്രശംസിച്ചതും വൈറലായിട്ടുണ്ട്. '2011ലെ ഈ സാഹചര്യത്തില്‍ നിന്ന് ഇന്ന് ലോകകപ്പിലെ സെഞ്ച്വറി നേട്ടക്കാരില്‍ ഒന്നാമനായിരിക്കുകയാണ് രോഹിത്.

രണ്ട് ലോകകപ്പും രണ്ട് മത്സരവും കളിച്ചപ്പോഴേക്കും ഈ നേട്ടത്തിലെത്തിയ അവന്‍ ഒരിക്കലും തോറ്റുകൊടുക്കരുതെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. അത്തരം ചാമ്പ്യന്മാര്‍ക്ക് മാത്രമേ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ' എന്നാണ് ലക്ഷ്മണ്‍ കുറിച്ചത്. രോഹിത്തിന്റെ വളര്‍ച്ചയില്‍ എംഎസ് ധോണിക്ക് വലിയ പങ്കുണ്ടെന്നത് വിസ്മരിക്കാനാവില്ല. 2011ലെ ഏകദിന ലോകകപ്പില്‍ നിന്ന് തഴഞ്ഞെങ്കിലും 2013ല്‍ രോഹിത്തിനെ ഓപ്പണര്‍ സ്ഥാനത്തേക്കെത്തിച്ചത് ധോണിയാണ്.

ഈ തീരുമാനമാണ് രോഹിത്തിന്റെ തലവരമാറ്റിയത്. ഓപ്പണറായ ശേഷം രോഹിത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കളിച്ച മത്സരങ്ങളിലെല്ലാം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച രോഹിത് ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയ ഏക കളിക്കാരനാണ്. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് രോഹിത് ശര്‍മയെന്ന് പറയാം. നായകനെന്ന നിലയിലും ഗംഭീര റെക്കോഡ് രോഹിത്തിന് അവകാശപ്പെടാം.

ഇത്തവണ ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ രോഹിത്തിന് സാധിച്ചാല്‍ അത് ചരിത്ര നേട്ടമായിത്തന്നെ മാറും. ഓസ്‌ട്രേലിയയേയും അഫ്ഗാനിസ്ഥാനേയും തകര്‍ത്ത ഇന്ത്യ ഗംഭീരമായി തുടങ്ങിയിട്ടുണ്ട്. ശേഷിക്കുന്ന മത്സരങ്ങളിലും ഇതേ മികവ് തുടര്‍ന്ന് ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ രോഹിത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. നിലവില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ഫോമിലായതിനാല്‍ ഇന്ത്യ കിരീടത്തിലേക്കെത്താനുള്ള സാധ്യതയാണ് കൂടുതല്‍.

Story first published: Thursday, October 12, 2023, 15:35 [IST]
Other articles published on Oct 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+