Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ആരൊക്കെ ഇന്ത്യന്‍ ടീമിന് പുറത്താവും? സാധ്യത ഇവര്‍ക്ക്, അഞ്ചു പേര്‍

ടീം ഇന്ത്യയെ സംബന്ധിച്ച് ഈ വര്‍ഷത്തെ ഏറ്റവും വലിയ അഗ്നിപരീക്ഷ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ സംബന്ധിച്ച് വളരെ നിര്‍ണായകമായ ടൂര്‍ണമെന്റ് കൂടിയാണിത്. നായകസ്ഥാനത്തു അദ്ദേഹം തുടരണമോ, വേണ്ടയോ എന്നതിനെക്കുറിച്ച് ലോകകപ്പിനു ശേഷം ഉത്തരം ലഭിക്കും.

കോച്ച് രാഹുല്‍ ദ്രാവിഡിനും കസേരയുറപ്പിക്കാന്‍ ലോകകിരീടം നേടിയേ തീരൂ. ലോകകപ്പ് വരെയാണ് നിലവില്‍ ടീമുമായി അദ്ദേഹത്തിനു കരാറുള്ളത്. ദ്രാവിഡുമായി കരാര്‍ പുതുക്കണമോയെന്നതിനെക്കുറിച്ച് ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ബിസിസിഐ തീരുമാനിക്കുക. അങ്ങനെ എല്ലാ തരത്തിലും ഇന്ത്യയെ സംബന്ധിച്ച് ഒരു ഡു ഓര്‍ ഡൈ തന്നെയാണ് ഈ ടൂര്‍ണമെന്റ്.

SURYAKUMAR YADAV

ലോകകപ്പിനു വേണ്ടി 17-18 പേരുള്‍പ്പെടുന്ന ടീമിനെയായിരിക്കും ഇന്ത്യ പ്രഖ്യാപിക്കുക. നിലവിലെ ഏകദിന ടീമിന്റെ ഭാഗമായ ഏറെക്കുറെ എല്ലാവരും ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമായിരിക്കും. ടീമില്‍ ചെറിയ ചില മാറ്റങ്ങള്‍ക്കു മാത്രമേ സാധ്യതയുള്ളൂ. ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കപ്പെടാന്‍ ഏറ്റവുമധികം സാധ്യതയുള്ള അഞ്ചു താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. കാറപടകത്തെ തുടര്‍ന്നു സാരമായി പരിക്കേറ്റ ശേഷം വിശ്രമത്തിലാണ് അദ്ദേഹം. ലോകകപ്പിനു മുമ്പ് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് റിഷഭിന് മല്‍സരരംഗത്തേക്കു മടങ്ങിയെതത്താന്‍ സാധിക്കുമോയെന്ന കാര്യം സംശയമാണ്. റിഷഭിനു പകരം സഞ്ജു സംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരിലൊരാളായിരിക്കം ലോകകപ്പില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി കളിച്ചേക്കുക.

RISHABH PANT

വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ലോകകപ്പില്‍ ഇടം പിടിക്കാന്‍ സാധ്യതയില്ലാത്ത രണ്ടാമത്തെയാള്‍. കഴിഞ്ഞ 10 വര്‍ഷത്തോളമായി ഏകദിന ടീമിലെ വളരെ നിര്‍ണായക താരമായിരുന്നു അദ്ദേഹം. പക്ഷെ അടുത്തിടെയായി ധവാന്റെ സ്‌ട്രൈക്ക് റേറ്റ് വലിയൊരു പ്രശ്‌നമാണ്. ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും താരം പുറത്താവാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതായിരുന്നു. നിലവില്‍ ഏകദിന ടീമിന്റെ ഭാഗമല്ല ധവാന്‍. അദ്ദേഗഹത്തെ പിന്തള്ളി ശുഭ്മന്‍ ഗില്‍ ഓപ്പണിങില്‍ സ്ഥാനം ഭദ്രമാക്കുകയും ചെയ്തു. അതിനാല്‍ 37 കാരനായ ധവാനെ ടീമിലെടുക്കാന്‍ സാധ്യത തീരെ കുറവാണ്.

പേസര്‍ ദീപക് ചാഹറാണ് ലിസ്റ്റിലെ മൂന്നാമന്‍. പരിക്കുകളുടെ കൂട്ടുകാരനായ താരം മൂന്നു മാസം കളിച്ചാല്‍ അടുത്ത ആറു മാസം പരിക്കു കാരണം വിശ്രമത്തിലായിരിക്കും. ഈ തരത്തിലാണ് ചാഹറിന്റെ കരിയര്‍ മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ ഐപിഎല്ലില്‍ തുടക്കത്തിലെ ചില മല്‍സരങ്ങള്‍ക്കു ശേഷം അദ്ദേഹം പരിക്കേറ്റ് വിശ്രമത്തിലാണ്. ഇങ്ങനെയൊരാളെ തീര്‍ച്ചയായും ലോകകപ്പ് സ്‌ക്വാഡിലേക്കു ഇന്ത്യ പരിഗണിക്കില്ലെന്നുറപ്പാണ്.

SHIKHAR DHAWAN

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് ഈ ലിസ്റ്റിലെ നാലാമത്തെയാള്‍. നിലവില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഇന്ത്യക്കുണ്ട്. അതുകൊണ്ടു മൂന്നാമതൊരാളെക്കൂടി ആവശ്യമില്ല. മാത്രല്ല ഇപ്പോള്‍ അത്ര അത്ര മികച്ച ഫോമില്‍ അല്ലെന്നതും വാഷിങ്ടണിനു തിരിച്ചടിയാവുന്ന കാര്യമാണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി ബാറ്റിങിലോ, ബൗളിങിലോ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.

ഈ ലിസ്റ്റിലെ അഞ്ചാമന്‍ മിസ്റ്റര്‍ 360യെന്ന് ലോകം മുഴുവന്‍ വാഴ്ത്തി ഇപ്പോള്‍ വന്‍ ഫ്‌ളോപ്പായിക്കൊണ്ടിരിക്കുന്ന സൂര്യകുമാര്‍ യാദവാണ്. ലോകകപ്പ് ടീമില്‍ തീര്‍ച്ചയായും സൂര്യയെ പ്രതീക്ഷിക്കേണ്ടതില്ല. കാരണം ഏകദിന ടീമിലേക്കു തന്റെ അവകാശവാദമുന്നയിക്കാന്‍ അദ്ദേഹം ഒന്നും തന്നെ ചെയ്തിട്ടില്ല.

ശ്രേയസ് അയ്യരുടെ അഭാവത്തില്‍ നാലാം നമ്പറില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ പല അവസരങ്ങളും സൂര്യക്കു ലഭിച്ചിരുന്നു. പക്ഷെ അദ്ദേഹം എല്ലാം കളഞ്ഞുകുളിക്കുകയായിരുന്നു. ഏറ്റവും അവസാനമായി ഓസ്‌ട്രേലിയക്കെതിരേയുള്ള ഏകദിന പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ഗോള്‍ഡന്‍ ഡെക്കായ സൂര്യ നാണക്കേടിന്റെ റെക്കോര്‍ഡും സ്വന്തം പേരില്‍ കുറിച്ചിരുന്നു.

Story first published: Wednesday, April 19, 2023, 15:04 [IST]
Other articles published on Apr 19, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+