For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: നാലാം നമ്പറിനായുള്ള തിരച്ചില്‍ നിര്‍ത്തൂ! അവന്‍ ബെസ്റ്റ്, ധവാന്‍ പറയുന്നു

ഐസിസി ഏകദിന ലോകകപ്പ് പടിവാതില്‍ക്കെ എത്തിനില്‍ക്കെ ടീം ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്ക നാലാം നമ്പറിന്റെ കാര്യത്തിലാണ്. ഈ പൊസിഷനില്‍ ആരെ കളിപ്പിക്കണമെന്ന കാര്യത്തില്‍ ഇന്ത്യയുടെ പക്കല്‍ ഇപ്പോഴും ഉത്തരമില്ല. ശ്രേയസ് അയ്യരായിരുന്നു നാലാം നമ്പറിലെ ഫസ്റ്റ് ചോയ്‌സ് താരം. പക്ഷെ പരിക്കേറ്റ് മാസങ്ങളോളമായി പുറത്തുള്ള അദ്ദേഹം ലോകകപ്പില്‍ കളിക്കുമോയെന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല.

ശ്രേയസിനു പകരം ഈ പൊസിഷനില്‍ മികച്ചൊരു ബാക്കപ്പിന കണ്ടുവച്ചില്ലെന്നതാണ് ഇന്ത്യയെ കുരുക്കിയത്. നാലാം നമ്പറിനായുള്ള ഇന്ത്യയുടെ തിരച്ചില്‍ തുടരവെ ഈ റോളിലേക്കു ഒരു താരത്തെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. നാലാം നമ്പറില്‍ ഇതിനകം ഇന്ത്യ പരീക്ഷിച്ചു കഴിഞ്ഞ താരങ്ങള്‍ സഞ്ജു സാംസണും സൂര്യകുമാര്‍ യാദവുമാണ്. ഒരു കളിയില്‍ അക്ഷര്‍ പട്ടേലിനെയും ഇറക്കിയിരുന്നു. പക്ഷെ ആര്‍ക്കും തന്നെ ഈ റോളിനോടു നീതി പുലര്‍ത്താനായില്ല.

SHIKHAR DHAWAN

പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് നാലാം നമ്പറില്‍ ഇന്ത്യയുടെ ബെസ്റ്റ് ഓപ്ഷന്‍ ആരാണെന്നു ധവാന്‍ പറഞ്ഞിരിക്കുന്നത്. സൂര്യകമാര്‍ യാദവിനെയായിരിക്കും ഞാന്‍ നാലാം നമ്പറില്‍ കളിപ്പിക്കുക. അവന്‍ അനുഭവസമ്പത്തുള്ള താരമാണ്. കുറച്ചു കാലമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുകയും ചെയ്യുന്നു.

അതു കൂടാതെ ശുഭ്മന്‍ ഗില്‍ ലോകകപ്പില്‍ എങ്ങനെയാണ് പെര്‍ഫോം ചെയ്യുന്നതെന്നും കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ലോകകപ്പില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു താരം നായകന്‍ രോഹിത് ശര്‍മയാണ്. 2019ലെ അവസാനത്തെ ടൂര്‍ണമെന്റില്‍ അദ്ദേഹം വളരെ നന്നായി പെര്‍ഫോം ചെയ്തിരുന്നുവെന്നും ധവാന്‍ വിശദമാക്കി.

ഇത്തവണത്തെ ലോകകപ്പിലെ കിരീടഫേവറിറ്റുകളാണ് ഇന്ത്യയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. വളരെ സന്തുലിതമായ ടീമാണ് ഇന്ത്യയുടേതെന്നു പിച്ചിനെക്കുറിച്ചു നമുക്കു നല്ല ധാരണയുണ്ടെന്നും ധവാന്‍ പറഞ്ഞു. നമ്മുടെ ഇപ്പോഴത്തെ ടീം വളരെ മികച്ചതു തന്നെയാണ്.

SURYAKUMAR YADAV

അനുഭവസമ്പത്തും യുവത്വവും ഒത്തുചേര്‍ന്ന സംഘമാണ് നമ്മുക്കുള്ളത്. കൂടാതെ നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ടീമിനു ലഭിക്കും. മല്‍സരങ്ങള്‍ നടക്കുന്ന ഗ്രൗണ്ടുകളെക്കുറിച്ചും പിച്ചുകളെക്കുറിച്ചും നമുക്കു നന്നായറിയാം. ഇതു വളരെയധികം ഗുണം ചെയ്യുമെന്നും ധവാന്‍ നിരീക്ഷിച്ചു.

ഏഷ്യാ കപ്പിനും അതിനു ശേഷം നടക്കാനിരിക്കുന്ന ലോകകപ്പിനുമുള്ള ഇന്ത്യന്‍ സംഘത്തെ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് വിവരം. രണ്ടു ടൂര്‍ണമെന്റുകളിലും ഏറെക്കുറെ ഒരേ ടീമിനെ തന്നെയായിരിക്കും ഇന്ത്യ ഇറക്കുന്നത്. വരാനിരിക്കുന്ന ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും ഭാവി തീരുമാനിക്കുന്ന ടൂര്‍ണമെന്റ് കൂടിയായിരിക്കും ഇത്. കിരീടം നേടാന്‍ കഴിയാതെ പോയാല്‍ ഇരുവര്‍ക്കും സ്വന്തം സ്ഥാനങ്ങളില്‍ നിന്നും പടിയിറങ്ങേണ്ടതായി വരികയും ചെയ്യും.

2011ല്‍ അവസാനമായി ലോകകപ്പിനു ആതിഥേയത്വം (സംയുക്ത ആതിഥേയര്‍) വഹിച്ചപ്പോള്‍ കിരീടം നേടാന്‍ ഇന്ത്യക്കായിരുന്നു. അന്നു മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ വിശ്വവിജയികളായത്. മുംബൈയിലെ വാംഖഡെയില്‍ നടന്ന കലാശപ്പോരില്‍ ശ്രീലങ്കയെ ഇന്ത്യ തകര്‍ത്തുവിടുകയായിരുന്നു. 1983ല്‍ കപില്‍ ദേവിനു കീഴില്‍ ആദ്യമായി ലോകകപ്പുയര്‍ത്തിയ ശേഷം ഇന്ത്യയുടെ ആദ്യ ചാംപ്യന്‍ പട്ടം കൂടിയായിരുന്നു ഇത്.

Story first published: Friday, August 11, 2023, 10:34 [IST]
Other articles published on Aug 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+